കല്യാണം കഴിഞ്ഞ് ആദ്യത്തെ വിശേഷവാർത്ത; മാളൂട്ടിയെ സ്നേഹത്തിൽ പൊതിഞ്ഞ് കുടുംബക്കാർ.!! ദുബായ് വ്ലോഗ് ഏറ്റെടുത്ത് ആരാധകർ.!! | Malavika Krishna Das Happy News Viral Malayalam

Malavika Krishna Das Happy News Viral Malayalam : മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് മാളവിക കൃഷ്ണദാസ്. ഇതേ പരിപാടിയിലെ തന്നെ മത്സരാർത്ഥിയായി എത്തിയ തേജസുമായി അടുത്തിടെയാണ് മാളവികയുടെ വിവാഹം നടന്നത്. വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാ ചടങ്ങുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹവസ്ത്രവും പാർട്ടിയും ഒക്കെ ആളുകൾ ഇരുകൈയും നീട്ടി ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഒരേ പരിപാടിയിൽ മത്സരാർത്ഥികളായി എത്തുകയും മുൻകാല പരിചയമുണ്ടായിരുന്ന ഇരുവരുടെയും വിവാഹം പ്രണയമാണോ എന്നായിരുന്നു വിവാഹ വാർത്ത പുറത്തുവിട്ടപ്പോൾ ആളുകൾ ചോദിച്ചത് എന്നാൽ തങ്ങളുടെ ഒരു പക്കാ അറേഞ്ച്ഡ് മാരേജ് ആണെന്ന് ഇരു താരങ്ങളും തുറന്നു പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. വളരെ പെട്ടെന്ന് ആണ് സേവ് ദ ഡേറ്റ് ഉൾപ്പെടെയുള്ള ഇവരുടെ വിശേഷങ്ങൾ ആളുകൾ ഏറ്റെടുത്തത്. അതിനുശേഷം ഹണിമൂൺ ആഘോഷങ്ങളുടെ ഭാഗമായി തായ്‌ലൻഡിൽ

എത്തിയ മാളവികയുടെയും തേജസിന്റെ യും ചിത്രങ്ങളും വീഡിയോയും ഒക്കെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മാളവിക വിശേഷങ്ങൾ ഒക്കെ ആരാധകരിലേക്ക് പങ്കുവയ്ക്കുന്നത്. ഇപ്പോൾ ഡാൻസിങ് സ്റ്റാർസ് എന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിൽ മത്സരാർത്ഥിയായി പങ്കെടുത്തു കൊണ്ടിരിക്കുകയാണ് മാളവിക മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ തേജസ്സും മാളവികയുടെ യൂട്യൂബ് വീഡിയോകളിലെ സജീവസാന്നിധ്യം തന്നെയാണ്. മാളവിയുടെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോ ആണ് ആളുകൾ ഏറ്റെടുക്കുന്നത്.

തൻറെ ബർത്ത് ഡേ ആഘോഷത്തിന്റെ ഭാഗമായി കുറച്ചുദിവസം ചിൽ ചെയ്യുക എന്ന ഉദ്ദേശത്തോടെ ഞാനും അമ്മയും തേജസേട്ടനും കൂടി ദുബായിലേക്ക് പോകുന്നു എന്നാണ് മാളവിക പറയുന്നത്. ഒപ്പം ദുബായ് മോളിന്റെയും ബുർജ് ഖലീഫ സീനറിയായി വരുന്ന റസ്റ്റോറന്റിന്റെയും ഒക്കെ വിശേഷങ്ങൾ മാളവിക വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ലൈറ്റിൽ നിന്ന് യാത്ര ആരംഭിക്കുന്നതിനു മുൻപ് വീഡിയോ സ്റ്റാർട്ട് ചെയ്ത് ഒരു ദിവസത്തെ എല്ലാ ആഘോഷങ്ങളും മാളവിക വളരെ രസകരമായി തന്നെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Rate this post