പിറന്നാൾ ദിനത്തിൽ താലി മാലയുമായി പങ്കജ്.!!പ്രതീഷിൽ നിന്ന് സുമിത്ര ജീവിച്ചിരിക്കുന്നതറിഞ്ഞ അനിരുദ്ധ് പുതിയ തീരുമാനമെടുക്കുന്നു.!! | Kudumbavilakku Today Episode March 25

Kudumbavilakku Today Episode March 25: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് അടുത്ത ആഴ്ച നടക്കാൻ പോകുന്നത് വളരെ വ്യത്യസ്തമായ രംഗങ്ങളാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അനന്യ പ്രേമയോട് എപ്പോഴും അനിരുദ്ധനെ കുറ്റം പറയരുതെന്നും, എൻ്റെ മകളല്ല സ്വരമോൾ എന്നത് അമ്മ ഇനി പറയരുതെന്നും, അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അമ്മയുമായി ഞാൻ ഒരു ബന്ധവുമുണ്ടാവില്ലെന്ന് പറയുകയാണ് അനന്യ. ഇതൊക്കെ അനിരുദ്ധ് കേൾക്കുന്നുണ്ടായിരുന്നു. പ്രേമ പോയപ്പോൾ, അനന്യയോട് നന്ദി പറയുകയാണ്. ശേഷം സുമിത്ര ശീതളിൻ്റെ വീട്ടിൽ പോവുകയാണ്. ശീതളിൻ്റെ വീട്ടിൽ ശീതളുണ്ടായിരുന്നില്ല. സച്ചിൻ മാത്രമാണ് ഉണ്ടായിരുന്നത്. സച്ചിൻ ഡോർ തുറന്നപ്പോൾ, സുമിത്രയെ കണ്ടപ്പോൾ വലിയ മൈൻ്റൊന്നും

ചെയ്യുന്നില്ല. ശീതൾ പുറത്ത് പോയെന്ന് പറഞ്ഞ് സുമിത്രയെ പുറത്താക്കാൻ നോക്കിയപ്പോൾ, സുമിത്ര ഞാൻ ശീതൾ വന്നിട്ട് പോകാമെന്നും, ഞാൻ ചായ ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് പോവുകയാണ്. കിച്ചനിൽ കയറിയപ്പോൾ, സച്ചിൻ വല്ലതും കിച്ചനിൽ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് സുമിത്ര ഡബ്ബകളിലൊക്കെ നോക്കുകയായിരുന്നു. അതൊക്കെ സച്ചിൻ കാണുന്നുണ്ടായിരുന്നു.ഈ സ്ത്രീ എന്തോ ഉദ്ദേശ്യത്തിൽ വന്നതാണെന്നും, അതൊന്നും നടക്കാൻ പോകുന്നില്ലെന്നും പറയുകയാണ് സച്ചിൻ. പിന്നീട് കാണുന്നത് അനിരുദ്ധ് പുറത്ത് ഇറങ്ങിയപ്പോൾ പ്രതീഷിൻ്റെ സുഹൃത്തിനെ കാണുകയാണ്. അവനുമായി സംസാരിച്ചപ്പോൾ, പ്രതീഷ് ജയിലിലാണെന്ന കാര്യം അനിരുദ്ധ് അറിയുകയാണ്. ഉടൻ തന്നെ ജയിലിൽ

പ്രതീഷിനെ കാണാൻ പോയ അനിരുദ്ധ് അമ്മ മരിച്ച കാര്യമൊക്കെ പ്രതീഷിനോട് പറഞ്ഞപ്പോൾ, അമ്മ മരിക്കാൻ സാധ്യതയില്ലെന്നും, ഞാൻ പല തവണ കാണാൻ പോയിരുന്നെന്നും പറയുന്നു.എന്നാൽ ദീപു അങ്കിളാണ് അമ്മ മരിച്ചെന്ന് പറഞ്ഞതെന്ന് പറയുകയാണ്. അങ്കിൾ പറഞ്ഞതാണെങ്കിൽ ശരിയായിരിക്കുമെന്ന് പറയുകയാണ് പ്രതീഷ്. പിന്നീട് കാണുന്നത് പങ്കജിൻ്റെ പിറന്നാൾ സെലിബ്രേഷനാണ്‌.

അവിടെ എല്ലാവരും പോകാൻ ഒരുങ്ങി നിൽക്കുകയാണ്. സുമിത്രയും പൂജയും സരസ്വതിയമ്മയുമൊക്കെ അവിടെ എത്തി കഴിഞ്ഞു. അപ്പോഴാണ് പലരെയും സുമിത്ര അവിടെ കാണുന്നത്. അങ്ങനെ പിറന്നാൾ ആഘോഷം നടക്കുകയാണ്. കേക്ക് കട്ടിംങ്ങ് സമയത്ത് പങ്കജ് പൂജയെ വിളിച്ച് കേക്ക് വായിൽ വച്ച് നൽകുകയാണ്. ഇതൊക്കെ കണ്ട് അപ്പുവിന് ദേഷ്യം വരികയാണ്. പിന്നീട് പങ്കജ് പിറന്നാളിന് പൂജയ്ക്ക് ഒരു മാല നൽകുകയാണ്. ഇത് കണ്ട് എല്ലാവരും ഞെട്ടുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.

Rate this post