പൂജയുടെ വീട്ടിൽ പെണ്ണ് ചോദിച്ച് പങ്കജ്.!! വക്കീലിനെ ആശുപത്രിയിൽ നിന്ന് ഒളിപ്പിച്ച് രഞ്ജിത; വക്കീലിനെ തിരഞ്ഞ് വീണ്ടും സുമിത്ര.!! | Kudumbavilakku Today Episode March 21
Kudumbavilakku Today Episode March 21: ഏഷ്യാനെറ്റ് കുടുംബപരമ്പരയിൽ കുടുംബ വിളക്കിപ്പോൾ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അനിരുദ്ധ് അനന്യയോട് സുമിത്രയെ കുറിച്ചോർത്ത്കയാണ്. ഒരു ഡോക്ടറാക്കിയിട്ടും എനിക്ക് എൻ്റെ അമ്മയുടെ ജീവൻ രക്ഷിക്കാനായില്ലല്ലോ എന്നാണ് അനിരുദ്ധ് പറയുന്നത്. ഇനി ഒറ്റപ്പെട്ട് പോയെന്ന ചിന്ത വേണ്ടെന്ന് പറയുകയാണ് അനന്യ. പിന്നീട് കാണുന്നത് സുമിത്ര ആശുപത്രിയിൽ വക്കീലിനെ കാണാൻ പോകുന്നതാണ്. അപ്പോഴാണ് വക്കീൽ ഡിസ്റ്റാർജായി പോയെന്ന് സിസ്റ്റർ പറയുന്നത്. അപ്പോഴാണ് ദീപുവിൻ്റെ വീട്ടിൽ സരസ്വതിയമ്മ പോവുന്നത്. അപ്പുവിൻ്റെ കാലിന് അപകടം പറ്റിയതിൽ വലിയ വിഷമം ആക്ടിങ്ങ് നടത്തുകയാണ് സരസ്വതിയമ്മ. അപ്പോഴാണ് പങ്കജ്
വരുന്നത്. പങ്കജിൻ്റെ പിറന്നാളിന് ക്ഷണിക്കാൻ വന്നതാണ്. അപ്പുവിനോട് നീ സുഖമില്ലാത്തതിനാൽ വരേണ്ടെന്ന് പറയുകയാണ് പങ്കജ്. പങ്കജ് പോകുമ്പോൾ, പങ്കജിൻ്റെ പിറകെ പോവുകയാണ് സരസ്വതിയമ്മ. പ്രായം ചെന്ന എന്നെ ക്ഷണിക്കാത്തത് എന്താണെന്ന് ചോദിക്കുകയാണ്. നീ നിൻ്റെ പിറന്നാൾ ആഘോഷത്തിന് സുമിത്രയെ കൂടി ക്ഷണിക്കണമെന്നും, എങ്കിലേ പൂജ വരികയുള്ളൂ എന്നു പറയുകയാണ്
സരസ്വതിയമ്മ. അങ്ങനെ പങ്കജിൻ്റെ കൂടെ സുമിത്രയുടെ വീട്ടിലേക്ക് പോവുകയാണ്. പിന്നീട് കാണുന്നത് രഞ്ജിതയുടെ വീട്ടിലെത്തിയിരിക്കുകയാണ് സുമിത്ര. രഞ്ജിതയെ വിളിച്ച ശേഷം അഡ്വക്കേറ്റ് സുദേവനെ എവിടെയാണ് ഒളിവിൽ താമസിപ്പിച്ചിരിക്കുന്നതെന്ന് ചോദിക്കുകയാണ് സുമിത്ര. എന്നാൽ സുദേവൻ എവിടെ പോയെന്ന് രഞ്ജിതയ്ക്കും അറിയില്ല. അരവിന്ദനോട് വക്കീൽ എവിടെയാണെങ്കിലും നിങ്ങൾ
ആദ്യം കണ്ടെത്തണമെന്ന് പറയുകയാണ് രഞ്ജിത. അങ്ങനെ സുമിത്ര വീട്ടിൽ എത്തിയ ശേഷം പൂജയോട് പലതും പറയുമ്പോഴാണ് പങ്കജ് ബർത്ത്ഡേയ്ക്ക് ക്ഷണിക്കാൻ വരുന്നത്. പൂജയും സുമിത്രയും വരില്ലെന്ന് കേട്ടപ്പോൾ പങ്കജ് ഞെട്ടിപ്പോയി. പിന്നീട് പൂജയ്ക്ക് ഈ മാസത്തെ സാലറി ചെക്കായി നൽകി കൊണ്ട് നൽകുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.