നിങ്ങൾക്ക് ഒക്കെ ഇത് എന്തിന്റെ കേടാണ് ഈ രാത്രി വിളിക്കാൻ.!! മീനുട്ടിയെ ഇതുവരെ തല്ലിയിട്ടില്ല .!! കുടുംബത്തെ കുറിച്ച് പറഞ്ഞ് ദിലീപേട്ടൻ.!! | Actor Dileep Talk About Family

Actor Dileep Talk About Family: ദിലീപിന്റെ മകൾ മീനാക്ഷിയെ അറിയാത്തവർ ചുരുക്കം ആയിരിക്കും. ഒരുപക്ഷേ മീനാക്ഷിയുടെ അച്ഛനമ്മമാർക്ക് സോഷ്യൽ മീഡിയയിലും ആളുകൾക്കിടയിലും ലഭിച്ച ജനപ്രീതിയെക്കാൾ അധികമാണ് ഈ താര പുത്രിക്ക് ഉണ്ടായിട്ടുള്ളത് എന്ന് പറഞ്ഞാലും തെറ്റില്ല. അച്ഛനമ്മമാരെ പോലെ തന്നെ സോഷ്യൽ മീഡിയയിലും ഏറെ സജീവമായ മീനാക്ഷിയുടെ

എല്ലാ വിശേഷങ്ങളും ആരാധകർ വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. നിലവിൽ എംബിബിഎസ് പഠനം നടത്തിക്കൊണ്ടിരിക്കുന്ന മീനാക്ഷിയുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയുവാൻ എപ്പോഴും മലയാളികൾ ഒരു പ്രത്യേക താൽപര്യം തന്നെ പ്രകടിപ്പിക്കാറുണ്ട്. ദിലീപിലൂടെയാണ് മീനാക്ഷിയുടെ വിവരങ്ങൾ അധികവും പുറത്തുവരുന്നത്. ഇപ്പോൾ മകളുടെ എംബിബിഎസ് പഠനത്തെ പറ്റിയുള്ള വിവരങ്ങളാണ് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.

മകൾ എംബിബിഎസ് പൂർത്തിയാക്കുന്നു എന്നും ഹൗസെർജൻസിയിൽ ചേരാൻ പോവുകയാണെന്നും ഡെർമറ്റോളജിയിൽ ആണ് സ്പെഷ്യലൈസ് ചെയ്യുന്നത് എന്നും ആണ് ദിലീപ് പറയുന്നത്. ഒരു നടനെയോ നടിയെയോ സംബന്ധിച്ച് ഒഴിച്ചുകൂടാൻ ആകാത്തതും അവരുടെ കരിയറിൽ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ളതും സൗന്ദര്യത്തിന് തന്നെയാണ്. അതുകൊണ്ടുതന്നെ മകളിലൂടെ സിനിമ മേഖലയെ ഒന്നടങ്കം ചികിത്സിക്കുവാനുള്ള വഴിയാണെന്ന് ദിലീപ് പറയുന്നു.

മലയാള സിനിമയ്ക്ക് ഒരു കുട്ടി സ്കിൻ ഡോക്ടറെ ലഭിച്ച സന്തോഷവും ആരാധകർ ദിലീപിൻറെ വാക്കുകൾക്ക് താഴെ പ്രകടിപ്പിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് മീനാക്ഷി ഹൗസെർജൻസി പൂർത്തിയാക്കി ജോലിയിലേക്ക് പ്രവേശിക്കട്ടെ എന്നും ആരാധകർ ആശംസിക്കുന്നു. അതോടൊപ്പം തന്നെ താരപുത്രിയുടെ സിനിമയിലേക്കുള്ള വരവിനെയും മലയാളികൾ വല്ലാതെ ഉറ്റു നോക്കുന്നുണ്ട്. എന്നാൽ, താൻ ഇപ്പോഴെന്നല്ല ഒരിക്കലും സിനിമയിലേക്ക് കടന്നുവരില്ല എന്ന നിലപാടിലാണ് മീനാക്ഷി. മീനാക്ഷിയുടെ അടുത്ത സുഹൃത്തും മലയാളത്തിൻറെ പ്രിയതാരവുമായ നമിത പ്രമോദ് മുമ്പ് ഇത് പറഞ്ഞിട്ടുണ്ട്. മീനാക്ഷി സിനിമയിലേക്ക് എന്നുള്ള വാർത്തകൾ കേൾക്കുമ്പോൾ അവൾ പുച്ഛിക്കാറാണ് പതിവെന്നും നമിത പറഞ്ഞത്. അപ്പോഴും അധികമാരോടും സംസാരിക്കാത്ത എന്റെ പ്രകൃതം അതേപടി മകൾക്ക് ലഭിച്ചിട്ടുണ്ടെന്നും ദിലീപ് തന്റെ വാക്കുകളിൽ കൂട്ടിച്ചേർത്തു

Rate this post