സരസ്വതിയമ്മയുടെ നാവിൽ നിന്നും ആ രഹസ്യമറിഞ്ഞ് ദീപു ഞെട്ടുമ്പോൾ.!! അപ്പുവിന്റെ മുന്നിൽ പൂജ ചെയ്തത്; സുമിത്ര എല്ലാം അറിയുന്നു.!! | Kudumbavilakku Today Episode February 16
Kudumbavilakku Today Episode February 16: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ ‘കുടുംബവിളക്ക് ‘ വളരെ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജയ്ക്ക് ഒരു ബൊക്ക റോസാപ്പൂക്കളുമായി വരികയാണ്. എന്നാൽ പൂജ അപ്പുവിന് വാങ്ങി വച്ച വയലൻ്റയ്ൻസ്ഡേ കാർഡും, അതിൽ എഴുതിയതും നോക്കിയിരിക്കുകയാണ്. ഓഫിസിലിരുന്ന് ഇന്ന് ഇത് അപ്പുവേട്ടന് കൊടുക്കണമെണ് ആലോചിക്കുകയാണ്.
അപ്പുവേട്ടനെ വിളിച്ചു നോക്കാമെന്ന് കരുതി ഫോൺ എടുക്കുമ്പോഴാണ് പങ്കജ് വരുന്നത് കാണുന്നത്. പങ്കജ് വന്നതിനു ശേഷം പറഞ്ഞ കാര്യത്തിനൊക്കെ ക്ഷമ ചോദിക്കുകയും, പിന്നീട് ക്ലയ്ൻ്റിനെ കാണാൻ പൂജയെ കൂട്ടി പങ്കജ് പോവുകയാണ്. പിന്നീട് കാണുന്നത് അപ്പുവിനെയാണ്. അപ്പു സന്തോഷത്തോടെ ഓഫീസിൽ പൂക്കളുമായി വരികയാണ്. അപ്പോഴാണ് പങ്കജിൻ്റെ കാറിൽ കയറി പൂജ പോകുന്നത് കാണുന്നത്. ഇത് കണ്ട് അപ്പു വിഷമിക്കുകയാണ്.
രണ്ടു പേരും വയലൻ്റയ്ൻസ്ഡേ ആഘോഷിക്കാൻ പോവുകയാണെന്ന് കരുതി അപ്പു ആ ബൊക്ക വലിച്ചെറിഞ്ഞു കളഞ്ഞു. പിന്നീട് കാണുന്നത് ദീപു പലതും ആലോചിച്ചിരിക്കുമ്പോഴാണ് ചിത്ര വരികയാണ്. രണ്ടു പേരും സംസാരിക്കുന്നതിനിടയിലാണ് ബെല്ലടിക്കുന്നത് കേൾക്കുന്നത്. വാതിൽ തുറന്ന് നോക്കുമ്പോൾ സരസ്വതിയമ്മയായിരുന്നു. പെട്ടെന്ന് തന്നെ അകത്ത് കയറിയിരുന്ന് ഞാൻ പണ്ടത്തെ ഞാനല്ലെന്നും, മറ്റും പറഞ്ഞ് പലതും ചോദിക്കുകയായിരുന്നു. അപ്പോഴാണ് ചിത്ര ദീപുവിന് ജോലിയില്ലെന്ന കാര്യം പറയുന്നത്. അത് സുമിത്രേച്ചിയെ അറിയിക്കരുതെന്ന് പറയുകയാണ് ദീപുവും ചിത്രയും.
സുമിത്രയും, രഞ്ജിതയും പലതും ആലോചിക്കുന്നതാണ് പിന്നീട് കാണുന്നത്. പങ്കജ് പൂജയെയും കൂട്ടി മീറ്റിംങ്ങിന് പോയി വന്ന ശേഷം, പൂജ കോൺഫറൻസ് ഹാളിൽ പോയി. ആ സമയം പങ്കജ് അരവിന്ദിനോട് പൂജയുടെ ഡ്രോയറിലെ കാർഡ് എടുത്തു തരാൻ പറയുന്നു. പിന്നീട് കാണുന്നത് സുമിത്രയെയാണ്. രഞ്ജിത പറഞ്ഞത് പലതും ആലോചിച്ചിരിക്കുമ്പോഴാണ് ആരോ ബെല്ലടിക്കുന്നത് കേട്ടത്. ഡോർ തുറന്ന് നോക്കിയപ്പോൾ ശീതളായിരുന്നു. പിന്നീട് ശീതളിനോട് നിൻ്റെ പ്രശ്നങ്ങൾ എന്താണെന്ന് ചോദിക്കുകയാണ്. ഒന്നും പറയാതെ ശീതൾ സുമിത്രയ്ടെ മടിയിൽ കിടക്കുകയാണ്. പൂജ മീറ്റിങ്ങൊക്കെ കഴിഞ്ഞ് ഓഫീസിലെത്തി അപ്പുവിന് കൊടുക്കാനുള്ള കാർഡ് നോക്കിയപ്പോൾ കാർഡ് കാണുന്നില്ല. ആകെ നിരാശപ്പെട്ടു പൂജ നിൽക്കുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.