നയനയ്ക്കും ആദർശിനുമൊരു കുഞ്ഞുവാവ.!! ദേവയാനിയെ വെച്ച് കലക്കാനുള്ള പ്ലാനുമായി ജലജ ഇറങ്ങുമ്പോൾ;മുത്തശ്ശന്റെ തീരുമാനം.!! | Patharamattu Today Episode February 16
Patharamattu Today Episode February 16: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായ രംഗങ്ങളിലൂടെയാണ് നടന്നു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, എന്നെ കല്യാണം കഴിഞ്ഞതു മുതൽ വേദനിപ്പിച്ച ദേവയാനി മകനെ കുറിച്ച് ഓർത്ത് ഇല്ലാതാകണമെന്ന് ചിന്തിക്കുകയാണ് ജലജ. പിന്നീട് ദേവയാനിയുടെ അടുത്ത് പോയി, ആദർശ് ഓഫീസിലല്ല പോയതെന്നും, നയനയുടെ കൂടെ വീട്ടിൽ ആണ് പോയതെന്നും പറയുന്നു.
ഏട്ടത്തിയുടെ മകൻ ഏട്ടത്തിയുടെ കണ്ണിൽ മണ്ണ് വാരിയിടുകയാണെന്നും, ഏട്ടത്തിയെ വിഡ്ഢിയാക്കുകയാണ് ആദർശ് ചെയ്യുന്നതെന്നും, ഏട്ടത്തി അറിയാതെ ആദർശ് നയനയ്ക്ക് നല്ല പരിഗണ നൽകുന്നുണ്ടെന്നുമാണ് ജലജ പറയുന്നത്. ജലജ പറയുന്നത് കേട്ട് ദേവയാനി ആദ്യമൊക്കെ എതിർത്ത് സംസാരിച്ചെങ്കിലും, പിന്നീട് ദേവയാനിയുടെ മനസിൽ എന്തൊക്കെയോ തോന്നുകയാണ്. ജലജ പോയ ശേഷം, ജലജ പറഞ്ഞതു പോലെ വല്ലതും നടക്കുന്നുണ്ടാവുമോയെന്നും പലതും ആലോചിച്ച് ഇരിക്കുമ്പോഴാണ് ഹാളിൽ വന്നിരിക്കുമ്പോഴാണ് അച്ഛനും അമ്മയും വരുന്നത്.
എന്താണ് ദേവയാനി വിഷമിച്ചിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ, ഞാൻ ആദർശിനെ പറ്റി ചിന്തിക്കുകയായിരുന്നുവെന്ന് പറയുകയാണ് ദേവയാനി. ആദർശിന് എന്താണ് പ്രശ്നമെന്ന് ചോദിച്ചപ്പോൾ, അവന് പ്രശ്നമൊന്നുമില്ലെന്നും, അവൻ എപ്പോഴും നയനയുടെ വീട്ടിൽ കൊണ്ടുപോയി വിടുന്നതാണ് ഞാൻ ആലോചിക്കുന്നതെന്ന് ചോദിച്ചപ്പോൾ, അതിൽ ഇത്ര ആലോചിക്കേണ്ടതില്ലെന്നും, കല്യാണം കഴിഞ്ഞ കുട്ടികൾ വീട്ടിൽ പോവാൻ പാടില്ലെന്ന് വല്ല നിർബന്ധമുണ്ടോയെന്ന് മുത്തശ്ശൻ ചോദിച്ചപ്പോൾ, അമ്മയെ പേടിച്ച് ഓരോ കാര്യങ്ങൾ ചെയ്യുകയും, താലികെട്ടിയ പെൺകുട്ടികൾക്ക് അതിൻ്റേതായ സ്നേഹം കൊടുക്കാതെ ഇരിക്കുന്ന ഇതുപോലെയുള്ള ആൺകുട്ടികളുടെ ജീവിതത്തിലേക്ക് വരുന്ന പെൺകുട്ടിയുടെ ജീവിതം എന്നും ദുരിതം തന്നെയായിരിക്കുമെന്നും, അത് തന്നെയാണ് ഇവിടെ നടക്കുന്നതെന്നാണ് മുത്തശ്ശി പറയുന്നത്.
ഇതൊക്കെ കേട്ട് ദേവയാനിക്ക് ദേഷ്യം പിടിക്കുകയാണ്. ഇത്ര നല്ല ഒരു മരുമകളെ കിട്ടാൻ നീ ഭാഗ്യം ചെയ്യണമെന്നാണ് മുത്തശ്ശൻ പറയുന്നത്. നയനയെ രണ്ടു പേരും പുകഴ്ത്തി പറയുന്നത് കേട്ട് സഹിക്കാനാവാതെ നിൽക്കുകയാണ് ദേവയാനി. പിന്നീട് കാണുന്നത് ആദർശിനെയും നയനയെയുമാണ്. ആദർശ് നയനയെ വീട്ടിലാക്കിയിട്ട് ഓഫീസിലേക്ക് പോവുകയാണ്. എന്നാൽ നവ്യ ആണെങ്കിൽ ഗർഭിണിയാകാത്തതിനാൽ ഭ്രാന്ത് പിടിച്ചു നിൽക്കുകയാണ്. അങ്ങനെ ഡോക്ടറെ കാണാൻ പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.