സുമിത്ര ഇറങ്ങി ശ്രീനിലയത്തിൽ അടി തുടങ്ങി .!! പുരാതന സങ്കൽപ്പങ്ങൾ പൊളിച്ചെഴുതി രോഹിത്; സഞ്ജനയെ തട്ടിയിട്ട് അനിരുദ്ധ് ;| Kudumbavilakku Today Episode

Kudumbavilakku Today Episode: മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ സ്വീകാര്യത നേടിയ സീരിയലാണ് കുടുംബവിളക്ക്. ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് കരുത്തോടെ മുന്നോട്ട് നീങ്ങുന്ന സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കിൽ പറയുന്നത്. മീര വാസുദേവ് ആണ് സീരിയലിൽ സുമിത്രയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സീരിയൽ മലയാളി കുടുംബങ്ങളുടെ മനസിൽ ഇതിനോടകം ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ സീരിയലിന്റെ ഏറ്റവും പുതിയ പ്രോമോയാണ് പ്രേക്ഷകരെ ആവേശത്തിലാക്കുന്നത്. സുമിത്രയുടെ രണ്ടാം

വിവാഹം കഴിഞ്ഞുള്ള തൊട്ടടുത്ത ദിവസം പുരാതന സ്ത്രീസങ്കൽപങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് സുമിത്രയ്ക്ക് ചായയുമായി എത്തിയിരിക്കുന്ന രോഹിതാണ് പ്രൊമോയിലുടനീളം ശ്രദ്ധ നേടുന്നത്. അമ്മയുടെ അഭാവത്തിൽ അസ്വസ്ഥനാകുന്ന അനിരുദ്ധ് പ്രോമോയിലുണ്ട്. കുളിച്ചൊരുങ്ങി ചായയുമായി ഭർത്താവിന്റെ മുന്നിലെത്തുന്ന സ്ത്രീസങ്കല്പമാണ് രോഹിത് മാറ്റിയെടുത്തത്. സ്ത്രീക്ക് മാത്രമല്ല പുരുഷനും ചുമതലകളുണ്ടെന്നാണ് രോഹിത്തിന്റെ പക്ഷം. കുലസ്ത്രീ സങ്കല്‍പങ്ങള്‍ തിരുത്തിയെഴുതിക്കൊണ്ടുള്ള രംഗം വളരെ പ്രോഗ്രസ്സീവ് ആണെന്ന് ആരാധകര്‍ എടുത്തു പറയുന്നു. പണ്ട് സിദ്ധാര്‍ത്ഥിന്റെ കാല് തൊട്ട്

തൊഴുത് എഴുന്നേറ്റ് വരുന്ന കുടുംബിനിയായ സുമിത്രയ്ക്ക് ഇപ്പോള്‍ ഇങ്ങനെ ഒരു ജീവിതം കിട്ടിയതിന്റെ സന്തോഷം ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. ഇങ്ങനെയൊരു മാറ്റമാണ് പ്രേക്ഷകരും ആഗ്രഹിച്ചത്. അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയില്ലെന്ന് പറഞ്ഞ് അനിരുദ്ധ് പ്രശ്‌നം തുടങ്ങുന്നു. ഗര്‍ഭിണിയായ സഞ്ജന തെറിച്ച് വീഴുന്നതും ഞെട്ടുന്നതുമെല്ലാം പുതിയ പ്രമോയിൽ കാണാം. ഡോ. ഷാജുവാണ് രോഹിത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പുതുകഥാമുഹൂർത്തങ്ങളിലൂടെ പോകുന്ന സീരിയലിന്റെ വരും എപ്പിസോഡുകൾക്കായി കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. നിരവധി കമന്റുകളാണ് യൂട്യൂബിൽ പ്രോമോയ്ക്ക് വന്നിരിക്കുന്നത്. സീരിയൽ ചരിത്രത്തിൽ ഇത്രയും പ്രോഗ്രസ്സീവ് ആയി പ്രേക്ഷകരുടെ അഭിപ്രായത്തിനനുസരിച്ച് കഥ കൊണ്ടു പോകുന്ന സീരിയൽ കുടുംബവിളക്കാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. പ്രോമോയിൽ കാണുന്ന സന്ദർഭങ്ങൾ പ്രേക്ഷകർ ആ​ഗ്രഹിക്കുന്നത് തന്നെയാണെന്ന് കമന്റുകളിൽ നിന്നും വ്യക്തമാണ്.

2.3/5 - (7 votes)