ഇത് കേരളക്കര കാത്തിരുന്ന പെണ്ണ് കാണാൽ.!! ആരതിയെ കാണാൻ റോബിനെത്തി ; | Dr Robin Radha Krishnan and Arati podi Pennukanal malayalam

Dr Robin Radha Krishnan and Arati podi Pennukanal malayalam: മലയാളം ബി​ഗ് ബോസ് സീസൺ നാലിൽ ഒരുപാട് ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃ‍ഷ്ണൻ. ഷോയിൽ മറ്റൊരാൾക്കും ലഭിക്കാത്ത തരത്തിലുള്ള ഫാൻ ബേസ് ആണ് താരത്തിന് ലഭിച്ചത് എന്നാൽ സഹ മത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ റോബിന് പുറത്ത് പോകേണ്ട സാഹചര്യം വന്നു. ഒരുപക്ഷേ മലയാളം ബി​ഗ് ബോസ് ചരിത്രത്തിൽ ഇതുവരെ ഇത്രയും വലിയൊരു ഫാൻ ബേസ് ലഭിച്ച മത്സരാർത്ഥി വേറെ ഉണ്ടാവാൻ സാധ്യതയില്ല. സമൂഹ മാധ്യമങ്ങളിൽ സജീവമായ റോബിൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഇപ്പോൾ ആരതിയുമായുള്ള തന്റെ പെണ്ണ് കാണൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വയറൽ ആവുന്നത്. ഈ കഴിഞ്ഞ ദിവസം റോബിൻ ആരതി പൊടിയുടെ വീട്ടിൽ എത്തി പെണ്ണ് കാണുകയായിരുന്നു. ആരതിക്ക് റോബിന്റെ അമ്മ വളയിട്ട് കൊടുക്കുന്നതും ഇരുവരുടെയും രസകരമായി നിമിഷങ്ങളും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രം​ഗത്തെത്തുന്നത്. എന്നാണ് കല്യാണമെന്നാണ് ഭൂരിഭാ​ഗം പേരും ചോദിക്കുന്നത്. വിവാഹം ഫെബ്രുവരിയിൽ തന്നെ നടക്കുമെന്നാണ് റോബിൻ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് ആണ് വിവാഹിതനാകാൻ

പോകുകയാണെന്നും അവതാരിക ആയ ആരതി പൊടിയാണ് വധുവെന്നും റോബിൻ ആരാധകരെ അറിയിച്ചത്. ഇരുവരുടെയും ആരാധകര്‍ അന്നുമുതൽ കാത്തിരിക്കുകയാണ് റോബിന്‍- ആരതി പൊടി വിവാഹത്തിനായി. അതേസമയം റോബിന്‍ അടുത്തിടെ തനിക്ക് ബോണ്‍ ട്യൂമര്‍ ഉണ്ടെന്ന കാര്യം തുറന്ന് പറഞ്ഞിരുന്നു. ഏകദേശം രണ്ട് വര്‍ഷത്തോളമായി ട്യൂമര്‍ ഉണ്ടെന്നും അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളൂ എന്നും റോബിന്‍ പറഞ്ഞു. എന്നെങ്കിലും ട്യൂമര്‍ തലച്ചോറിലേക്ക്

വന്നാല്‍ സര്‍ജറി ചെയ്യേണ്ടി വരുമെന്നും റോബിന്‍ ഒരു അഭിമുഖത്തിൽ അറിയിച്ചിരുന്നു. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സിനിമയിൽ നിന്നുൾപ്പെടെ നിരവധി അവസരങ്ങൾ റോബിനെ തേടി എത്തി. കൂടാതെ നിരവധി ഉദ്ഘാടനങ്ങളും ഫോട്ടോ ഷൂട്ടുകളിലും റോബിൻ ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ്.

Rate this post