
വിക്രമിനെ വെറുത്ത് സോണി.!! കുഞ്ഞിന് അങ്ങനെ ഒരു അച്ഛനെ വേണ്ട; ഇനി ഒരു കോംപ്രമൈസ് ഉണ്ടാകുമോ ?| Maunaragam Today Episode

Maunaragam Today Episode: പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള സീരിയലുകളിൽ മുൻപന്തിയിലുള്ളതാണ് മൗനരാഗം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. ഒരോ ദിവസങ്ങൾ കഴിയുന്തോറും കഥാഗതി മാറിക്കൊണ്ടിരിക്കുകയാണ്. സംഭവബഹുലമായ കഥാസന്ദർഭങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട സീരിയലായി മാറിക്കഴിഞ്ഞു മൗനരാഗം. തന്നെ ചതിച്ച്, വഞ്ചിച്ച് കല്യാണം കഴിച്ച വിക്രമുമായി ഇനി ഒരു ജീവിതത്തിനില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സോണി. താൻ വെറുക്കുന്ന അങ്കിളിനും ആന്റിക്കും സരയുവിനൊപ്പമാണ് ഇനി വിക്രത്തിന്റേയും, അച്ഛന്റേയും അമ്മൂമ്മയുടേയും സ്ഥാനമെന്നും
സോണി കല്യാണിയോട് പറയുന്നുണ്ട്. അതേസമയം, ഒരു സന്തോഷ വാർത്ത കൂടി പ്രേക്ഷകരെ തേടിയെത്തുന്നുണ്ട്. കല്യാണിയുടെ ശബ്ദം തിരികെ ലഭിക്കാൻ പോകുന്നു. ഒരു ഓപ്പറേഷൻ നടത്തിയാൻ ശബ്ദം തിരിച്ചുവരും എന്ന് ഡോക്ടർ ഉറപ്പ് നൽകിയിട്ടുണ്ട്. ഈ വിവരം കിരൺ പ്രകാശനെ അറിയച്ചതോട് കൂടി സമാധാനം നഷ്ടപ്പെട്ട അവസ്ഥയിലാണ് പ്രകാശൻ. ശബ്ദം പോയ വിക്രത്തെയും കൂട്ടി അവർ പഴയ വീട്ടിലേക്ക് താമസം മാറിയതോടെ വിക്രത്തെ പരിഹസച്ചുകൊണ്ട് നടക്കുകയാണ് രതീഷ് . ഇങ്ങനെ പ്രേക്ഷകർ കാത്തിരിക്കുന്ന സംഭവ ബഹുലമായ കഥാഗതികളുമായാണ് ഒരോ എപ്പിസോഡുകളുമായി

മൗനരാഗം പ്രേക്ഷകരുടെ സ്വീകരണ മുറിയിലെത്തുന്നത്. വിക്രം വരച്ച ചിത്രം കണ്ട് ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണ് സോണി. എന്നാല്‍ കല്യാണം കഴിഞ്ഞ് കുഞ്ഞ് ജനിച്ചതിന് ശേഷം വിക്രമിന് ആ കഴിവില്ല എന്ന് തിരിച്ചറിയുന്ന സോണി ആ ചതിയില്‍ താന്‍ ഏറ്റവും വിശ്വസിച്ചിരുന്ന കല്യാണിയ്ക്കും പങ്കുണ്ട് എന്ന് തിരിച്ചറിയുന്നു. എല്ലാ ചതിയും വഞ്ചനയും വിക്രം ചെയ്യുമെങ്കിലും അവനൊരു കലാകാരന്‍ ആയത് കൊണ്ട് മാത്രമാണ് സോണി ഇഷ്ടപ്പെടുന്നത്. സോണി സത്യങ്ങൾ അറിഞ്ഞാൽ ഉണ്ടാകുന്ന നഷ്ടങ്ങൾ അറിയാവുന്നത് കൊണ്ടാണ് സത്യം അറിയാവുന്ന കിരൺ, കല്യാണി, രൂപ തുടങ്ങിയവരെല്ലാം ഇക്കാര്യം സോണിയിൽ നിന്ന് മറച്ചു വെച്ചിരുന്നത്. എന്നാൽ, രാഹുൽ ഇക്കാര്യം സോണിയോട് പറയുന്നു. വിക്രം കലകാരാൻ
അല്ലായെന്നറിഞ്ഞതോടെയാണ് സോണി ആത്മഹത്യയ്ക്ക് ഒരുങ്ങുന്നത്. തുടർന്ന് സോണി ആശുപത്രിയിലാകുന്നു. രാഹുലാണ് സത്യം തന്നോട് പറഞ്ഞതെന്ന കാര്യം സോണി രൂപയെ അറിയിച്ചതോട് കൂടി രൂപയും തനിക്ക് ചുറ്റും നടക്കുന്ന വഞ്ചനകൾ തിരിച്ചറിയാൻ ശ്രമിക്കുകയാണ്. അതേസമയം, വിക്രം കലാകാരനല്ല എന്നറിഞ്ഞതിന്റെ ഷോക്കിൽ നിന്ന് വിട്ടുമാറാനാകാത്ത അവസ്ഥയിലാണ് പ്രകാശനും അമ്മൂമ്മയും. നലീഫും ഐശ്വര്യയുമാണ് സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളായ കിരണിനെയും കല്യാണിയെയും അവതരിപ്പിക്കുന്നത്. കിരണിന്റെ സഹോദരിയായ സോണിയുടെ വേഷത്തിലെത്തുന്നത് ശ്രീശ്വേത എന്ന അഭിനേത്രിയാണ്.
