ഇതു സ്വപ്നസാക്ഷാത്കാരനിമിഷം.!! ജിഷിൻ മോഹന്റെ കൂടെയുള്ള ആളെ മനസ്സിലായോ?ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!! | Jishin Mohan Happy News Viral Malayalam

Jishin Mohan Happy News Viral Malayalam : സീരിയൽ രംഗത്തെ മിന്നും താരമാണ് ജിഷിൻ മോഹൻ . ഇപ്പോളും സീരിയലിനെ ഇഷ്ടപ്പെടുന്ന ഒരു ജന സമൂഹം നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട് . സീരിയൽ താരങ്ങളെ എന്നും ആരാധിക്കുന്ന ഒരു സമൂഹമാണ് മലയാളി വീട്ടമ്മമാർ ,അല്ലെങ്കിൽ പെൺകുട്ടികൾ. അങ്ങനെ ഒരു ആരാധികയുടെ അനുഭവം പങ്കുവച്ചിരിക്കുകയാണ് വൈഷ്ണവി എന്ന യുവ നടി. ഇൻസ്റ്റാഗ്രാമിൽ ഒരുലക്ഷത്തിലധികം ആരാധകർ ഉള്ള ആളാണ് വൈഷ്ണവി .

വൈഷ്ണവി ചെയ്യുന്ന റീൽസുകളും , പോസ്റ്റുകളും എല്ലാം നല്ല രീതിയിലുള്ള റീച്ച് കിട്ടാറുമുണ്ട് . താൻ ഏറ്റവും ആരാധിക്കുന്ന നടന്മാരിൽ ഒരാൾ ആണ് ജിഷിൻ എന്നും , അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ സാധിച്ചതിൽ തനിക്ക് വളരെയധികം സന്തോഷം ഉണ്ടെന്നും വൈഷ്ണവി ക്യാപ്ഷൻ ആയിട്ട് ഇൻസ്റ്റയിൽ കൊടുത്തിരുന്നു . കണ്ണൂർ ജില്ലക്കാരൻ ആയ ജിഷിൻ , കണ്ണൂരിലെ നെടുംഗോം ഗവ.ഹൈസ്‌കൂളിൽ നിന്നാണ് താരം സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

അതിനുശേഷം കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി-കോമിൽ ബിരുദം നേടി. ജിഷിൻ മോഹൻ ബാംഗ്ലൂരിലെ ഐസിഐസിഐ ബാങ്കിൽ പ്രോസസ് അസോസിയേറ്റ് ആയി ജോലി ചെയ്തിട്ടുണ്ട്, തുടർന്ന് ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനിയായ ക്രിസ്റ്റൽ ഗ്രൂപ്പിൽ കളക്ഷൻ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.മടുപ്പിക്കുന്ന ജോലികൾക്കിടയിൽ ജിഷിൻ ആശ്വാസം കണ്ടെത്തിയത് അഭിനയം എന്ന പാഷനിലൂടെ ആയിരുന്നു .

അഭിനയത്തിൽ തന്റെ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ച ജിഷിൻ ചെറിയ വേഷങ്ങളിലൂടെയാണ് ഇന്ന് കാണുന്ന നിലയിൽ എത്തിയത് . ജിഷിൻ ചെറിയ വേഷങ്ങൾ ചെയ്യുന്ന സമയം മുതൽ താൻ ഒരു ആരാധിക ആയിരുന്നു എന്നും വൈഷ്ണവി പറഞ്ഞു വെക്കുന്നു . പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ട് ആരും ജിഷിൻ പിന്നെയും വിവാഹം കഴിച്ചു എന്ന് തെറ്റിദ്ധരിക്കേണ്ടാ എന്ന രസകരമായ അടിക്കുറിപ്പ് ആണ് പ്രേക്ഷകർക്ക് കുറച്ചു കൂടെ രസകരമായി തോന്നിയത് എന്ന കമെന്റ്സ് ആണ് പോസ്റ്റിനു താഴെ നിരന്തരമായി വന്നുകൊണ്ടിരിക്കുന്നത് .

Rate this post