സിദ്ധാർഥ് എവിടെ എന്നുള്ള ചോദ്യത്തിനുത്തരം.!! സുമിത്രയുടെ മുന്നിൽ തോറ്റുമടങ്ങി പരമശിവം.!! | Kudumbavilakku Today December 15

Kudumbavilakku Today December 15 : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകർ മൂന്നു വർഷത്തിലധികമായി സസ്പെൻസോടു കൂടി കാണുന്ന സീരിയലാണ് കുടുംബവിളക്ക്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആറു വർഷം കഴിഞ്ഞ് സുമിത്രശ്രീനിലയത്തിൽ എത്തുന്നതായിരുന്നു. പരമശിവമാണ് ഇപ്പോൾ ശ്രീനിലയത്തിൽ താമസിക്കുന്നത്. അങ്ങനെ വീട്ടിലെത്തിയ സുമിത്ര പരമശിവത്തെ കണ്ടപ്പോൾ നിങ്ങൾ ആരാണെന്ന് ചോദിക്കുന്നു.

ഞാൻ ഈ വീടിൻ്റെ ഉടമസ്ഥനാണെന്ന് പരമശിവം പറഞ്ഞു. ഇത് എൻ്റെ വീടായിരുന്നുവെന്നും, ഇത് നിങ്ങൾക്കെങ്ങനെ കിട്ടി എന്നു ചോദിക്കുകയാണ് സുമിത്ര. ഞാൻ സിദ്ധാർത്ഥിൽ നിന്നും പണം കൊടുത്ത് വാങ്ങിയതാണ് ഈ വീടെന്ന് പരമശിവം പറഞ്ഞു. അപ്പോൾ സിദ്ധാർത്ഥ് എവിടെയാണെന്ന് ചോദിച്ചപ്പോൾ, അയാളുടെ കാര്യങ്ങളൊന്നും എനിക്കറിയില്ലെന്നും പരമശിവം പറഞ്ഞു. ശരി, ഞാൻ ഇനിയും വരുമെന്ന് പറഞ്ഞ് സുമിത്ര പോവുകയായിരുന്നു.

സുമിത്ര പോയപ്പോൾ രഞ്ജിതയും ഭർത്താവും ഓടി വന്നു.അവൾ എന്തിനാണ് വന്നതെന്ന് ചോദിക്കുകയാണ്. പരമശിവം കാര്യങ്ങൾ പറഞ്ഞ ശേഷം, അവളെ എങ്ങനെയെങ്കിലും ഇല്ലാതാക്കണമെന്ന് പറയുകയാണ് രഞ്ജിത.അത് നമുക്ക് സാവധാനം ആലോചിക്കാമെന്ന് പറയുകയാണ് പരമശിവം.രഞ്ജിതയും ഭർത്താവും ഉടൻ തന്നെ പോവുകയും ചെയ്തു. അപ്പോഴാണ് സ്വര മോൾ സന്ധ്യയോട് എൻ്റെ അച്ഛനും അമ്മയും എന്നെ കാണാനേ വരുന്നില്ലല്ലോ എന്ന് പറയുകയാണ് സ്വരമോൾ. അച്ഛനും അമ്മയും ഉടനെ വരുമെന്നും, മോൾ വിഷമിക്കേണ്ടി വരില്ലെന്നും പറയുകയാണ് സന്ധ്യ. ഇത് കേട്ടുകൊണ്ട് വരികയാണ് പ്രേമ.

നിൻ്റെ അച്ഛനും അമ്മയ്ക്കും നിന്നെ വേണ്ടെന്നും, നിന്നെ അവർ ഉപേക്ഷിച്ചെന്നു പറഞ്ഞ് പലതും പറഞ്ഞ് കുഞ്ഞിനെ കരയിക്കുകയായിരുന്നു. അപ്പോഴാണ് സുമിത്ര വീട്ടിലെത്തുന്നത്. പൂജ ഉടൻ തന്നെ സുമിത്രയോട് അമ്മ ശ്രീനിലയത്തിൽ പോയിട്ട് എന്താണെന്ന് ചോദിക്കുകയാണ്. അവിടെ നടന്ന കാര്യങ്ങൾ പറഞ്ഞ ശേഷം എങ്ങനെയെങ്കിലും സിദ്ധാർത്ഥിനെ കണ്ടെത്തണം എന്നു പറയുകയാണ്. അത് കേട്ട് വന്ന ദീപു ചേച്ചി എന്തിനാണ് വീണ്ടും ഈ കാര്യങ്ങളൊക്കെ അന്വേഷിക്കുന്നതെന്നും, ആ പരമശിവം ക്രിമിനലാണെന്നും, അയാളോടൊന്നും മത്സരിക്കാൻ പോകേണ്ടെന്നും പറയുകയാണ്. ഇങ്ങനെ ഭയക്കേണ്ടെന്നും, സിദ്ധുവിനെ കണ്ടെത്തുക തന്നെ ചെയ്യണമെന്നും, അമ്മ ഇപ്പോഴും വൃദ്ധസദനത്തിൽ തന്നെയാണോ തുടങ്ങി പലതും എനിക്ക് അന്വേഷിക്കണമെന്ന് സുമിത്ര പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post