കൊല്ലം സുധിയുടെ വിയോഗത്തിന് ശേഷം; മകൻ രാഹുൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു.!! ആശ്വസിപ്പിച്ച് ആരാധകർ.!! | Kollam Sudhi Son’s Viral Post Malayalam

Kollam Sudhi Son’s Viral Post Malayalam : കൊല്ലം സുധി മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട താരമായിരുന്നു. ആരും പ്രതീക്ഷിക്കാത്ത കൊല്ലം സുധിയുടെ വിയോഗത്തിൽ നിന്ന് ഇതുവരെ അദ്ദേഹത്തിന്റെ കുടുബവും ആരാധകരും സഹപ്രവർത്തകകരും മോചിതരായിട്ടില്ല. ഒരുപാട് പ്രതിസന്ധികളിലൂടെ പോയ സുധി ജീവിതം കരപിടിപ്പിക്കാൻ ഓടി കൊണ്ടിരിക്കുകയായിരുന്നു. ആദ്യ ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമ്പോൾ തനിക്ക് പിന്നീട് എല്ലാമായ തന്റെ മകന്

വേണ്ടിയായിരുന്നു താരം ജീവിച്ചത്. സുധിയുടെ ജീവിതം തന്നെ എല്ലാവരും കിച്ചു എന്ന് വിളിക്കുന്ന രാഹുലാണ്. രാഹുൽ കൈകുഞ്ഞുയായിരിക്കുമ്പോൾ താരം ഒരുപാട് പ്രശ്നങ്ങൾ നേരിട്ടുണ്ട്. പല സ്റ്റേജ് ഷോകളിൽ പോകുമ്പോഴും തന്റെ മകൻ എപ്പോഴും കൂടെ ഉണ്ടാവും. സ്റ്റേജിൽ നിരവധി കാണികളെ ചിരിപ്പിക്കുമ്പോഴും ഒരുപാട് സങ്കടങ്ങൾ ഉള്ളിൽ ഒതുക്കിയായിരുന്നു ഈ അതുല്യ കലാക്കാരൻ പ്രേഷകരെ ചിരിപ്പിച്ചത്. അച്ഛന്റെ മ രണ ശേഷം രാഹുൽ

ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകർ ഏറ്റെടുക്കുന്നത്. കുടുബത്തോടെ കാറിൽ ഇരിക്കുന്ന ഒരു സെൽഫി ചിത്രമായിരുന്നു പോസ്റ്റിൽ കാണാൻ കഴിഞ്ഞത്. ചിത്രത്തിൽ കുഞ്ഞിനെ പിടിച്ച് പുഞ്ചിരിയുടെ മുഖങ്ങളാൽ നിൽക്കുന്ന സുധിയെയും കാണാം. തൊട്ട് അടുത്ത് രാഹുലും, പുറകിൽ ഭാര്യ രേണുവായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. ലവ് യു അച്ഛാ എന്ന അടികുറപ്പോടെയാണ് രാഹുൽ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തത്. പോസ്റ്റിനു താഴെ രാഹുലിനെ സമാധാനിപ്പിച്ചു

കൊണ്ട് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. പിതാവ് ആഗ്രഹിച്ചതു പോലെ നന്നായി പഠിച്ചു വളരണം. അമ്മേയും അനിയനെയും നോക്കണം തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു ചുവടെ കാണാൻ കഴിയുന്നത്. സുധിയുടെ ആദ്യ വിവാഹത്തിലുണ്ടായ കുഞ്ഞാണ് രാഹുൽ. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോളാണ് തന്നെ ഉപേക്ഷിച്ച് തന്റെ ഭാര്യ വേറെയൊരു വ്യക്തിയുടെ കൂടെ പോയത്. എന്നാൽ ആര് നോക്കുന്നതിനെക്കാളും നന്നായാണ് സുധി തന്റെ മകനെ വളർത്തിയത്.

Rate this post