രൂപയ്ക്ക് ചന്ദ്രസേനനോടുള്ള പ്രണയം തിരിച്ചറിഞ്ഞ് കല്യാണി.!! | Mounaragam Today December 15

Mounaragam Today December 15 : ഏഷ്യാനെറ്റ് ആരാധകർ കാത്തിരുന്ന എപ്പിസോഡുകളാണ് മൗനരാഗത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ചന്ദ്രസേനൻ രൂപയുടെ പേരിൽ അർച്ചന നടത്തുന്നത് കണ്ട് രൂപ പൊട്ടിക്കരയുന്നതായിരുന്നു. താൻ ചെയ്ത തെറ്റുകളൊക്കെ പൊറുക്കാൻ ഭഗവാൻ്റെ അടുത്ത് വന്ന് കരഞ്ഞ് കൊണ്ട് പറയുകയായിരുന്നു. ഒരു തെറ്റും ചെയ്യാത്ത

കുട്ടികളുടെ അച്ഛനോട് ഞാൻ ചെയ്ത തെറ്റിനൊക്കെ മാപ്പ് തരണമെന്ന് അപേക്ഷിക്കുകയാണ് രൂപ. കിരണും കല്യാണിയും ഓഫീസിൽ വന്ന ശേഷം കല്യാണി ചിത്രംവരയ്ക്കുകയായിരുന്നു.രണ്ടുപേരുംപലതുംസംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചന്ദ്രസേനൻ അമ്പലത്തിൽ പോയി കമ്പനിയിലേക്ക് വരുന്നത്. ദൈവങ്ങളോട് ഒരേയൊരു പ്രാർത്ഥന മാത്രമേയുള്ളൂവെന്നും, നിങ്ങളുടെ അമ്മ സത്യങ്ങളറിഞ്ഞ് എൻ്റെ അടുത്തുവരണമെന്ന് പറയുകയാണ് ചന്ദ്രസേനൻ.

എന്നിട്ട് ഒരു ദിവസമെങ്കിലും എൻ്റെ ഭാര്യയുടെയും മക്കളുടെയും കൂടെ സുഖമായി ജീവിക്കണമെന്ന് പറയുകയാണ് ചന്ദ്രസേനൻ. അപ്പോഴാണ് സോണി സത്യങ്ങളറിയാൻ വേണ്ടി കാത്തിരിക്കുന്നത്. കിരണും കല്യാണിയും പോയി സോണിയോട് അച്ഛൻ നിരപരാധിയാണെന്ന് തിരിച്ചറിഞ്ഞെന്ന കാര്യം അറിയിച്ചപ്പോൾ, സോണി സന്തോഷം കൊണ്ട് കരഞ്ഞു പോയി.

പക്ഷേ, ഈ കാര്യം മറ്റാരും അറിയരുതെന്നും, അങ്കിൾ അമ്മയും അച്ഛനും ഒന്നാവുമെന്നറിഞ്ഞാൽ എന്തും ചെയ്യാൻ മടിക്കില്ലെന്ന് പറയുകയാണ് കിരൺ. പിന്നീട് സോണി കിരണിനെയും കല്യാണിയെയും കൂട്ടി ഒരു റസ്റ്റോറൻ്റിൽ പോയി ആഘോഷിച്ചശേഷം കിരൺ നേരെ വീട്ടിലേക്ക് വന്ന് പാറുക്കുട്ടിയോടും, ദീപയോടും സത്യങ്ങൾ പറയുകയായിരുന്നു. ഇത് കേട്ട് വലിയ സന്തോഷത്തിലായിരുന്നു അവർ. ഇനി നമ്മൾ കാണാൻ പോകുന്നത് അച്ഛൻ്റെയും, അമ്മയുടെയും പ്രണയമാണെന്ന് പറയുകയാണ് കിരൺ. പിന്നീട് രൂപ കല്യാണിയെ വിളിച്ച് പെട്ടെന്ന് ഫോൺ കട്ട് ചെയ്തു. അമ്മയ്ക്കെന്തോ പറയാനുണ്ടെന്ന് മനസിലാക്കിയ കല്യാണി വിളിച്ചപ്പോൾ രൂപ ചന്ദ്രസേനൻ്റെ ഫോൺ നമ്പർ നാണിച്ച് ചോദിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്

Rate this post