പ്രണയജോഡികൾ ഒന്നിക്കുന്നു;രോഹിതേട്ടനെ കെട്ടിപിടിച്ച്സുമിത്ര.!!ശ്രീനിലയത്തിലേക്ക് കൊടുംകാറ്റായി അവൻ വരുന്നു. | Kudumbavilakku Latest Episode Malayalam Malayalam

Kudumbavilakku Latest Episode Malayalam Malayalam : മലയാള പരമ്പരകളിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള ഒരു പരമ്പരയാണ് കുടുംബവിളക്ക്. ഈ പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് ഈ പരമ്പരയിലൂടെ പ്രേക്ഷകനു മുന്നിൽ എത്തുന്നത്. പരമ്പരയിലെ കഥാസന്ദർഭങ്ങൾ ഓരോ ദിവസവും ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കുന്നു. സുമിത്ര സിദ്ധാർത് വിവാഹബന്ധം വേർപിരിയലുംഇരുവരും പുതുജീവിതത്തിലേക്ക് കടന്നുവരുന്നതുമായ ഭാഗങ്ങൾ പ്രേക്ഷകനെ വളരെയധികം ത്രില്ലടിപ്പിക്കുന്നതായിരുന്നു.

സിദ്ധാർത്ഥ് വിചാരിച്ച ഒരു ജീവിതം വേദികയുമായി സാധ്യമാകുന്നില്ല. എന്നാൽ രോഹിത്തിനെ വിവാഹം ചെയ്തതോടെ സുമിത്രയുടെ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുന്നു. സുമിത്രയുടെ എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്തു മുന്നോട്ടു സഞ്ചരിക്കാൻ രോഹിത് സഹായമാകുന്നു. എന്നാൽ രോഹിത്തിനെയും സുമിത്രയുടെയും വിവാഹ ബന്ധം സിദ്ധാർത്ഥന് ഇഷ്ടപ്പെടുന്നില്ല. ഇവരുടെ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ അയാൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് എന്ന രീതിയിലാണ് സുമിത്രയുടെ ഉയർച്ച ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് വേദിക സിദ്ധാർത്ഥനോട് പറയുന്നത്, സുമിത്രയുടെ ഭർത്താവ് ഇപ്പോൾ സിദ്ധാർത്ഥല്ല , രോഹിത് ഗോപാലാണ്.എന്റെ ജീവിതമോ ഇങ്ങനെ ആയിപ്പോയി. എന്നെ ഉപേക്ഷിച്ച് വേറൊരു സ്ത്രീയെ നിങ്ങൾ വിവാഹം ചെയ്തു അവളുടെ ജീവിതവും ഇങ്ങനെ ആകാൻ പാടില്ല എന്ന്. വേദികയുടെ ഈ കിടിലൻ ഡയലോഗിന് വളരെയധികം പ്രേക്ഷക കയ്യടിയാണ് നേടിയിരിക്കുന്നത്.
അതേസമയം രോഹിത്തിന്റെ മകൾ ശീതളിനോട് ചോദിക്കുന്നുണ്ട്, സച്ചിൻ ഏട്ടൻ ഇവിടെ ഇപ്പോൾ വന്നാൽ ചേച്ചി എന്ത് ചെയ്യും എന്ന്. അടുത്ത ദിവസങ്ങളിൽ സച്ചിൻ ശ്രീ നിലയം വീട്ടിലേക്ക് തിരിച്ചു വരുന്നതാണ്.

ശീതളും സച്ചിനും തമ്മിലുള്ള പ്രണയ രംഗങ്ങൾ കുറച്ചുനാൾ മുൻപ് പരമ്പരയിൽ വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. ല ഹരി മാഫിയയുടെ പിടിയിൽ അകപ്പെട്ടുപോയ സച്ചിന്റെ ജീവിതകഥയും പരമ്പരയിലൂടെ പ്രേക്ഷകർക്കു മുൻപിലേക്ക് എത്തിച്ചിരുന്നു.സച്ചിനെ ശ്രീനിലയം വീട്ടിലെ ആളുകൾ മനസ്സിലാക്കിയതാണ്.എന്നാൽ സച്ചിന്റെ ഈ തിരിച്ചുവരവ് എന്തിനാണ് എന്ന് പ്രേക്ഷകർ കാത്തിരുന്നു കാണേണ്ടിവരും.

Rate this post