എടുത്തു ചാട്ടം നല്ലതിനാവട്ടെ; ടോവിനോയുടെ പുതിയ സാഹസം കണ്ടു ഞെട്ടി ആരാധകർ.!!വീഡിയോ വൈറൽ. | Tovino Thomas Fall From The Water Falls Viral Malayalam

Whatsapp Stebin

Tovino Thomas Fall From The Water Falls Viral Malayalam : മലയാളി പ്രേക്ഷക സ്നേഹിക്കുന്ന യുവതാരങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു താരമാണ് ടോവിനോ തോമസ്. താരം പങ്കുവെക്കുന്ന ഓരോ വീഡിയോയും ചിത്രങ്ങളും നിമിഷനേരങ്ങൾ കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്. കഴിഞ്ഞദിവസം 2018 എന്ന ചിത്രത്തിനുവേണ്ടി നടൻ നൽകിയ ഇന്റർവ്യൂ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വീഡിയോ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിയിരിക്കുന്നത്. അവധി സമയം ആഘോഷിക്കാനായി ആഫ്രിക്കയിൽ എത്തിയതാണ് ടോവിനോ.

താരം കഴിഞ്ഞദിവസം ആഫ്രിക്കയിൽ നിന്ന് പകർത്തിയ ഒരു സിംഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറലായിരുന്നു. സിംഗപ്പണ്ണേ എന്ന പാട്ടിന്റെ ബാഗ്രൗണ്ടിനൊപ്പം ആണ് പെൺ സിംഹത്തിന്റെ വീഡിയോ താരം പോസ്റ്റ് ചെയ്തത്. എന്നാൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഒരു സാഹസികതയുടെ വീഡിയോയാണ്. ലോകത്തിലെ വെച്ച് തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും ബെഞ്ചി ജമ്പിങ് ചെയ്യുന്ന ടോവിനോയുടെ വീഡിയോ ആണിത്. ഒരുപാട് ഉയരമുള്ള ഈ മേഖലയിൽ നിന്ന് സുരക്ഷാ ഉപകരണങ്ങളോടെയാണ് താരം ചാടുന്നത്. എത്ര സുരക്ഷയുണ്ടെങ്കിലും ഇത്ര ഉയരങ്ങളിൽ നിന്ന് ചാടുമ്പോൾ സാധാരണ മനുഷ്യർ പേടിക്കാറുണ്ട്. എന്നാൽ യാതൊരുവിധ പേടിയും ഇല്ലാതെ വളരെ

Tovino Thomas Fall From The Water Falls Viral Malayalam (1)

കൂൾ ആയിട്ടാണ് ടോവിനോ ഈ ചാട്ടത്തിന് തയ്യാറായത്. മിന്നൽ മുരളി എന്ന ചിത്രത്തിലെ തീം സോങ് തന്നെയാണ് ഈ വീഡിയോക്ക് പശ്ചാത്തല സംഗീതമായി നൽകിയിരിക്കുന്നത്.തന്റെ പോസ്റ്റിനടിയിൽ താരം കുറിച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെ. ഒരു വീഴ്ചയിൽ നിന്നാണ് ഉയർച്ചയുടെ തുടക്കമെന്ന് ബുദ്ധിമാനായ ആരോ പറഞ്ഞിട്ടുണ്ട്. ഇവിടെ ഞാൻ വീഴ്ച കൈകാര്യം ചെയ്യുന്ന കലയിൽ പ്രാവീണ്യം നേടുന്നു, അതിനാൽ എനിക്ക് എന്നെങ്കിലും പറക്കാൻ കഴിയും എന്ന വിശ്വാസത്തിൽ. ലോകത്തിലെ ഏറ്റവും വലിയ

വെള്ളച്ചാട്ടമായ വിക്റ്റോറിയ ഫാൾസിൽ നിന്നുള്ള ചാട്ടം. സിംബാബ്‌വെ യിൽ നിന്ന് ചാടി സാബിയയിൽ പൊങ്ങി” പങ്കുവെച്ച ഈ ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് തങ്ങളുടെ കമന്റുകൾ രേഖപ്പെടുത്തുന്നത്. ആഷിക് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നീല വെളിച്ചമാണ് താരത്തിന്റെതായി ഏറ്റവും പുതുതായി ഇറങ്ങാൻ പോകുന്ന ചിത്രം. ഏപ്രിൽ 20ന് ഈ ചിത്രം തിയേറ്ററിൽ എത്തുന്നതിനോടൊപ്പം തന്നെ ഏപ്രിൽ 21 ന് താരത്തിന്റെ 2018 എന്ന ചിത്രവും പ്രേക്ഷകർക്കു മുന്നിലേക്ക് എത്തും.

Rate this post