ലക്ഷങ്ങൾ ഓഫർ ചെയ്ത് ബിഗ് ബോസ്; പെട്ടി എടുത്തു അഖിൽ പുറത്തേക്കോ? ബിഗ്‌ബോസിൽ വൻ ട്വിസ്റ്റ്!! | Bigg Boss Season Five Today Akhil Episode

Bigg Boss Season Five Today Akhil Episode : ബിഗ്‌ബോസ് മലയാളം സീസൺ 5 ന്റെ അവസാന ഘട്ടം എത്തിയിരിക്കുകയാണ്.7 മത്സരാർത്ഥികൾ മാത്രമാണ് ഇനി ഷോയിൽ ബാക്കിയുള്ളത്. അത്യധികം ആവേശപൂർണമായ ഷോയിൽ ഇപ്പോൾ പണപ്പെട്ടി ടാസ്ക് എത്തിയിരിക്കുകയാണ്. സീസൺ 4ൽ ഇതേ ടാസ്ക് അവസാന ഘട്ടത്തിൽ നടന്നിരുന്നു.5 മത്സരാർത്ഥികൾ ബാക്കിയുള്ളപ്പോൾ ആണ് ഈ ടാസ്ക് നടന്നത്.

അന്ന് ആരും പണപ്പെട്ടി എടുക്കാൻ തയ്യാറായില്ല. വിജയിക്കും എന്ന കോൺഫിഡൻസ് ഓരോരുത്തർക്കും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. എന്നാൽ ഇത്തവണത്തെ കാര്യം മുൻവിധിക്ക് അപ്പുറമാണ് കാരണം തൊട്ട് മുൻപ് നടന്ന ഫാമിലി ടാസ്ക് ആണ്. എല്ലാ മത്സരാർത്ഥികളുടെയും കുടുംബാംഗങ്ങൾ ബിഗ്‌ബോസ് ഹൌസിൽ നേരിട്ട് എത്തി അവരെ കണ്ടിരുന്നു. കൂടാതെ പുറത്തെ പിന്തുണയെപ്പറ്റി മത്സരാർത്ഥികൾക്ക് ചെറിയ ഹിന്റും കിട്ടിയിട്ടുണ്ട്.പുറത്ത് കൂടുതൽ സപ്പോർട്ട് ഉള്ള മത്സരാർത്ഥി അഖിൽ മാരാർ ആണ്.

ടാസ്കുകൾ എന്റർടൈൻമെന്റ് ആയും ബുദ്ധിപരമായും ചെയ്യാനുള്ള അഖിലിന്റെ കഴിവ് മറ്റു മത്സരാർത്ഥികൾ വരെ അംഗീകരിച്ച കാര്യമാണ്.പുറത്ത് നിന്ന് വന്നവരും അവരുടെ ഇഷ്ട മത്സരാർത്ഥിയായി പറഞ്ഞത് അഖിലിന്റെ പേരായിരുന്നു.അഖിലിനെ ഹൌസിൽ ഏറ്റവും കൂടുതൽ എതിർക്കുന്ന 2 പേരാണ് ജുനൈസും ശോഭയും. ജുനൈസിന്റെ സുഹൃത്തും ശോഭയുടെ അച്ഛനും അവർക്ക് അഖിലിനെ ഒരുപാട് ഇഷ്ടമാണെന്നും പറഞ്ഞിരുന്നു.ഇതോടെ ഹൌസിൽ ഉള്ളവർക്ക് പുറത്തെ കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണ കിട്ടിയിട്ടുണ്ട്.അത് മനസ്സിലാക്കി അഖിൽ അല്ലാതെ ആര് പെട്ടി സ്വന്തമാക്കിയാലും

അത് ബുദ്ധിപരമായ തീരുമാനം തന്നെ ആയിരിക്കും എന്നതാണ് സത്യം. വോട്ടിങ്ങിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് റെനീഷയാണ്.ഒരുപക്ഷെ അഖിലിനോട്‌ എതിർപ്പുള്ള എല്ലാവരും കൂടി റെനീഷക്ക് വോട്ട് ചെയ്യാനുള്ള സാധ്യതയും ഉണ്ട്.എന്നാൽ വോട്ടിങ്ങിൽ ഏറ്റവും പിന്നിലാണ് സെറീന. പക്ഷെ കോൺഫിഡൻസോടെയാണ് ആദ്യം മുതൽ സെറീന അവിടെ നിൽക്കുന്നത്.അത് കൊണ്ട് സെറീന പെട്ടി എടുക്കാൻ സാധ്യത കുറവാണ്.നാദിറ പെട്ടി എടുക്കും എന്ന് ചില ബിഗ്‌ബോസ് അപ്ഡേഷൻ യുട്യൂബ് ചാനലുകളിൽ വാർത്ത വരുന്നുണ്ട്.ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുന്നത്.

2/5 - (2 votes)