രോഹിതിന്റെ മഹത്വം കാണിച്ചു കൊടുത്ത് സിദ്ധുവിനെ ആട്ടിയിറക്കി സുമിത്ര; റെക്കോഡിങ് സ്ഥലത്ത് സുമിത്രയെ കാത്തിരിക്കുന്ന വാർത്ത.! | Kudumbavilakk Today Episode Malayalam

Kudumbavilakk Today Episode Malayalam : ഏഷ്യാനെറ്റ് തിങ്കൾ മുതൽ വെള്ളിവരെ രാത്രി എട്ടുമണിക്ക് പ്രക്ഷേപണം ചെയ്തു വരുന്ന ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. ഒരിക്കൽ നഷ്ടപ്പെട്ട അവസരം സുമിത്രയെ തേടിയെത്തുന്നു. രോഹിത്തിന്റെയും അച്ഛന്റെയും പിന്തുണയോടെ ഉയരങ്ങൾ കീഴടക്കാനുള്ള യാത്രയിലാണ് സുമിത്ര. സുമിത്രയ്ക്ക് ഇന്ന് തടസ്സമായി നിൽക്കുന്നത് ആദ്യ ഭർത്താവായ സിദ്ധാർത്ഥാണ്.

കുടുംബ സ്വത്ത് തന്റെ പേരിലാക്കിക്കിട്ടണം എന്ന വാശിയിലായിരുന്നു സിദ്ധാർത്ഥ്. ഇതുകേട്ട് രോഹിത്തും കുടുംബവും പ്രതികരിക്കുന്നതാണ് ഇന്നത്തെ പ്രൊമോ. നമുക്ക് ഈ കാര്യത്തെപ്പറ്റി ഇപ്പോൾ സംസാരിക്കണോ? സുമിത്ര ഒരു നല്ല കാര്യത്തിനു വേണ്ടി പോവുകയല്ലേ? നമുക്കിതൊക്കെ പിന്നെ സംസാരിച്ചാൽ പോരേ? എന്ന് ആക്സിഡന്റ് ആയി വീൽചെയറിൽ ഇരിക്കുന്ന രോഹിത് സിദ്ധാർത്ഥിനോട് ചോദിക്കുന്നു. ഇതുകേട്ട് അസ്വസ്ഥനാവുകയാണ് സിദ്ധാർത്ഥ്. “നീ ആരാ ഇതിലഭിപ്രായം പറയാൻ? എന്റെ കുടുംബത്തിന്റെ സ്വത്ത് കാര്യങ്ങളിൽ ഇടപെട്ട് സംസാരിക്കാൻ നീ ആരാ? “എന്ന് സിദ്ധാർത്ഥ് രോഹിത്തിനോട് ചോദിക്കുന്നു.

ഇതു കേട്ട് നിയന്ത്രണം വിടുന്ന സുമിത്ര, ” ഈ വീടിന്റെ ഉടമസ്ഥാവകാശം ഈ ഇരിക്കുന്ന ആളിന്റെ ഭാര്യയുടെ പേരിലായിരിക്കുമ്പോൾ ഈ മനുഷ്യന് സംസാരിക്കാൻ അവകാശമില്ലേ? ഇതിൽ ഇടപെട്ട് സംസാരിക്കാൻ ഈ മനുഷ്യൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ? ” എന്ന് സിദ്ധാർത്ഥിനെ ഓർമ്മപ്പെടുത്തുന്നു. “എടോ,ഇനി ഇവിടെ ഒരു പ്രശ്നവും ഉണ്ടാവില്ല.താൻ ധൈര്യമായിട്ട് പോയിട്ട് വാ. സിദ്ധു ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒന്നും പുതിയ കാര്യമല്ലല്ലോ. താൻ അതിനെ അങ്ങനെ കണ്ടാൽ മതി” എന്ന് പറഞ്ഞ് സുമിത്രയെ ആശ്വസിപ്പിക്കുകയാണ് രോഹിത്ത്.

ഭർത്താവിനെയും കുടുംബത്തെയും വിട്ടു പോകാൻ മടിക്കുന്ന സുമിത്രയെ സാന്ത്വനിപ്പിച്ച് യാത്രയാക്കുകയാണ് കുടുംബം. സിദ്ധാർത്ഥ് എന്ന ക്രൂരന്റെ ചങ്ങലക്കെട്ട് പൊട്ടിച്ചെറിഞ്ഞ് വാനോളം ഉയരാൻ ഒരുങ്ങുന്ന സുമിത്രയെയാണ് ഇപ്പോൾ കുടുംബവിളക്കിൽ കാണുന്നത്. സ്വപ്നത്തിന്റെ പിറകെ സഞ്ചരിക്കാൻ ഒരുങ്ങുന്ന സുമിത്രയെ കാണിച്ചുകൊണ്ടാണ് പുതിയ പ്രോമോ അവസാനിക്കുന്നത്. “പുതിയ ഉയരങ്ങൾ കീഴടക്കാൻ സുമിത്ര” എന്ന ക്യാപ്ഷനിലാണ് ഏഷ്യാനെറ്റ് പ്രോമോ പുറത്തുവിട്ടിരിക്കുന്നത്.

Rate this post