ബിബി കോടതിയിൽ ഒറ്റയ്ക്ക് പോരാടി അഖിൽ മാരാർ; മാപ്പു പറയാൻ തയ്യാറല്ല.!! വളഞ്ഞിട്ട് അക്ര മിച്ചാലും’തളരില്ല മാരാർ.! | Bigg Boss Season 5 Today Malayalam

Bigg Boss Season 5 Today Malayalam : മലയാളം ടെലിവിഷൻ ലോകത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോ യാണ് ബിഗ്‌ബോസ്.മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയ്ക്ക് മറ്റെല്ലാ ടീവി പ്രോഗ്രാമുകളേക്കാൾ കാണികളും ഇരട്ടിയാണ്.ഇപ്പോൾ നടക്കുന്നത് ബിഗ് ബോസ്സിന്റെ സീസൺ 5 ആണ്. സമൂഹത്തിന്റെ പല മേഖലകളിൽ നിന്നുമുള്ള വ്യക്തികളെ തിരഞ്ഞെടുത്തു പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരുമിച്ചു താമസിപ്പിക്കുകയും അവർ തമ്മിൽ ഒരുമിച്ച്

താമസിക്കുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികൾ അവർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പ്രേക്ഷകരെ കാണിച്ചു തരികയും ചെയ്യുന്നതാണ് ഷോയുടെ ഉദ്ദേശം .വലിയ സ്വീകാര്യതയാണ് ആദ്യ സീസൺ മുതൽ ഷോയ്ക്ക് കിട്ടുന്നത്. ആദ്യത്തെ സീസണിൽ നടനും ആങ്കറുമൊക്കെയായ സാബുമോൻ ആയിരുന്നു വിജയി. രണ്ടാം സീസൺ കോവിഡ് മൂലം നിർത്തി വെക്കേണ്ടി വന്നിരുന്നു.മൂന്നാം സീസണിൽ യുവതാരം മണിക്കുട്ടനായിരുന്നു വിജയി. നാലാം സീസണിൽ ബിഗ്‌ബോസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ വിജയി ഉണ്ടായി

അത് ദിൽഷ പ്രസന്നൻ ആയിരുന്നു.ഇപ്പോഴിതാ സീസൺ 5 പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 18 മത്സരാർഥികളുമായാണ് ഷോ തുടങ്ങിയത്.6 പേര് ഷോ യിൽ നിന്നും പുറത്തായി. എല്ലാ തവണത്തെ പോലെയും ഇത്തവണയും ഏറെ പ്രേക്ഷക പിന്തുണ കിട്ടുന്ന ഒരു മത്സരാർഥി ഉണ്ട് അത് മറ്റാരുമല്ല അഖിൽ മാരാർ ആണ്.മറ്റു മത്സരാർഥികൾ എല്ലാം തന്നെ അഖിലിനെ ഒരു പ്രതിയോഗിയായിട്ടാണ് കാണുന്നത്.മുൻപും ഇത്തരത്തിൽ ഹൗസിനുള്ളിലുള്ളവർ ഒറ്റപ്പെടുത്തുന്ന മത്സരാർഥിക്ക് പുറത്ത് പിന്തുണ വർധിക്കാറുണ്ട്.

അത് തന്നെയാണ് ഇത്തവണയും നടക്കുന്നത്.ഇപ്പോൾ ഹൗസിൽ നടക്കുന്നത് കോടതി ടാസ്ക് ആണ്. മത്സരാർഥികൾക്ക് മറ്റു കുടുംബങ്ങൾക്കെതിരെ കേസ് കൊടുക്കുകയും കോടതിയിൽ വാദിച്ചു അവർക്ക് ശിക്ഷ നേടിക്കൊടുക്കുകയും ചെയ്യാം.സ്വഭാവികമായി ഏറ്റവും കൂടുതൽ കേസ് വന്നത് അഖിലിനെതിരെ ആയിരുന്നു. അഖിൽ മുണ്ട് പൊക്കിക്കാണിച്ചു അപമാനിച്ചു എന്നതായിരുന്നു സെറീനയുടെ പരാതി . എന്നാൽ താൻ അത് തമാശക്ക് കാണിച്ചതാണെന്നും മാപ്പ് പറയില്ല എന്നും അഖിൽ ഉറപ്പിച്ചു പറഞ്ഞു. ശേഷം പത്തു തവണ ഏത്തം ഇടാൻ അഖിലിന് ശിക്ഷ ലഭിച്ചു.ഏതായാലും ഈ വിഷയം ലാലേട്ടൻ വരുന്ന എപ്പിസോഡിൽ ചർച്ചയാക്കുമെന്ന് ഉറപ്പിച്ചാണ് മത്സരാർഥികൾ.

Rate this post