കഴിഞ്ഞ വര്ഷം കാണാൻ പറ്റാതിരുന്നത്; ഉള്ളിൽ ടെന്ഷനായിരുന്നു.!! മകളുടെ സ്കൂൾ ദിനം പങ്കുവെച്ച് ലക്ഷ്മിപ്രിയ.!! | Lakshmipriya With Daughter Viral

Lakshmipriya With Daughter Viral : ബിഗ് ബോസ് സീസൺ 4 ഫൈനൽ അഞ്ചിൽ വന്ന മത്സരാർത്ഥിയാണ് ലക്ഷ്മിപ്രിയ. പുതിയ അദ്ധ്യയന വർഷം തുടങ്ങുന്ന ഇന്ന് മകളെക്കുറിച്ചുള്ള ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം. മകൾ മാതുക്കുട്ടി മൂന്നാം ക്ലാസിൽ എത്തിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം. ബിഗ് ബോസിൽ ആയിരുന്നതുകൊണ്ട് കഴിഞ്ഞവർഷത്തെ കാഴ്ച അവർക്ക് നഷ്ടമായതായും താരം അറിയിച്ചു. മാതുന്റെ ബുക്സ് ശേഖരിച്ചോ? മുടിക്ക് നല്ല നീളമുള്ളതുകൊണ്ട് പിന്നിൽ കെട്ടാൻ ഭർത്താവിന് അറിയുമോ?

അങ്ങനെ നൂറായിരം ടെൻഷനായിരുന്നു താരത്തിന്. താരത്തെ സന്തോഷിപ്പിക്കുന്നതിനായി മകളുടെ ചിത്രം മോഹൻലാൽ അന്ന് കാണിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസിലെ ശക്തയായ മത്സരാർത്ഥിയായിരുന്നു ലക്ഷ്മിപ്രിയ. അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിയില്ലാത്ത സ്ത്രീ. റിയാസിനെയും റോബിനെയും എതിർത്തു നിൽക്കാൻ ശേഷിയുണ്ടായിരുന്ന മത്സരാർത്ഥി. അതുകൊണ്ടുതന്നെ വിമർശകരും ധാരാളമായിരുന്നു. വിമർശനങ്ങളെ അതിജീവിച്ച് നിലപാട് വ്യക്തമാക്കാൻ ധൈര്യം കാണിച്ച മത്സരാർത്ഥിയായിരുന്നു ലക്ഷ്മപ്രിയ.

സീരിയൽ രംഗത്തും സിനിമാരംഗത്തും ഒരുപോലെ തിളങ്ങിയ നടി. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയെടുത്ത കലാകാരി. അന്നത്തെ തന്നെപ്പോലെ മക്കളുടെ സന്തോഷം കാണാൻ കഴിയാത്ത പ്രവാസി അമ്മമാരെ സ്നേഹത്തോടെ ഓർക്കുകയാണ് താരം. സ്കൂളിലേക്ക് പോകുന്ന എല്ലാ കുഞ്ഞുമക്കൾക്കും ആശംസകൾ നേർന്നു കൊണ്ടുള്ള കുറിപ്പാണ് ലക്ഷ്മിപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളോടൊപ്പം ഉള്ള ഒരു ചിത്രവും മകളുടെ രണ്ടു ചിത്രങ്ങളും അടക്കം മൂന്നു ചിത്രങ്ങൾ താരം കുറിപ്പിനോടൊപ്പം പോസ്റ്റ്‌ ചെയ്തിരിക്കുന്നു.

രണ്ടു മണിക്കൂർ കൊണ്ട് തന്നെ 2500ലധികം ലൈക്കുകളാണ് ലക്ഷ്മിപ്രിയയുടെ പോസ്റ്റിന് ലഭിച്ചത്. കഥ തുടരുന്നു, ഭാഗ്യദേവത ഉത്സാഹക്കമ്മിറ്റി തുടങ്ങിയ സിനിമകളിൽ വേഷമിട്ട നടിയാണ് ലക്ഷ്മിപ്രിയ. നല്ലൊരു എഴുത്തുകാരി കൂടിയാണ് താരം. ബിഗ്‌ബോസിൽ പങ്കെടുത്തതിന് ശേഷം നിരവധി ആരാധകരെ ലഭിച്ചു. ബിഗ്‌ബോസ്സിലെ മത്സരാർത്ഥികളെ മക്കളെപ്പോലെ സ്നേഹിച്ച വ്യക്തികൂടിയാണ് താരം. താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

Rate this post