സുമിത്രയുടെ കല്യാണം മുടങ്ങി…അല്ല, സിദ്ധാർഥ് അത് മുടക്കി…വിജയച്ചിരിയിൽ സിദ്ധു…|Kudumbavilak Today Episode Malayalam

Kudumbavilak Today Episode Malayalam : ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് കുടുംബവിളക്ക്. നടി മീര വാസുദേവൻ നായികയായി തിളങ്ങുന്ന ഈ സീരിയൽ തുടക്കം മുതൽ തന്നെ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഒരു വീട്ടമ്മയുടെ ജീവിതത്തിന്റെ പല ഏടുകളാണ് കുടുംബവിളക്ക് പറയുന്നത്. ഇപ്പോൾ സിദ്ധാർത്ഥിന്റെ ആ ത്മ ഹ ത്യാഭീഷണിക്ക് മുൻപിൽ സുമിത്ര വിവാഹത്തിൽ നിന്നും പിന്മാറുമോ എന്നുള്ള ആശങ്കയിലാണ് മലയാളം മിനിസ്ക്രീൻ പ്രേക്ഷകർ. സുമിത്രയുടെയും രോഹിത്തിന്റെയും

വിവാഹം നടക്കാൻ ഇനി മിനുട്ടുകൾ മാത്രം ബാക്കിനിൽക്കെ തന്റെ അവസാന അടവായി ആ ത്മ ഹ ത്യാ ഭീഷണി മുഴക്കി സുമിത്രയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്. സുമിത്രയെ തനിക്ക് വീണ്ടും ഭാര്യയായി വേണമെന്ന വാശിയും സുമിത്ര രോഹിത്തിന്റെ ഭാര്യ ആവാൻ പോവുകയാണെന്നുള്ള ഭയവും കൊണ്ട് ഒരു തരം മാനസികനില തെറ്റിയ ആളുകളെ പോലെയാണ് പരമ്പരയിൽ സിദ്ധാർത്ഥിന്റെ പെരുമാറ്റം. വിവാഹവേദിയിലേക്ക് പോകാൻ തയ്യാറാകുന്ന സുമിത്രയെ തടഞ്ഞുനിർത്താൻ വേണ്ടി വീഡിയോ കോളിൽ വന്ന് ഭീഷണി മുഴക്കുകയാണ് സിദ്ധു. സുമിത്ര വീടുവിട്ടിറങ്ങിയാൽ താൻ ഈ ഫാനിൽ കുടുക്കിയ കയറിൽ തൂ ങ്ങി ആ ത്മ ഹ ത്യ ചെയ്യുമെന്നാണ് സിദ്ധാർത്ഥ് പറയുന്നത്.

സിദ്ധാർത്ഥിന്റെ ഈ പ്രവൃത്തിയിൽ എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന സുമിത്രയെ പ്രേക്ഷകർക്ക് കാണാം. സിദ്ധാർത്ഥിന്റെ ഭീഷണിയിൽ ഭയപ്പെട്ട് സുമിത്ര രോഹിത്തുമായുള്ള തന്റെ ഈ വിവാഹത്തിൽ നിന്ന് പിന്മാറി വീണ്ടും സിദ്ധാർത്ഥിന്റെ കൂടെ ഒരു ജീവിതം തുടങ്ങുമോ എന്ന് ഒരുപാട് പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഇനി വരുന്ന എപ്പിസോഡുകൾ വളരെ നിർണായകമായിരിക്കും. സുമിത്രയുടെ ഇനിയുള്ള ജീവിതം രോഹിത്തിനോടൊപ്പമോ? അതോ സിദ്ധാർത്ഥിനൊപ്പമോ എന്നുള്ള ചോദ്യം നിലനിൽക്കവേ ഇതിനുള്ള ഉത്തരം കാത്തിരിക്കുന്ന പ്രേക്ഷകരുടെ ആശങ്ക

മാറ്റാൻ ഇനി വരുന്ന എപ്പിസോഡുകൾക്ക് കഴിയും. സുമിത്ര ഒരിക്കലും സിദ്ധാർത്ഥിന്റെ കൂടെ തിരിച്ചുപോകാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നില്ല എന്നാണ് അവർ പറഞ്ഞിട്ടുള്ളത്. രോഹിത്തിന്റെ കൂടെ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇനി സിദ്ധാർത്ഥിന്റെ കൂടെ ഒരിക്കലും ജീവിക്കില്ല എന്ന് സുമിത്ര പറഞ്ഞിരുന്നു. എന്നാൽ സിദ്ധാർത്ഥിന്റെ ഈ നാടകത്തിന് മുൻപിൽ സുമിത്രക്ക് തന്റെ വാക്ക് മാറ്റേണ്ടി വരുമോ എന്നുള്ളത് അടുത്ത എപ്പിസോഡുകളിൽ പ്രേക്ഷകർക്ക് കണ്ടറിയാം.

Rate this post