വിക്രമിനെ കാലുകൊണ്ട് തൊഴിച്ച് താഴെയിട്ട് സോണി…മൗനരാഗത്തിൽ ഇനി കളി വേറെ ലെവൽ…|Mounaragam Today Episode Malayalam

Mounaragam Today Episode Malayalam : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയായ മൗനരാഗത്തിൽ മാസ് സീനുകൾ കൊണ്ട് നിറഞ്ഞാടുകയാണ് സോണി. സോണിയാണ് ഇപ്പോൾ ഈ പരമ്പരയുടെ ആകർഷണം. തന്നെ ചതിച്ചവരെ ബുദ്ധികൊണ്ടും ശക്തികൊണ്ടും നേരിടുകയാണ് ഇപ്പോൾ സോണി. സോണിയുടെ കാലുപിടിച്ച് മാപ്പ് പറയാൻ വരുന്ന വിക്രമിനെ പൂർവ്വാധികം ശക്തിയോടെ കാലുകൊണ്ട് തൊഴിച്ച് താഴെയിടുകയാണ് സോണി. ഒരു ചിത്രകാരനാണെന്ന് പറഞ്ഞ് കാലങ്ങളോളം തന്നെ പറ്റിച്ച

വിക്രമിനോട് സോണിക്ക് ക്ഷമിക്കാനാകില്ല. ഒരു ജീവിതം മുഴുവൻ മനസ്സിൽ കാത്തുസൂക്ഷിക്കുന്ന പകയായിരിക്കും ഇനി സോണിക്ക് വിക്രമിനോട്. കഴിഞ്ഞ ദിവസമാണ് സോണിയെ കാണാൻ ശാരിയും സരയുവും ആശുപത്രിയിലെത്തുന്നതും ശാരിക്ക് സോണിയുടെ വക ചെകിട്ടത്ത് ഒന്ന് കിട്ടുന്നതും. ആ അടി പ്രേക്ഷകർ ആഘോഷമാക്കി. ശാരിക്ക് കിട്ടേണ്ടത് കിട്ടി എന്നാണ് പ്രേക്ഷകർ പറഞ്ഞത്. സോണിയെ അവസാനിപ്പിക്കാൻ രാഹുൽ നടത്തിയ ശ്രമങ്ങൾ അയാൾക്ക്

തന്നെ വിനയായി മാറി. ചന്ദ്രസേനൻ രാഹുലിനെ നന്നായി തന്നെ പെരുമാറിയിട്ടുണ്ട്. അതിന് പിന്നാലെയാണ് ശാരിക്ക് സോണി നല്ലൊരു ഡോസ് നൽകിയത്. ഇനിയിപ്പോൾ വിക്രമിന്റെ ഊഴമാണ്. റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ മൗനരാഗം. ഒരു ഊമപ്പെണ്ണിന്റെ കഥ പറഞ്ഞുതുടങ്ങിയ പരമ്പരയിൽ ഇപ്പോൾ മാസ് സീനുകളാണ് അരങ്ങേറുന്നത്. ഒരിടത്ത് സോണി പ്രതികാരദുർഗ്ഗയാകുമ്പോൾ

മറ്റൊരിടത്ത് രൂപ പുതിയ നാടകത്തിന് വഴിയൊരുക്കുകയാണ്. തന്നെ ചതിച്ചവരെ യുക്തിയോടെ നേരിടുകയാണ് ഇപ്പോൾ രൂപ. അഭിനയിച്ചുതകർക്കുകയാണ് സോണിയും രൂപയും എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. നലീഫ് ജിയ, ഐശ്വര്യ റാംസായി, കല്യാൺ ഖന്ന, സാബു, ബീന ആന്റണി, ദർശന, സേതുലക്ഷ്മി എന്നിവരാണ് പരമ്പരയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച്ചയാണ് മൗനരാഗം റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനത്ത് നിന്നും വളരെപ്പെട്ടെന്ന് ഒന്നിലേക്ക് കടന്ന സീരിയലിന് ഇപ്പോഴും മികച്ച പ്രതികരണങ്ങൾ തന്നെയാണ് ലഭിക്കുന്നത്.

Rate this post