മാലയും വളയും അഴിച്ചുവെച്ചു…എല്ലാം കഴിഞ്ഞെന്ന് പറഞ്ഞ് പൊട്ടിക്കരച്ചിലോടെ പ്രേമി…കറുത്ത മുത്തിലെ താരത്തിന് സംഭവിച്ചതെന്ത്?|Serial Actress Premi Viral Video

കറുത്ത മുത്ത് എന്ന മെഗാഹിറ്റ് സീരിയലിലെ നായികയായി തിളങ്ങിയ പ്രേമി വിശ്വനാഥ്‌ ഇന്നും നിങ്ങളുടെ മനസ്സിൽ തന്നെയില്ലേ? അഭിനയമികവ് കൊണ്ട് ആ സീരിയലിനെ വൻ പ്രേക്ഷകസ്വീകാര്യതയിലേക്ക് ഉയർത്തുകയായിരുന്നു താരം. അന്നേവരെ നിലനിന്നിരുന്ന ടെലിവിഷൻ നായികാസങ്കല്പങ്ങളെ കാറ്റിൽ പറത്തിയ നടി പിന്നീട് കറുത്ത മുത്ത് ഉപേക്ഷിച്ചതും നമ്മൾ കണ്ടു. തെലുങ്ക് സീരിയൽ കാർത്തികദീപം കറുത്ത മുത്തിന്റെ റീമേക്ക് ആണ്. വർഷങ്ങളായി

കാർത്തികദീപത്തിലെ ദീപ എന്ന കഥാപാത്രമായി താരം ജീവിക്കുകയായിരുന്നു. ഇപ്പോൾ മാലയും വളയുമെല്ലാം അഴിച്ചുവെച്ച് ദീപയോടും കാർത്തികദീപത്തിനോടും പൂർണ്ണമായും വിട പറയുകയാണ് താരം. കാർത്തികദീപം സീരിയൽ അവസാനിക്കുന്നത് കൊണ്ട് തന്നെയാണ് താരത്തിന്റെ ഈ വിടപറച്ചിൽ. വർഷങ്ങളായി ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്ന കാർത്തികദീപം സീരിയൽ ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. ഷൂട്ട് അവസാനിച്ചതിന് പിന്നാലെയാണ് പ്രേമി പ്രേക്ഷകരുമായി തന്റെ വിശേഷം പങ്കുവെച്ചത്. അതീവസങ്കടത്തിലാണ് താരം.

എന്താണെങ്കിലും ഇനിയുള്ള പ്രേമിയുടെ തിരിച്ചുവരവ് ഗംഭീരമാകട്ടെ എന്നാണ് പ്രേക്ഷകർ ആശംസിക്കുന്നത്. സൗന്ദര്യമെന്നാൽ വെളുപ്പ് തന്നെയെന്ന് മുദ്ര കുത്തപ്പെട്ട കാലത്ത് കറുപ്പിന്റെ അഴകുമായി കടന്നുവരികയായിരുന്നു പ്രേമി. മറ്റൊരു ചാനലിൽ അവതാരകയായി തിളങ്ങിയതിനെ തുടർന്ന് പ്രേമിക്ക് കറുത്ത മുത്തിലെ കാത്തു എന്ന കഥാപാത്രത്തെ നഷ്ടമായി.

പിന്നീട് മൂന്നുമണി എന്ന പ്രൈം ടൈം ഹിറ്റ് സീരിയലിൽ പ്രേമി അവതരിപ്പിച്ച കഥാപാത്രം ഹിറ്റായി മാറി. എന്നാൽ ശേഷം പ്രേമിയെ മലയാളം ടെലിവിഷനിൽ നിന്നും കാണാതെ പോവുകയായിരുന്നു. താരം എവിടേക്കാണ് അപ്രത്യക്ഷയായതെന്ന് ആർക്കും വ്യക്തമല്ലായിരുന്നു. ഫ്ലവേഴ്‌സ് ടീവിയിലെ കുട്ടിക്കലവറ എന്ന ഷോയുടെ അവതാരകയായി എത്തിയത് പ്രേമി ആയിരുന്നു. അക്കാലത്ത് പ്രേമി ശരിക്കും വെളുപ്പാണോ കറുപ്പാണോ എന്നൊക്കെ വരെ സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു.

Rate this post