ആ വിവാഹം നടന്നു ;ഇനി സുമിത്രയുടെ ജീവിതം എന്താകും .!! രോഹിതിന്റെ വീട്ടിൽ കാലുകുത്തിയ അന്ന് തന്നെ സുമിത്ര എടുത്ത തീരുമാനം…| kudumbavilakk Today Episode Malayalam

kudumbavilakk Today Episode Malayalam : മലയാളം ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുബവിളക്ക്. ഇപ്പോൾ പരമ്പരയിൽ പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം വളരെ മംഗളമായി കഴിഞ്ഞിരിക്കുകയാണ്. ഒരുപാട് ആളുകളുടെ എതിർപ്പുകളും വിവാഹം മുടക്കാനുള്ള ഒരുപാട് പേരുടെ ശ്രമങ്ങളും അതിജീവിച്ചുകൊണ്ട് സുമിത്രയെ രോഹിത് വിവാഹം ചെയ്തിരിക്കുന്നു. സുമിത്ര തന്റെ കണ്മുന്നിൽ വെച്ച് മറ്റൊരാളുടെ ഭാര്യയായത് കണ്ടുനിന്ന സിദ്ധാർത്ഥിന്റെ

അപ്പോഴത്തെ മാനസികനില പ്രേക്ഷകർ കണ്ടതാണ്. ആകെ തകർന്ന മനസ്സുമായാണ് സിദ്ധാർത്ഥ് വിവാഹം നടക്കുമ്പോൾ വിവാഹവേദിക്ക് മുൻപിൽ നിന്നത്. ആ ത്മ ഹ ത്യാ ഭീഷണി ഉയർത്തിയത് കൊണ്ട് പോലീസ് കസ്റ്റഡിയിൽ ആയിരുന്നു സിദ്ധാർത്ഥ്. പോലീസുകാരുടെ നിർബന്ധം കൊണ്ടാണ് സിദ്ധാർത്ഥ് വിവാഹവേദിയിലേക്ക് വരാൻ തയ്യാറായത്. വിവാഹത്തിൽ പങ്കെടുത്തില്ലെങ്കിൽ പോലീസ് കസ്റ്റഡിയിൽ പെടുമെന്നുള്ള ഭയം സിദ്ധാർത്ഥിന് ഉണ്ടായിരുന്നു.

വിവാഹചടങ്ങുകളെല്ലാം മംഗളമായി തീർന്നതോടെ സുമിത്ര രോഹിത്തിന്റെ വീട്ടിലേക്ക് ഇറങ്ങുകയാണ്. ബന്ധുക്കളോടെല്ലാം യാത്ര പറഞ്ഞിറങ്ങുന്ന സുമിത്രയെ പ്രേക്ഷകർക്ക് കാണാൻ കഴിയും. മക്കളോട് യാത്ര പറയുമ്പോൾ സുമിത്ര കരയുന്നുണ്ട്. പ്രതീഷിനെ കെട്ടിപ്പിടിച്ചുകരഞ്ഞുകൊണ്ടിരിക്കുമ്പോൾ ശീതളും സുമിത്രയെ അമ്മേ എന്നുവിളിച്ചു ഓടി വന്ന് കെട്ടിപിടിക്കുന്നുണ്ട്. അവർക്കെല്ലാവർക്കും സുമിത്രയെ വിട്ടുപിരിയാൻ വളരെ ബുദ്ധിമുട്ടാണ്. മക്കളോടും മരുമക്കളോടും മറ്റു ബന്ധുക്കളോടും യാത്ര പറഞ്ഞിറങ്ങി സുമിത്ര രോഹിത്തിന്റെ വീട്ടിലേക്ക് വലതുകാല് വെച്ച് കേറിയിരിക്കുകയാണ്. രോഹിത്തിന്റെ

വീട്ടിലെത്തിയ ആ നിമിഷം തന്നെ സുമിത്ര പൂജയോട് പറയുന്നുണ്ട്, ഞാൻ നിന്റെ അമ്മയായി ഇവിടെ വന്ന് കയറി എന്നു കരുതി നീ ഒരിക്കലും നിന്റെ സ്വന്തം അമ്മയെ മറക്കരുത്, നിന്റെ അമ്മയുടെ ഫോട്ടോ ഇവിടെ നിന്നും എടുത്തു മാറ്റരുത് എന്നെല്ലാം. സുമിത്രയുടെ പുതിജീവിതത്തിൽ ഒരുപാട് പ്രേക്ഷകരാണ് സന്തോഷിക്കുന്നത്. അതേസമയം വേദിക സിദ്ധാർത്ഥിന് നല്ല ഉപദേശം കൊടുക്കുന്നുണ്ട്, തന്റെ കൂടെ അടങ്ങി ഒതുങ്ങി ജീവിച്ചാൽ വയസ്സാംകാലത്ത് നിങ്ങൾക്കൊരു തുള്ളിവെള്ളം കിട്ടും, അല്ലെങ്കിൽ നിങ്ങൾക്ക് ഒരു ഒരിറ്റ് വെള്ളം തരാൻ പോലും ആരും ഉണ്ടാകില്ല. ഇങ്ങനെയാണ് വേദിക മാസ് ഡയലോഗ് അടിച്ചത്.

4.2/5 - (4 votes)