കുടുംബവിളക്കിലെ മരുമകൾക്കും കല്യാണം ; ഇത്രപെട്ടന്നോ എന്ന് ആരാധകർ ..| Kudumbavilakk Reshma Nair Marriage News Malayalam

Kudumbavilakk Reshma Nair Marriage News Malayalam : ഏഷ്യാനെറ്റ് ഇപ്പോൾ സംപ്രേക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന പരമ്പരകൾ എല്ലാം തന്നെ ടിആർപി റേറ്റിൽ മുൻപന്തിയിലേക്ക് കുതിക്കുവാനുള്ള ശ്രമത്തിലേക്കാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരേ ചാനലിലെ പരമ്പരകൾ തമ്മിൽ പോലും വലിയ മത്സരമാണ് നടക്കുന്നത്. ഓരോ പരമ്പരക്കും വലിയ ആരാധകരാണ് ഉള്ളത്. മീര വാസുദേവ് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന കുടുംബവിളക്കിനും അത്തരത്തിൽ നിരവധി ആരാധകരാണ് ഉള്ളത്. കുടുംബവിളക്കിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രേഷ്മ.

സഞ്ജന എന്ന കഥാപാത്രമായി സീരിയലിൽ പ്രത്യക്ഷപ്പെടുന്ന താരം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. പ്രതീഷിനെ പ്രണയിച്ച് വിവാഹം കഴിച്ച സഞ്ജന സുമിത്രയുടെ മരുമകളായാണ് കുടുംബ വിളക്കിലേക്ക് എത്തുന്നത്. എന്നാൽ സുമിത്രയ്ക്ക് സ്വന്തം മകളെപ്പോലെ തന്നെയാണ് സഞ്ജന. ഇപ്പോൾ കല്യാണ വേഷത്തിൽ എത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. പ്രതീഷ്- സഞ്ജന ജോഡികൾക്ക് നിരവധി ആരാധകരാണ് ഉള്ളത്.

നൂബിൻ ജോണിയാണ് പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ രേഷ്മയുടെ റീൽസുകൾ ഒക്കെ ശ്രദ്ധേയമാകാറുണ്ട്. മോഡലിംഗ് രംഗത്തും രേഷ്മ സജീവ സാന്നിധ്യമാണ്.മിനിസ്ക്രീൻ രംഗത്തും രേഷ്മയ്ക്ക് നിരവധി സുഹൃത്തുക്കൾ ഉണ്ട്. മൗനരാഗം സീരിയലിലെ കല്യാൺ ഖന്ന, അമൃത നായർ എന്നിവർ രേഷ്മയുടെ നല്ല സുഹൃത്തുക്കളാണ്. ഇവർക്കൊപ്പം ഉള്ള ചിത്രങ്ങൾ ഒക്കെ താരം പലപ്പോഴും തന്റെ ഇൻസ്റ്റാഗ്രാം പേജുകളിൽ പങ്കുവയ്ക്കാറുണ്ട്.

ഫോട്ടോഷൂട്ടുകളിലും താരം ഇപ്പോൾ സജീവസാന്നിധ്യമാണ്. അതീവമനോഹരിയായി കല്യാണ വേഷത്തിൽ ജ്വല്ലറിയിലിരുന്ന് ആഭരണങ്ങൾ അണിയുന്ന രേഷ്മയെയാണ് ഇപ്പോൾ പുതിയ വീഡിയോയിൽ ആരാധകർക്ക് കാണാൻ കഴിയുന്നത്. 21 വയസ്സുകാരിയായ രേഷ്മ സഞ്ജന എന്ന തൻറെ കഥാപാത്രത്തിൽ പൂർണ്ണ തൃപ്തിയാണെന്നും വിവാഹം ഉടനെ ഇല്ലെന്നും മുൻപ് വ്യക്തമാക്കിയിരുന്നു. ഏതു വേഷത്തിലും കാണാൻ ഭംഗിയുള്ള രേഷ്മയുടെ പുതിയ ലുക്കും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.