പല്ലിലെ മഞ്ഞകളർ പോകുന്നില്ലേ; ബേക്കിങ് പൗഡർ ഇല്ലാതെ തന്നെ ഒറ്റ ദിവസം കൊണ്ട് പല്ല് വെളുപ്പിക്കാം..!! | How To Clean Teeth Naturally

Use neem twigs as a brush.
Brush with baking soda weekly.
Rinse with saltwater.
Rub teeth with orange peel.
Use turmeric paste occasionally.
Oil pull with coconut oil.
How To Clean Teeth Naturally : കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് പല്ലുകളിലെ മഞ്ഞ നിറത്തിലുള്ള കറകൾ. സാധാരണയായി ഇത്തരത്തിലുള്ള കറകൾ കളയാനായി പല്ല് ഡോക്ടറുടെ അടുക്കൽ രണ്ടു മാസത്തിൽ ഒരിക്കലെങ്കിലും പോകുന്നവരായിരിക്കും കൂടുതൽ പേരും. എന്നാൽ പല്ല് ക്ലീൻ ചെയ്ത് കഴിയുന്ന സമയത്ത് കടുത്ത കറകളെല്ലാം പോകാറുണ്ടെങ്കിലും പിന്നീട് വീണ്ടും ഇതേ രീതിയിൽ തന്നെ തിരികെ വരികയാണ് പതിവ്.
അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ പല്ലിലെ മഞ്ഞ കറകൾ കളയാനായി ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പല്ല് ക്ലീൻ ചെയ്ത് എടുക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനങ്ങൾ ഒരു തക്കാളി, ചെറുനാരങ്ങയുടെ നീര്, അല്പം ടൂത്ത് പേസ്റ്റ് ഇത്രയുമാണ്. ആദ്യം തന്നെ ഒരു വലിയ തക്കാളിയെടുത്ത് അതിന്റെ പുറംഭാഗം നല്ല രീതിയിൽ തട്ടി കൊടുക്കുക.
ഇങ്ങനെ ചെയ്യുന്നത് വഴി തക്കാളിയിലെ പൾപ്പ് പൂർണമായും പുറത്തെടുക്കാനായി സാധിക്കും. പൾപ്പ് പൂർണമായും ഒരു പാത്രത്തിലേക്ക് ഇട്ടശേഷം അതിലേക്ക് ഒരു നാരങ്ങയുടെ നീര് കൂടി പിഴിഞ്ഞ് ഒഴിക്കുക. ഈ രണ്ടു ചേരുവകളും നല്ല രീതിയിൽ മിക്സ് ചെയ്ത് എടുത്തതിനുശേഷം അതിലേക്ക് അല്പം ടൂത്ത് പേസ്റ്റ് കൂടി മിക്സ് ചെയ്ത് എടുക്കുക. ബ്രഷ് ചെയ്യാനായി നിങ്ങൾ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിന്റെ അതേ അളവിൽ തന്നെ എടുത്താൽ മതിയാകും.
എല്ലാ ചേരുവകളും നല്ല രീതിയിൽ മിക്സ് ചെയ്ത് സെറ്റ് ആക്കിയശേഷം ഈയൊരു കൂട്ട് പല്ലിൽ നല്ല രീതിയിൽ തേച്ചുപിടിപ്പിക്കുക. കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെച്ചതിനുശേഷം ബ്രഷ് ഉപയോഗിച്ച് പല്ല് തേച്ച് കൊടുക്കുകയാണെങ്കിൽ കറകൾ പെട്ടെന്ന് തന്നെ ഇളകി തുടങ്ങുന്നതാണ്. ശേഷം നല്ല രീതിയിൽ വെള്ളമൊഴിച്ച് വായയും പല്ലും വൃത്തിയാക്കി എടുക്കുക. മാസത്തിൽ ഒരു തവണയെങ്കിലും ഈ ഒരു രീതിയിൽ ചെയ്തെടുക്കുകയാണെങ്കിൽ പല്ലിലെ കടുത്ത കറകൾ എളുപ്പത്തിൽ കളഞ്ഞെടുക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. How To Clean Teeth Naturally Credit : Malayali Corner
How To Clean Teeth Naturally
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!