മഞ്ഞക്കറപിടിച്ച ബാത്റൂം ടൈലും ക്ലോസറ്റും മിനുട്ടുകൾക്കുള്ളിൽ തൂവെള്ളയാക്കാം; ഇതൊന്നു സ്പ്രേ ചെയ്താൽ മതി..!! | Easy Bathroom Cleaning Tips

Use vinegar for stains.
Sprinkle baking soda on tiles.
Scrub with old toothbrush.
Clean mirrors with newspaper.
Use lemon for hard water spots.
Unclog drains with baking soda and vinegar.
Easy Bathroom Cleaning Tips : എല്ലാ വീടുകളിലും ക്ലീൻ ചെയ്യാനായി കൂടുതൽ സമയം എടുക്കുന്ന ഭാഗങ്ങളിൽ ഒന്നായിരിക്കും ബാത് റൂമുകൾ, പ്രത്യേകിച്ച് ക്ളോസറ്റിന്റെ ഉൾ വശവും, പുറം ഭാഗവുമെല്ലാം ഇത്തരത്തിൽ കറ പിടിച്ചു കഴിഞ്ഞാൽ എത്ര ക്ളീനിംഗ് ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച രീതിയിൽ വൃത്തിയായി കിട്ടണമെന്നില്ല. മാത്രമല്ല കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കുമ്പോൾ അത് ടൈലുകളുടെയും മറ്റും നിറം മങ്ങുന്നതിനും കാരണമായേക്കാം. അത്തരം സാഹചര്യങ്ങളിലെല്ലാം ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്.
വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി ഒരു പ്രത്യേക ലായനി തയ്യാറാക്കി അതാണ് ക്ലീനിങ്ങിനായി ഉപയോഗപ്പെടുത്തേണ്ടത്. ആദ്യം തന്നെ ഒരു കുക്കർ എടുത്ത് അതിലേക്ക് ഉപയോഗിച്ച് കഴിഞ്ഞ നാരങ്ങയുടെ തൊണ്ട് ആറ് മുതൽ എട്ടെണ്ണം വരെ ഇട്ട്, ആവശ്യത്തിനുള്ള വെള്ളവും ഒഴിച്ച് വിസിൽ അടിപ്പിച്ച് എടുക്കുക. ഈയൊരു കൂട്ടിന്റെ ചൂട് ആറാനായി മാറ്റിവയ്ക്കാം.
ശേഷം നാരങ്ങ മിക്സിയുടെ ജാറിലേക്ക് ഇട്ട് തിളപ്പിക്കാൻ എടുത്ത വെള്ളത്തിൽ നിന്നും കുറച്ചൊഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു ലായനി അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് ആക്കി വെക്കണം. ശേഷം അതിലേക്ക് കാൽ കപ്പ് അളവിൽ ബേക്കിംഗ് സോഡ, അതേ അളവിൽ കല്ലുപ്പ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം ഒരു പ്രത്യേക മണം കിട്ടുന്നതിനും, കൂടുതൽ ക്ലീൻ ആകുന്നതിനും വേണ്ടി ഒരു ചെറിയ ഷാമ്പുവിന്റെ സാഷേ കൂടി അതിലേക്ക് പൊട്ടിച്ചൊഴിക്കുക.
എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ആയി കിട്ടിക്കഴിഞ്ഞാൽ അത് കുപ്പികളിൽ ആക്കി സൂക്ഷിക്കുകയും, ടോയ്ലറ്റ്,ബാത്റൂം ടൈലുകൾ എന്നിവ ക്ലീൻ ചെയ്യാനായി ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. കൂടാതെ അടുക്കളയിലെ കറപിടിച്ച സിങ്കുകൾ, കൗണ്ടർ ടോപ്പിന്റെ ഭാഗം എന്നിവിടങ്ങളെല്ലാം എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്താവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Bathroom Cleaning Tips Credit : SN beauty vlogs
Easy Bathroom Cleaning Tips
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!