വീട് ക്ലീൻ ചെയ്യുമ്പോൾ ഏറെ റിസൾട്ട് നൽകുന്ന ഒരു പ്രോഡക്റ്റ്.!! | Home Cleaning Tip

Start with decluttering
Dust surfaces top to bottom
Use vinegar-water spray for glass
Wipe mirrors with newspaper
Sweep floors thoroughly
Mop with disinfectant
Use baking soda for stains

Home Cleaning Tip:വീട് വൃത്തിയാക്കൽ അധികമാർക്കും ഇഷ്ടമുള്ള ഒരു കാര്യമായിരിക്കില്ല. പ്രത്യേകിച്ച് അടുക്കളയിലെ സ്റ്റവിന്റെ ഭാഗം, കറ കൂടുതലായി അടിഞ്ഞു നിൽക്കുന്ന ഫ്ലോറിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം എത്ര കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച രീതിയിൽ റിസൾട്ട് ലഭിക്കാറില്ല. എന്നാൽ എത്ര കടുത്ത കറയും വളരെ എളുപ്പത്തിൽ ക്ളീൻ ചെയ്തെടുക്കാനായി തയ്യാറാക്കി എടുക്കാവുന്ന ഒരു സൊലൂഷന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈയൊരു ലിക്വിഡ് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അത് നല്ലതുപോലെ തിളപ്പിച്ച് ഒന്ന് ചൂടാറാനായി മാറ്റിവയ്ക്കുക. മറ്റൊരു ബൗൾ എടുത്ത് അതിലേക്ക് രണ്ട് പാക്കറ്റ് ഇനോ പൊട്ടിച്ചിടുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ വിനാഗിരി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ഇനോയും വിനാഗിരിയും തമ്മിലുള്ള കെമിക്കൽ റിയാക്ഷൻ നടന്ന് അതിൽ നിന്നും ധാരാളം പത വരുന്നതായി കാണാൻ സാധിക്കും. ശേഷം അതിലേക്ക് തിളപ്പിച്ച് വെച്ച ചൂടുവെള്ളം കുറേശ്ശെയായി ഒഴിച്ച് നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക. അവസാനമായി ഒരു ടീസ്പൂൺ അളവിൽ ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്തി വീടിന്റെ പല ഭാഗങ്ങളും എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാനായി സാധിക്കും.

ആദ്യം തന്നെ കറകൾ കൂടുതലായി പറ്റി പിടിച്ചു നിൽക്കുന്ന ഗ്യാസ് സ്റ്റൗവിന്റെ ഭാഗങ്ങൾ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാം. അതിനായി തയ്യാറാക്കി വെച്ച ലിക്വിഡിൽ നിന്നും അല്പമെടുത്ത് സ്റ്റവിന്റെ എല്ലാ ഭാഗങ്ങളിലും സ്പ്രേ ചെയ്തു കൊടുക്കുക. ശേഷം ഒരു സ്ക്രബർ ഉപയോഗപ്പെടുത്തി ചെറുതായി ഒന്ന് ഉരച്ചു കൊടുക്കുമ്പോൾ തന്നെ കറകൾ ഇളകി തുടങ്ങുന്നതായി കാണാൻ സാധിക്കും. സ്റ്റൗവിന്റെ മുകൾ ഭാഗങ്ങളിൽ മാത്രമല്ല താഴ്ഭാഗത്ത് അടിഞ്ഞു പിടിച്ചിരിക്കുന്ന കറകളും ഒരു തുണിയിൽ ലിക്വിഡ് മുക്കി തുടച്ചെടുക്കുകയാണെങ്കിൽ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി സാധിക്കും. ഇതേ ലിക്വിഡ് ഉപയോഗപ്പെടുത്തി തന്നെ വെള്ളത്തിന്റെ കറകളും മറ്റും പിടിച്ച ബക്കറ്റുകളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. അതിനായി ബക്കറ്റിന്റെ അകത്തേക്ക് തയ്യാറാക്കി വച്ച ലിക്വിഡ് കുറച്ച് ഒഴിച്ച് റസ്റ്റ് ചെയ്യാനായി വയ്ക്കുക. അല്പസമയത്തിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ചെറുതായി ഉരച്ചു കൊടുക്കുകയാണെങ്കിൽ തന്നെ കറകൾ എളുപ്പത്തിൽ പോയി കിട്ടുന്നതാണ്.

അടുത്തതായി ഫ്ലോറിൽ ക്ലീൻ ചെയ്യാനായി ഉപയോഗിക്കുന്ന മോപ്പ് എളുപ്പത്തിൽ എങ്ങനെ ക്ലീൻ ചെയ്തെടുക്കാമെന്ന് നോക്കാം. തയ്യാറാക്കിവെച്ച ലിക്വിഡിൽ നിന്നും കുറച്ച് എടുത്ത് ഒരു ബക്കറ്റിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ശേഷം ഒന്ന് ഇളക്കി കൊടുക്കുക. ശേഷം മോപ്പ് കുറച്ചുനേരം ആ വെള്ളത്തിൽ മുക്കി വയ്ക്കുക. പിന്നീട് നിലം തുടയ്ക്കാനായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ മോപ്പ് ക്ലീൻ ആവുകയും അതോടൊപ്പം തന്നെ ഫ്ലോറിലുള്ള കടുത്ത കറകളും മറ്റും കളഞ്ഞെടുക്കാനും സാധിക്കും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

Home Cleaning Tip

Read Also:ഇനി എന്തെളുപ്പം.!! സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ; സാരി ഉടുക്കുന്നവർ ഇതൊന്ന് കണ്ടാൽ പെട്ടെന്ന് സുന്ദരിയാവാം..
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post