വെളുത്തുള്ളി കാലങ്ങളോളം കേടാകാതെഇരിക്കാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ ;ഇത്മാത്രം മതി വെളുത്തുള്ളി ഇനി ഇടക്ക് ഇടക്ക്പോയി വാങ്ങണ്ട.!! | Garlic Powder at Home

Peel fresh garlic cloves
Slice them thinly
Spread on a tray
Sun-dry or use oven (low heat)
Dry until crisp
Cool completely
Grind into fine powder

Garlic Powder at Home: മസാലക്കറികളും മറ്റും തയ്യാറാക്കുമ്പോൾ അതിൽ ഒഴിച്ചുകൂടാനാവാത്ത ചേരുവകളിൽ ഒന്നാണല്ലോ വെളുത്തുള്ളി. എന്നാൽ ചില സമയങ്ങളിൽ എങ്കിലും വെളുത്തുള്ളി ലഭിക്കാനായി ക്ഷാമം അനുഭവപ്പെടാറുണ്ട്. അതേസമയം വെളുത്തുള്ളി കൂടുതലായി കിട്ടുന്ന സീസണിൽ അത് വാങ്ങി വ്യത്യസ്ത രീതികളിൽ പ്രിസർവ് ചെയ്തു സൂക്ഷിക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

വെളുത്തുള്ളി പൊടിച്ച് പ്രിസർവ് ചെയ്യുന്ന രീതിയാണ് കൂടുതലായും കണ്ടുവരുന്നത്. അതിനായി പൊടിയാക്കുന്നതിന് ആവശ്യമായ വെളുത്തുള്ളി അല്ലികളാക്കി എടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. വെളുത്തുള്ളി എളുപ്പത്തിൽ അളികളാക്കി എടുക്കാനായി ഒരു കുടം വെളുത്തുള്ളി എടുത്ത് അതിന്റെ നടുഭാഗത്തായി ഒന്ന് തട്ടി കൊടുത്താൽ മാത്രം മതിയാകും. അല്ലികളാക്കി എടുത്ത വെളുത്തുള്ളിയിലേക്ക് കയ്യിൽ അല്പം നല്ലെണ്ണ തടവി നല്ലതുപോലെ പുരട്ടി കൊടുക്കുക. ഈ വെളുത്തുള്ളി കുറഞ്ഞത് രണ്ടു മണിക്കൂർ നേരമെങ്കിലും വെയിലത്ത് വെച്ച് ചൂടാക്കി എടുക്കണം. അതിനുശേഷം നല്ലതുപോലെ കഴുകി തോലെല്ലാം കളഞ്ഞ് ആവശ്യമില്ലാത്ത ഭാഗങ്ങൾ എല്ലാം കട്ട്

ചെയ്ത് കളയുക. വൃത്തിയാക്കിയെടുത്ത വെളുത്തുള്ളി മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത വെളുത്തുള്ളിയുടെ കൂട്ട് ഒരു ബേക്കിംഗ് ട്രേയിലേക്ക് വെച്ച് അതിനു മുകളിലായി ഒരു ബട്ടർ പേപ്പർ വിരിച്ചു അതിനു മുകളിലായി ഇട്ടു കൊടുക്കുക. ഇത്തരത്തിൽ പരത്തി എടുക്കുന്ന വെളുത്തുള്ളിയുടെ പേസ്റ്റ് രണ്ട് ദിവസമെങ്കിലും നല്ലതുപോലെ വെയിലത്ത് വെച്ച് ചൂടാക്കി എടുക്കണം. ശേഷം പൊടിച്ചെടുത്ത് ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ ആക്കി സൂക്ഷിക്കുന്നതാണ്.

സൂര്യപ്രകാശത്തിൽ വച്ച് ഉണക്കിയെടുക്കുന്നതിന് പകരമായി ഇതേ പ്രോസസ് തന്നെ ഓവൻ ഉപയോഗിച്ചും ചെയ്യാവുന്നതാണ്. അതിനായി വെളുത്തുള്ളി തൊലിയെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുത്ത ശേഷം മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. ശേഷം ബേക്കിംഗ് ട്രേയിലേക്ക് വെച്ച് ഓവനിൽ ചൂടാക്കി എടുത്ത് പൊടിച്ചെടുക്കുകയാണെങ്കിലും നേരത്തെ ചെയ്തെടുത്ത അതേ രീതിയിൽ തന്നെ വെളുത്തുള്ളിയുടെ പൊടി ഉപയോഗപ്പെടുത്താവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന വെളുത്തുള്ളി പൊടി കാലങ്ങളോളം കേടാകാതെ സൂക്ഷിക്കുകയും, മസാലക്കറികളും മറ്റും തയ്യാറാക്കുമ്പോൾ ഉപയോഗപ്പെടുത്തുകയും ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Garlic Powder at Home

Read Also:ഇനി എന്തെളുപ്പം.!! സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ; സാരി ഉടുക്കുന്നവർ ഇതൊന്ന് കണ്ടാൽ പെട്ടെന്ന് സുന്ദരിയാവാം..

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post