ശിവേട്ടന്റ് സ്വന്തം അഞ്ചു!! മനസ് തുറന്നു ഇതാണാ രഹസ്യം; ഉൽഘാടനവേദിയിൽ ശിവേട്ടനുമായുള്ള കെമിസ്ട്രിയെ പറ്റി തുറന്നുപറഞ്ഞ് അഞ്ജലി |Gopika anil inauguration at kasargod Periya
കാസർഗോഡിനോട് മനസ്സ് തുറന്നുകൊണ്ട് മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരം ഗോപിക അനിൽ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. സാന്ത്വനത്തിലെ തന്നെ സൂപ്പർ ജോഡികളായ ശിവനെയും അഞ്ജലിയെയും ഇഷ്ടപ്പെടാത്തവരായിട്ട് ആരും കാണില്ല. ഇപ്പോഴിതാ കാസർഗോഡ് ജില്ലയിലെ പെരിയയിലെ റിമ എന്ന ജ്വല്ലറിയുടെ ഉൽഘാടനച്ചടങ്ങിന് എത്തിയിരിക്കുകയാണ് ഗോപിക. ബാലേട്ടൻ എന്ന ചിത്രത്തിൽ ബാലതാരമായി വന്ന് മലയാളികളുടെ
മനം കവർന്ന ഗോപിക പിന്നീട് ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. സീ കേരളത്തിൽ സംപ്രേഷണം ചെയ്ത കബനി എന്ന സീരിയലിൽ നായികയായി വന്ന് വീണ്ടും അഭിനയരംഗത്ത് സജീവമാവുകയായിരുന്നു ഗോപിക. കബനി എന്ന സീരിയലിൽ താരത്തിന്റെ സഹോദരിയായ കീർത്തനയും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗോപിക കാസർഗോഡ് ഉദ്ഘാടനവേദിയിൽ തന്റെ ആരാധകരുമായി മനസ്സ് തുറക്കുകയാണ്.
ഇത്രയും ആളുകളെ താൻ പ്രതീക്ഷിച്ചിട്ടില്ല എന്നും ഇത്രയും ആരാധകർ തനിക്കുണ്ടെന്ന് അറിഞ്ഞിരുന്നില്ല എന്നും ഇവിടെ വന്ന് എല്ലാവരെയും കണ്ടതിൽ സന്തോഷമുണ്ടെന്നും ഇപ്പോഴുള്ളതുപോലെ തന്നെ സപ്പോർട്ട് തുടർന്നും ഉണ്ടാകണമെന്നും താരം പറഞ്ഞു. ശിവനായി അഭിനയിക്കുന്ന സജിനെ കൊണ്ടുവരാത്തതിന് പരാതി പ്രകടിപ്പിച്ച ആരാധകരോട് അടുത്തതവണ തീർച്ചയായും കാസർഗോഡ് വരുമ്പോൾ സജിൻ ചേട്ടനെയും കൂട്ടിയിട്ട് വരാമെന്നും താരം പറഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട അഞ്ജലിയെ
ടിവിയിൽ അല്ലാതെ നേരിട്ട് കാണുവാൻ ആഗ്രഹിച്ചെത്തിയ എല്ലാ കാസർഗോഡുകാരും ഗോപികക്കൊപ്പം സെൽഫിയും എടുത്തു. കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ വരെ ഗോപികയെ കാണാൻ എത്തിയിരുന്നു. വന്നവരെല്ലാം ഗോപിക എന്ന് വിളിക്കാതെ അഞ്ജലി എന്നാണ് താരത്തെ വിളിച്ചത്. അതുകേട്ടപ്പോൾ താരം പറഞ്ഞത് ഗോപിക എന്ന പേര് കുടുംബത്തിലെ ചുരുക്കം ചില ആളുകൾ മാത്രമേ വിളിക്കുന്നുള്ളൂ എന്നും കേരളക്കര മുഴുവനും അഞ്ജലി എന്നാണ് വിളിക്കുന്നതെന്നുമാണ്.