പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് സീരിയൽ താരം വരദ .!! ഏറെ നാളത്തെ സ്വപ്നസാക്ഷാത്കാരത്തിനു ആശംസകളുമായി ആരാധകരും .| Actress Varadha New Happy News Viral Malayalam

Whatsapp Stebin

Actress Varadha New Happy News Viral Malayalam : നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് വരദ. അമല എന്ന പരമ്പരയിലൂടെയാണ് വരദ ഏറ്റവും അധികം ജനശ്രദ്ധ നേടിയത്. താരത്തിന്റെ ഭർത്താവാണ് ജിഷിൻ മോഹൻ. ജിഷിനും അമല എന്ന പരമ്പരയിലെ വില്ലൻ വേഷം ചെയ്തിരുന്ന വ്യക്തിയാണ്. ഇരുവരും പരമ്പരയിലൂടെയാണ് പ്രണയത്തിൽ ആകുന്നതും ജീവിതത്തിലേക്ക് കടക്കുന്നതും. അതുകൊണ്ടുതന്നെ നായികയെ സ്വന്തമാക്കിയ വില്ലൻ എന്നാണ് ഇവരെ പ്രേക്ഷകർ

വിളിച്ചുകൊണ്ടിരുന്നത്.ഇവരുടെ ജീവിതത്തിനെപ്പറ്റി സമൂഹ മാധ്യമങ്ങളിൽ പലതരത്തിലുള്ള വിഷയങ്ങളും ചർച്ച ചെയ്യപ്പെടാറുണ്ട്. ഇരുവരും വിവാഹമോചിതരായി എന്ന തരത്തിലുള്ള വാർത്തകളും സമൂഹമാധ്യമങ്ങളിൽ ഇടയ്ക്ക് വൈറലായിരുന്നു. 2006ൽ വാസ്തവം എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് വരദ കടന്നുവരുന്നത്. പിന്നീട് 2008 സുൽത്താൻ എന്ന ചിത്രത്തിലും താരം ഒരു വേഷം ചെയ്തിരുന്നു. 2014 മെയ് 5നാണ് ജിഷിനും വരദയും വിവാഹിതരാകുന്നത്. ഇരുവർക്കും ഒരു മകനാണ് ഉള്ളത്.

പരമ്പരയിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്കും മുൻപിലേക്ക് താരം എത്തിച്ചേരാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.താരം പുതിയ ഒരു ഫ്ലാറ്റ് വാങ്ങിയിരിക്കുന്നു. വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്നത്. വീട് വൈദികൻ
വന്നു വ്യഞ്ചരിക്കുന്നതിന്റെയും , പാലു കാച്ചുന്നതിന്റെയും, കൂടാതെ കുടുംബത്തോടൊപ്പം ഉള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. പങ്കുവച്ച ചിത്രത്തിന് താഴെ താരം ചില കുറിപ്പുകളും രേഖപ്പെടുത്തിയിരിക്കുന്നു.

പുതിയ വീട്. പുതിയ പ്രതീക്ഷികൾ. ഒരുപാട് നാളത്തെ എന്റെ ഒരു സ്വപ്നം ഇന്നലെയാഥാർഥ്യമായി.. – കൊച്ചിയിൽ സ്വന്തമായി ഒരുഫ്ലാറ്റ്; ഒരുപാട് പ്രതീക്ഷകളോടെയും പ്രാർത്ഥനകളോടെയും ഇന്നലെ മുതൽ അവിടെ താമസം തുടങ്ങി.പപ്പയ്ക്കും മമ്മിക്കും എന്റെ ആത്മാർത്ഥമായ നന്ദി.അവരില്ലായിരുന്നെങ്കിൽ ഇന്നെനിക്ക് ഇങ്ങനെ നിൽക്കാൻ കഴിയില്ലായിരുന്നു.ഒപ്പം എന്റെ സുഹൃത്തുക്കൾക്ക് നന്ദി പറയുന്നു. എന്റെ കൂടെ കട്ടക്ക് നിന്ന എല്ലവർക്കും ഒരിക്കൽ കൂടി നന്ദി!! 2 Love you all!! Thanking God!!

A post shared by Varada (@varada_emi)

Rate this post