മൗനരാഗം പ്രേക്ഷകർക്കൊരു സന്തോഷ വാർത്ത ; 800 മത് എപ്പിസോഡ് ആഘോഷവുമായി മൗനരാഗം .| Mounaragam 800 th Episode Celebration Viral Malayalam

Whatsapp Stebin

Mounaragam 800 th Episode Celebration Viral Malayalam : കുടുംബ പ്രേക്ഷകർ ഹൃദയത്തിലെത്തിയ ഒരു പിടി മലയാള പരമ്പരകളിൽ പ്രധാനപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ഐശ്വര്യ റംസായ് നായികയായ കല്യാണിയുടെ വേഷത്തിൽ എത്തുമ്പോൾ നലീഫ് ഗിയ കിരൺ എന്ന നായകനായി അവതരിക്കുന്നു.ഇരുവരും പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട താര ജോഡികളാണ്. പരമ്പരയിലെ ഓരോ മുഹൂർത്തങ്ങളും എന്താകും എന്ന് അറിയാൻ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാനുള്ളത്.

കല്യാണി മിണ്ടാൻ വയ്യാത്ത ഒരു കുട്ടിയാണ്. കല്യാണിയുടെ കഥയാണ് ഈ പരമ്പര പറയുന്നത്. കിരണും കല്യാണിയും വിവാഹിതരാകുന്നിടത്ത് വെച്ച് കഥാഗതി തന്നെ മാറുകയാണ്. കഴിഞ്ഞ ദിവസങ്ങളായി ഈ പരമ്പരയിൽ സന്തോഷ മുഹൂർത്തങ്ങളാണ് അലതല്ലി കൊണ്ടിരിക്കുന്നത്. കിരണും കല്യാണിയും ഒരു അച്ഛനും അമ്മയും ആകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് പരമ്പരയുടെ ആരാധകരും. ഇതിനിടയിൽ ഇവർക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു എങ്കിലും അതിനെയെല്ലാം മറികടന്നുകൊണ്ട് ഇവർ തങ്ങളുടെ സന്തോഷം കണ്ടെത്തുകയാണ്.

കൂടാതെ കല്യാണി ശബ്ദം തിരിച്ചു കിട്ടാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.പരമ്പര ഇപ്പോൾ 800 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. വിജയകരമായ രീതിയിൽ തന്നെയാണ് പരമ്പരയുടെ ഓരോ എപ്പിസോഡുകളും മുന്നോട്ടുപോകുന്നത്. പരമ്പരയിലെ എന്നതുപോലെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കിടയിൽ വളരെയധികം സജീവമാണ് കിരണും കല്യാണിയും.കിരണിനെയും കല്യാണിയെയും ചേർത്ത് ആരാധകർകിയാനി എന്നാണ് വിളിക്കാറുള്ളത്.

ഇതാ പരമ്പരയുടെ 800 മത് എപ്പിസോഡിനോടനുബന്ധിച്ച്
ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ഒരു ഡാൻസ് ആണ് ജനശ്രദ്ധ നേടുന്നത്. കിരണും കല്യാണിയും ജോഡിയായി ഡാൻസ് അവതരിപ്പിക്കുന്നു. ധനുഷിന്റെ ചിത്രമായ വാത്തി എന്ന സിനിമയിലെ ട്രെൻഡിങ് ഗാനത്തിന് ഒത്താണ് ഇരുവരും ചുവട് വയ്ക്കുന്നത്.മനോഹര നൃത്തത്തിൽ ഇരുവരുടെയും പ്രണയവും പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നു. നിരവധി ആരാധകരാണ് ഈ മനോഹര നൃത്തത്തിന് കമന്റുകൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.

Rate this post