ഉള്ളിയുടെ തൊലി കളയാൻ മടിയാണോ!? വീട്ടിൽ മിക്സി ഉണ്ടെങ്കിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ; എത്ര കിലോ ഉള്ളിയും ഒറ്റ മിനിറ്റിൽ തൊലി കളയാം; | Garlic Peeling Easy Tip

- Lightly crush cloves with a knife to loosen skin.
- Shake cloves in a closed jar for bulk peeling.
- Soak cloves in warm water for a few minutes.
- Microwave for 10 seconds to loosen peel.
- Use silicone garlic peeler tube for quick results.
Garlic Peeling Easy Tip : മിക്ക വീട്ടമ്മമാരും ഏറ്റവും കൂടുതൽ ടിപ്പുകൾ പരീക്ഷിച്ചു നോക്കുന്ന ഇടങ്ങളിൽ ഒന്നായിരിക്കും അടുക്കള. അതുകൊണ്ടുതന്നെ ഒരു പരീക്ഷണശാലയ്ക്ക് തുല്യമായ അടുക്കളയിലെ പണികൾ എളുപ്പത്തിൽ തീർക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം ചെറിയ ചില ടിപ്പുകൾ പരീക്ഷിക്കുകയാണെങ്കിൽ എത്ര വലിയ ജോലിയും വളരെ ലാഘവത്തോടെ ചെയ്തു തീർക്കാനായി സാധിക്കും. അത്തരത്തിലുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഒന്നായിരിക്കും മിക്സി
അതുകൊണ്ടുതന്നെ മിക്സിയുടെ ജാറിന്റെ മൂർച്ച പെട്ടെന്ന് പോകുന്നതും ഒരു വലിയ പ്രശ്നം തന്നെയാണ്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി മിക്സിയുടെ ജാറിന്റെ അകത്തേക്ക് ഒരു വലിയ ഫോയിൽ പേപ്പർ എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ച് ഒന്നോ രണ്ടോ വട്ടം കറക്കി എടുത്താൽ മാത്രം മതിയാകും. ഇങ്ങനെ ചെയ്യുന്നതു വഴി ജാറിന്റെ മൂർച്ച തീർച്ചയായും കൂടി കിട്ടുന്നതാണ്. ഏറ്റവും കൂടുതൽ സമയമെടുത്ത് വൃത്തിയാക്കേണ്ട രണ്ട് സാധനങ്ങളാണ് ചെറിയ ഉള്ളി വെളുത്തുള്ളി എന്നിവ.
ഇവയുടെ തോല് കളഞ്ഞു കൊണ്ടിരിക്കുമ്പോൾ കയ്യിൽ കറ പിടിക്കുകയും പലരീതിയിലുള്ള അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയും ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അത് ഒഴിവാക്കാനായി വെളുത്തുള്ളി അല്ലെങ്കിൽ ചെറിയ ഉള്ളിയുടെ തല ഭാഗം ചെറുതായി ഒന്ന് കട്ട് ചെയ്ത് കുറച്ചുനേരം വെള്ളത്തിൽ റസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം തൊലി എളുപ്പത്തിൽ കളഞ്ഞെടുക്കാനായി സാധിക്കുന്നതാണ്. ജ്വല്ലറികളിൽ നിന്നും മറ്റും ലഭിക്കുന്ന ഗ്ലാസുകളിലെ എഴുത്തുള്ള ഭാഗം കളയാൻ വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ അവ എളുപ്പത്തിൽ റിമൂവ് ചെയ്യാനായി ഒരു പാത്രത്തിൽ അല്പം
വിനാഗിരി ഒഴിച്ച് എഴുതിയ ഭാഗം അതിലേക്ക് മുങ്ങിനിൽക്കുന്ന രീതിയിൽ കുറച്ചുനേരം വച്ചു കൊടുക്കുക. ശേഷം ചെറുതായി ഉരയ്ക്കുമ്പോൾ തന്നെ ഗ്ലാസിൽ നിന്നും എഴുത്തുള്ള ഭാഗം മാഞ്ഞു പോകുന്നതായി കാണാൻ സാധിക്കും. സെല്ലോ ടേപ്പ് ഒരു തവണ ഉപയോഗിച്ചു കഴിഞ്ഞാൽ അടുത്ത തവണ അതിന്റെ അറ്റം കണ്ടെത്തുക എന്നത് ഒരു തലവേദന പിടിച്ച കാര്യമാണ്. ഈയൊരു പ്രശ്നത്തിന് പരിഹാരമായി സെല്ലോ ടേപ്പ് തിരിച്ച് വയ്ക്കുമ്പോൾ അതിന്റെ അറ്റത്തായി ഒരു ചെറിയ പിന്നുകൂടി അറ്റാച്ച് ചെയ്തു കൊടുത്താൽ മതിയാകും. ഇത്തരത്തിലുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Garlic Peeling Easy Tip Credit : Hometaskbyrahna
Garlic Peeling Easy Tip
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!