ഒട്ടും പുഴു വരാതെ മാമ്പഴം പഴുപ്പിക്കാം.!! ഈ സൂത്രം അറിഞ്ഞാൽ മാങ്ങയിൽ ഇനി പുഴു വരില്ല.!! 100 % ഉറപ്പ്.. | How To Avoid Mango Worms

  1. Wash mangoes thoroughly before use.
  2. Avoid overripe or damaged fruits.
  3. Store mangoes in clean, dry places.
  4. Cover fruits to prevent fly contact.
  5. Inspect for tiny holes or larvae.

How To Avoid Mango Worms : മാങ്ങാക്കാലമായാൽ മിക്ക വീടുകളിലും മാങ്ങ മുഴുവനായും പഴുപ്പിക്കാനായി അറുത്തു വയ്ക്കുന്ന പതിവ് ഉണ്ടാകും. ഇങ്ങനെ ചെയ്യുമ്പോൾ എല്ലാ മാങ്ങകളും ഒരേസമയം പഴുത്തുപോകും എന്ന് മാത്രമല്ല കൂടുതലും പുഴു കുത്ത് കാരണം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയും വരാറുണ്ട്. എന്നാൽ മാങ്ങ മാവിൽ നിന്ന് പഴുക്കട്ടെ എന്ന് കരുതിയാലും അവസ്ഥ വ്യത്യസ്തമല്ല. ഇത്തരം സാഹചര്യങ്ങളിൽ മാങ്ങ പുഴുക്കത്ത് ഇല്ലാതെ തന്നെ

സൂക്ഷിക്കാനായി ചെയ്യാവുന്ന ഒരു രീതി മനസ്സിലാക്കാം. ഈയൊരു രീതി ചെയ്യാനായി മാങ്ങ മുഴുവനായും പഴുക്കാനായി കാത്തു നിൽക്കേണ്ടി വരുന്നില്ല. ചെറുതായി മൂത്ത് തുടങ്ങുമ്പോൾ തന്നെ അറുത്ത് എടുക്കണം. ശേഷം അതിലെ മണ്ണ് എല്ലാം കളഞ്ഞ് നല്ലതുപോലെ തുടച്ച് മാറ്റിവയ്ക്കാം. ഒരു വലിയ പാത്രമെടുത്ത് അതിന്റെ അര ഭാഗത്തോളം വെള്ളം ഒഴിച്ച് തിളപ്പിച്ചെടുക്കണം. വെള്ളം നല്ലതുപോലെ തിളച്ച് വരുമ്പോൾ അതിലേക്ക് അത് അളവിൽ തന്നെ പച്ചവെള്ളം കൂടി ചേർത്തു കൊടുക്കാം. ഇപ്പോൾ നല്ല ഇളം ചൂടുള്ള

വെള്ളമായിരിക്കും ഉണ്ടാവുക. അതിലേക്ക് അറുത്തുവെച്ച മാങ്ങകൾ ഇട്ടു കൊടുക്കാവുന്നതാണ്. മാങ്ങയുടെ രണ്ടുവശവും വെള്ളത്തിൽ മുങ്ങി കിടക്കുന്ന രീതിയിലാണ് ചെയ്യേണ്ടത്. കുറച്ച് സമയം കഴിഞ്ഞാൽ ഓരോ മാങ്ങകളായി എടുത്തു ഒട്ടും വെള്ളത്തിന്റെ അംശം നിൽക്കാത്ത രീതിയിൽ ഒരു തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. ശേഷം മാങ്ങ സൂക്ഷിക്കാനായി വയ്ക്കുന്ന പാത്രമെടുത്ത് അതിന്റെ അടിയിൽ

കണിക്കൊന്നലയുടെ ഇലയോ മറ്റോ ഉണ്ടെങ്കിൽ അത് അടുക്കിവെച്ചു കൊടുക്കുക. അതിനുമുകളിൽ തുടച്ചുവെച്ച മാങ്ങകൾ നിരത്തി കൊടുക്കാം. വീണ്ടും മുകളിൽ കണിക്കൊന്നയുടെ ഇല തണ്ടോടുകൂടി വിതറി കൊടുക്കാം. പിന്നീട് മാങ്ങ സാധാരണ പഴുപ്പിക്കുന്ന രീതിയിൽ കൊണ്ടു വെച്ച് പഴുപ്പിച്ച് എടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ മാങ്ങ പഴുപ്പിച്ചെടുക്കുമ്പോൾ മാങ്ങയുടെ ഉള്ളിലുള്ള പുഴുക്കളുടെ മുട്ടയെല്ലാം നശിച്ചു പോകുന്നതാണ്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്. How To Avoid Mango Worms credit ; Milestogo traveller

How To Avoid Mango Worms

Read Also:മിക്സിയുടെ അടിഭാഗം വൃത്തികേടയോ.!? ഇതൊന്ന് തൊട്ടാൽ ഒറ്റ മിനിറ്റിൽ ക്ലീൻ ചെയ്യാം, എത്ര അഴുക്ക് പിടിച്ച മിക്സിജാറും പുത്തൻ പോലെ തിളങ്ങും

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post