വേദികയെ ലൈവായി എടുത്തുപൊക്കി മനേഷ്…. ശരണ്യയ്ക്ക് മനേഷിന്റെ വക സൂപ്പർ ലൈവ് ലവ് പ്രൊപ്പോസലും…|Kudumbavilakk Actress Sharanya With Husband Malayalam

Kudumbavilakk Actress Sharanya With Husband Malayalam : കുടുംബവിളക്ക് ഇന്ന് റെക്കോർഡ് റേറ്റിങ്ങിൽ മുന്നോട്ടുപോകുന്ന ഒരു സീരിയലാണ്. ഈ പരമ്പരയിൽ വേദിക എന്ന നെഗറ്റീവ് റോളിലെത്തുന്നത് നടി ശരണ്യ ആനന്ദ് ആണ്. വളരെ മികച്ച അഭിനയമാണ് ശരണ്യ സീരിയലിൽ കാഴ്ചവെക്കുന്നത്. ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റിഷോയിൽ ശരണ്യ ഭർത്താവ് മനേഷിനൊപ്പം പങ്കെടുക്കുന്നുണ്ട്. ഇവരൊന്നിച്ചുള്ള ഒരു ഇന്റർവ്യൂ ഇപ്പോൾ മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്ടൂബ് ചാനലിലൂടെ പുറത്തുവന്നിരിക്കുകയാണ്. മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സീരിയലിലെ പോലെ

തന്നെ യഥാർത്ഥജീവിതത്തിലും ശരണ്യ വില്ലത്തിയാകുന്നത് എന്തിനെന്ന ചോദ്യത്തിന് ഇരുവർക്കും രണ്ടുത്തരമാണുള്ളത്. മനേഷ് പറയുന്നത് പേഴ്‌സണൽ കാര്യങ്ങൾക്ക് ഒട്ടും സമയം കിട്ടാത്തതുകൊണ്ട് എന്നായിരുന്നു. എന്നാൽ ശരണ്യ പറയുന്നത് പരസ്പരം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ എന്നാണ്. ശരണ്യയിൽ ഇഷ്ടമില്ലാത്ത എന്തെങ്കിലും കാര്യങ്ങൾ പറയാൻ ആവശ്യപ്പെട്ടപ്പോൾ മനേഷ് നൽകിയ ഉത്തരം എവിടെയെങ്കിലും പോകാൻ ശരണ്യ കൂടുതൽ സമയമെടുത്ത് ഒരുങ്ങുന്നു എന്നതാണ്. സ്നേഹം കൂടുമ്പോൾ ലാളിച്ച് മനേഷ് ശരണ്യയെ വിളിക്കുന്നത് ബേബി എന്നാണ്.

ചില സമയങ്ങളിൽ ഡാർലിംഗ് എന്നും വിളിക്കാറുണ്ട് എന്ന് ശരണ്യ പറയുന്നു. മനേഷേട്ടൻ ഒത്തിരി റൊമാന്റിക്ക് ആയ ആളാണെന്നാണ് ശരണ്യ പറയുന്നത്. മാത്രമല്ല ഈ ഇന്റർവ്യൂവിനിടയിൽ അവതാരകന്റെ ആവശ്യപ്രകാരം മനേഷ് ശരണ്യയെ ഹിന്ദി മാസ് ഡയലോഗുകൾ പറഞ്ഞ് ലവ് പ്രൊപോസൽ ചെയ്യുന്നുമുണ്ട്. ഈ ലവ് പ്രൊപോസൽ ഇപ്പോൾ കുടുംബവിളക്ക് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മാത്രമല്ല ഒരു പണിഷ്മെന്റ് ടാസ്‌ക്കായി മനേഷ് ശരണ്യയെ എടുത്തുപൊക്കുന്നുമുണ്ട്.

കുടുംബവിളക്കിൽ വില്ലത്തിയായാണ് എത്തുന്നതെങ്കിലും ശരണ്യയെ പ്രേക്ഷകർക്കെല്ലാം ഒട്ടേറെ ഇഷ്ടമാണ്. റേറ്റിങ്ങിൽ മുൻപന്തിയിലാണ് കുടുംബവിളക്ക്. ഹിന്ദിയിലുള്ള ശരണ്യയുടെ വേറിട്ട സംസാരം വിവാഹത്തിന് മുൻപ് തന്നെ ഏറെ ആകർഷിച്ചു എന്നാണ് മനേഷ് പറയുന്നത്. ആദ്യസംസാരത്തിൽ തന്നെ എന്തോ ഒരു ഉടക്കലുണ്ടായി എന്നും അങ്ങനെയാണ് വീട്ടുകാരെ വിവരം അറിയിച്ചതെന്നും ശരണ്യയും മനേഷും എടുത്തുപറയുന്നു. മനേഷിന് കടുംബം എന്നത്, വീട്ടുകാർ എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ആ ഒരു കാര്യം തന്നെയാണ് ശരണ്യയെ ഏറെ ഇഷ്ടപ്പെടുത്തിയത്

Rate this post