കുടുംബവിളക്ക് താരം ആശുപത്രിയിൽ.. ആശങ്കയോടെ ആരാധകർ .!! മലയാളികളുടെ പ്രിയ താരം അമൃതയുടെ അവസ്ഥകണ്ട് കരഞ്ഞു പ്രേക്ഷകർ .| Amrutha Nair is Hospitalised Malayalam

Amrutha Nair is Hospitalised Malayalam : ആശുപത്രിക്കിടക്കയിൽ മലയാളികളുടെ പ്രിയതാരം അമൃതാ നായർ. അമൃതയുടെ അസുഖത്തിൽ വളരെ ദുഃഖിതരായി ആരാധകരും. മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് അമൃത എസ് നായർ. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ അമൃത സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. കുടുംബവിളക്കിൽ സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും ഇളയ മകൾ ശീതൾ എന്ന കഥാപാത്രമായി വന്ന അമൃത സീരിയലിൽ സജീവമായി

നിൽക്കുന്ന സമയം തന്നെ പരമ്പരയിൽ നിന്നും പിന്മാറി. പിന്മാറ്റത്തിനുള്ള കാരണം താരം ഇതുവരെ പ്രേക്ഷകരോട് വ്യക്തമാക്കിയിട്ടില്ല. സീരിയലിൽ നിന്നുള്ള പിന്മാറ്റത്തിനുശേഷം തന്റെ യൂട്യൂബ് ചാനൽ വഴി ആരാധകരോട് ജീവിതത്തിലെ എല്ലാ വിശേഷങ്ങളും അമൃത പങ്കുവെക്കാറുണ്ട്. ഇപ്പോൾ തനിക്ക് അസുഖം വന്ന കാര്യം അമൃത യൂട്യൂബ് ചാനൽ വഴി പ്രേക്ഷകരോട് പറഞ്ഞിരിക്കുകയാണ്. അമൃത രോഗബാധിതയായി ആശുപത്രിയിൽ കിടക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഒരുപാട് പ്രേക്ഷകരാണ് അമൃതയുടെ അസുഖവിവരം അന്വേഷിച്ച്

എത്തിയിട്ടുള്ളത്. വൈറൽ പനിയും വിറയലും വന്നതിനെ തുടർന്ന് ശരീരം അവശതയിലായിരുന്നതിനാൽ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു അമൃത. അതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ അമൃതയുടെ വീഡിയോകൾ യൂട്യൂബ് ചാനലിൽ വന്നിരുന്നില്ല. അസുഖം ഭേദമായി വീട്ടിലെത്തിയ ശേഷമാണ് അമൃത ഈ വിവരം പ്രേക്ഷകരോട് പങ്കുവെച്ചിട്ടുള്ളത്. പനിയും വിറയലും എല്ലാമായിരുന്നതിനാൽ തനിക്ക് ഒട്ടും വയ്യായിരുന്നുവെന്നും വളരെ അവശയായിട്ട് കിടക്കുകയായിരുന്നുവെന്നും അമൃത പറഞ്ഞു. അമൃതയ്ക്ക് ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമായി ഒരുപാട് ആരാധകരാണുള്ളത്.

വളരെ മനോഹരമായ വ്ലോഗ്കളാണ് അമൃത പങ്കുവെക്കാറുള്ളത്. അതുകൊണ്ട് തന്നെ അമൃതയുടെ വീഡിയോകൾ വളരെ വേഗത്തിൽ തന്നെ വൈറലാകാറുണ്ട്. ഒരുപാട് ആരാധകർ അമൃതയുടെ അസുഖവിവരം അന്വേഷിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് അസുഖം മാറി അമൃത വീണ്ടും തിരിച്ചുവരട്ടെ എന്നും പ്രേക്ഷകർ ആശംസകൾ അറിയിച്ചിട്ടുണ്ട്.

Rate this post