പൂച്ചക്കുട്ടിയെ തൊടാൻ അല്ലിയുടെ സൂത്രങ്ങൾ ; കുറുമ്പി പെണ്ണും പൂച്ചകുട്ടികളും നിമിഷങ്ങൾക്കുള്ളിൽ വൈറൽ.!! | Cute Baby With Cats Viral Video

Cute Baby With Cats Viral Video : അല്ലി കുട്ടിയും കുറെ പൂച്ചക്കുട്ടികളും ഒരേ ഫ്രെയിംമിൽ വന്നാലോ… രസമായിരിക്കും അല്ലെ. വണ്ടർ വേൾഡ് ഓഫ് വെറ്റ് എന്ന ഇൻസ്റ്റാഗ്രാം പേജ്നെ കുറച്ചുകൂടി പറഞ്ഞാൽ കൂടുതൽ മനസിലാകും. മുപ്പതിനായിരത്തിലധികം ഫോളോവേഴ്സ് ഉള്ള ശില്പ എന്ന വെറ്റിനറിയന്റെ മകളാണ് അല്ലി. വെറ്റിനറിയൻ ആയതുകൊണ്ട് തന്നെ മണ്ണിനോടും മൃഗങ്ങളോടും ചെറുപ്പം

തൊട്ടേ വലിയ അടുപ്പം കാത്തുസൂക്ഷിക്കുന്ന ബാല്യമാണ് അല്ലിയുടേതും. ഇത്ര ചെറുപ്പത്തിൽ തന്നെ പശുവിനോടും പൂച്ചയോടും ആനകളോടു വരെ ഇണക്കിയിട്ടുള്ള അല്ലിയുടെ മാതാപിതാക്കളുടെ പരിചരണം അത്ഭുതം തന്നെയാണ്. അല്ലി കുറച്ച് പൂച്ചക്കുട്ടികൾക്ക് പാൽ ഒഴിച്ചുകൊടുത്ത കളിപ്പിക്കുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു ഗ്ലാസിൽ പാലെടുത്ത് പൂച്ചക്കുട്ടികൾക്ക് ഒഴിച്ചുകൊടുത്തു

“ഇട്ടായോ ഇട്ടായോ” എന്ന് ചോദിച്ചു സന്തോഷിക്കുകയാണ് കൊച്ചുമിടുക്കി. ഒരു ഇത്തിരികുഞ്ഞൻ പൂച്ചക്കുട്ടികളെ കളിപ്പിക്കുന്നതും കൊഞ്ചിക്കുന്നതും കാണാൻ നല്ല രസമാണ്. ഇതിനോടകം തന്നെ ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം ലൈക്ക് കുഞ്ഞു റീൽ സമ്പാദിച്ചു. പാല് ഒഴിച്ച് കൊടുത്തതിനു ശേഷമുള്ള ചിരിയാണ് മെയിൻ. അമ്മ കുടിക്കാൻ തന്ന പാൽ പൂച്ചക്ക് കൊട്ത്ത് ഒഴുവാക്കുകയാണല്ലേ കള്ളി!എന്നൊക്ക കമന്റ്സിൽ ചിരി വിരിയുന്നു. ഇത് ആദ്യമായിട്ടല്ല അല്ലി വൈറലാകുന്നത്. മുൻപും അല്ലിയുടെ വ്യത്യസ്തമായ വീഡിയോകൾ

പ്രേക്ഷകർ നെഞ്ചിലേറ്റിയിട്ടുണ്ട്. ഒരു പശുവിനോട് ഉമ്മ ചോദിക്കുന്ന രംഗം ഇതിൽ പ്രധാനപ്പെട്ടതാണ്. കുറേ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ആണ് ഈ കൊച്ചു മിടുക്കിയുടെ വീഡിയോകൾ. സഹജീവിയോട് ഒരു അനുകമ്പയും പുലർത്താത്ത ഈ കാലത്ത്, സഹജീവിയോട് സ്നേഹവും കാരുണ്യവും വാത്സല്യവും വളരെ ചെറുപ്പത്തിൽ തന്നെ ശീലമാക്കുന്ന ഈ പ്രവണത അഭിനന്ദാർഹമാണ്. വളർന്നുവരുന്ന തലമുറയ്ക്ക് ഒരു മുതൽക്കൂട്ടാകട്ടെ അല്ലിയുടെ ഇത്തരം സ്നേഹം നിറഞ്ഞ വീഡിയോകൾ. വളർത്തുമൃഗങ്ങളുമായുള്ള ചങ്ങാത്തം അല്ലി പങ്കുവയ്ക്കുന്നതിനു പ്രേക്ഷകർ കാത്തിരിക്കുന്നു.

Rate this post