ഗുരുവായൂരപ്പനെ കാണാനെത്തി അഭിയും ജലജയും.. അനന്തപുരി തറവാട്ടിൽ നിന്നും ഗുരുവായൂർ നടയിൽ! വിശേഷം തിരക്കി പ്രേക്ഷകർ | Patharamattu Actors At Guruvayur

Patharamattu Actors At Guruvayur: മിനിസ്ക്രീൻ പ്രേക്ഷകർ ഇഷ്ട ചാനലാണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന നിരവധി പരമ്പരകളിൽ റേറ്റിങ്ങിൽ ഒട്ടും പിന്നിലല്ലാതെ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് പത്തരമാറ്റ്. 2023 മെയ് 15ന് സംപ്രേക്ഷണം ആരംഭിച്ച പരമ്പര രാത്രി 8.30 നാണ് ഏഷ്യാനെറ്റിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സീരിയൽ തുടങ്ങി ഒരു വർഷത്തോടടുക്കുമ്പോൾ നിരവധി പ്രേക്ഷകരാണ് സീരിയലിൻ്റെയും അതിലെ കഥാപാത്രങ്ങളുടെയും ആരാധകരായി മാറിയത്.

ജ്വല്ലറി വ്യവസായി അനന്തമൂർത്തിയുടെയും, കുടുംബത്തിൻ്റെയും കഥ പറയുന്ന ഈ പരമ്പരയിൽ സ്നേഹം, പ്രണയം, വാത്സല്യം, പക തുടങ്ങിയ അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. കൂടാതെ വ്യവസായിയുടെ കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന മിഡിൽ ക്ലാസ് കുടുംബമായ ഉദയഭാനുവിൻ്റെയും കനക ദുർഗ്ഗയുടെയും മക്കളുടെയും കഥ കൂടി കടന്നു വരുന്നുണ്ട്. ഈ രണ്ട് കുടുംബങ്ങൾ ചേരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് കഥയുടെ ആവിഷ്കാരം.

സീരിയൽ സംപ്രേക്ഷണം തുടങ്ങിയതോടെ കഥാപാത്രങ്ങൾക്കൊക്കെ നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. താരങ്ങളുടെ വിശേഷങ്ങളൊക്കെ അറിയാൻ പ്രേക്ഷകർക്ക് വലിയ താൽപര്യമായിരുന്നു. താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വാർത്തകൾ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ സീരിയലിലെ പ്രധാന കഥാപാത്രമായ ജലജയായി എത്തി പ്രേക്ഷകരുടെ മനം കവർന്ന സ്മിത പാറയിൽ സാമുവൽ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്.

കഴിഞ്ഞ ദിവസം പത്തരമാറ്റിലെ മറ്റു താരങ്ങളുടെ കൂടെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. അഭിയായി അഭിനയിക്കുന്ന ആകാശും, ജാനകിയായി അഭിനയിക്കുന്ന ബിമിത ടിറ്റോയും താരത്തിൻ്റെ കൂടെ ഉണ്ടായിരുന്നു. ‘അഭിയും, ജലജയും, ജാനകിയും, ഗുരുവായൂരിൽ എന്ന ക്യാപ്ഷനും താരം നൽകുകയുണ്ടായി . നിരവധി പത്തരമാറ്റ് ആരാധകരാണ് താരത്തിൻ്റെ പോസ്റ്റിന് താഴെ സ്നേഹം പ്രകടിപ്പിച്ച് എത്തിയിരിക്കുന്നത്.

Rate this post