അമ്മയറിയാതെ താരം വിനീതേട്ടനെ മറന്നോ? പാവം പാവം രാജകുമാരൻ ഒന്നുമല്ലട്ടാ.. കക്ഷിടെ റേഞ്ച് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.. | Sajin john life story

Sajin john life story : സിനിമയിലാണെങ്കിലും സീരിയലിലാണെങ്കിലും ചില കഥാപാത്രങ്ങൾക്ക് പ്രേക്ഷകപ്രീതി നേടിയെടുക്കാൻ വളരെ എളുപ്പം സാധിക്കും. അത്തരത്തിൽ വളരെ പെട്ടെന്ന് പ്രേക്ഷകമനം കവർന്ന ഒരു കഥാപാത്രമാണ് അമ്മയറിയാതെയിലെ വിനീത്. ആള് വളരെ പാവമാണ്. നിഷ്കളങ്കതയുടെ അങ്ങേയറ്റം. ആ കഥാപാത്രത്തിന് ജീവൻ നൽകുന്ന നടൻ സജിൻ ജോണും അങ്ങനെ തന്നെ. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന അമ്മയറിയാതെ

മകളറിയുന്ന, എന്നാൽ അമ്മയറിയാത്ത ഒരു കഥയാണ് പരമ്പര പറയുന്നത്. അലീന പീറ്റർ എന്ന പെൺകുട്ടി സ്വന്തം അമ്മയോട് ക്രൂരത കാണിച്ചവരോട് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നതിന്റെ കഥയാണ് അമ്മയറിയാതെ പറയുന്നത്. അലീനയുടെ പാതിസഹോദരി അപർണയെ പ്രണയിക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്യുന്ന വിനീത് എന്ന കഥാപാത്രം പൊതുവെ ഒരു സാധുവാണ്. വിനീതായി തകർത്തഭി നയിക്കുന്ന നടൻ സജിൻ ജോൺ

പത്തനംതിട്ട തുമ്പമൺ സ്വദേശിയാണ്. സജിൻ ഒരു കോളേജ് അധ്യാപകൻ കൂടിയാണ്. അധ്യാപകവേഷത്തിന് ഇടവേളയിട്ടാണ് അഭിനയരംഗത്തേക്കെത്തിയത്. ഭ്രമണം എന്ന ജോയ്സി പരമ്പരയിലൂടെ മിനിസ്‌ക്രീനിൽ ചുവടുറപ്പിച്ച സജിൻ പിന്നീട് ചാക്കോയും മേരിയും എന്ന പരമ്പരയിൽ ഒരു അന്ധകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അഭിനയത്തിൽ തുടക്കം കുറിച്ച സമയത്ത് നേരിട്ട അപമാനത്തെക്കുറിച്ച് ഒരഭിമുഖത്തിൽ താരം മനസു തുറന്നിരുന്നു.

തന്റെ ജ്യേഷ്ഠസഹോദരനാണ് മിഥുൻ എന്നാണ് സജിൻ പറഞ്ഞിട്ടുള്ളത്. ജീവിതത്തിൽ ഉപദേശങ്ങൾ സ്വീകരിക്കുന്നതും എല്ലാക്കാര്യങ്ങളും തുറന്നുപറയുന്നതും മിഥുൻ ചേട്ടനോട് തന്നെയെന്നാണ് സജിൻ പറയാറുള്ളത്. ഈയിടെ ഒരു അഭിമുഖത്തിൽ പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിനും സജിൻ മറുപടി നൽകിയിരുന്നു. നിലവിൽ പ്രണയമില്ലെന്നും വിവാഹത്തിന് ശേഷം പ്രണയിക്കാമെന്നുമാണ് സജിൻ പ്രതികരിച്ചത്.

Rate this post