കെട്ടി കിടക്കുന്ന കഫക്കെട്ട് ഒറ്റയടിക്ക് മാറാൻ;കാലങ്ങളോളം മാറാതെ നിൽക്കുന്ന കഫക്കെട്ട് മാറ്റാനായി വീട്ടിൽ ചെയ്തു നോക്കാവുന്ന ട്രിക്ക്.!! | Cough Remove Health Tip

Steam inhalation
Eucalyptus oil
Ginger tea
Honey with warm water
Turmeric milk
Saltwater gargle
Cough Remove Health Tip: തണുപ്പുകാലമായാലും വേനൽക്കാലമായാലും ഇന്ന് എല്ലാവരെയും ഒരേ രീതിയിൽ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കഫക്കെട്ട്. കുട്ടികൾ മുതൽ പ്രായമായവരിൽ വരെ കഫക്കെട്ട് വന്നുകഴിഞ്ഞാൽ അത് മാസങ്ങളോളം മാറാതെ നിൽക്കുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടുവരുന്നത്. അതിനായി ആന്റിബയോട്ടിക്കുകളും മറ്റു മരുന്നുകളും കഴിച്ചാലും ചുമ്മാ പൂർണ്ണമായും കഴിച്ചിട്ടും മാറുന്നില്ല എന്ന പരാതിയാണ് പലരും പറഞ്ഞു കേൾക്കാറുള്ളത്. ഇത്തരത്തിലുള്ള കഫക്കെട്ട് പൂർണ്ണമായും മാറി കിട്ടാനായി ചെയ്തു നോക്കേണ്ട ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.
തണുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് മാത്രമല്ല കഫക്കെട്ട് മാറാതെ നിൽക്കുന്നത് എന്ന കാര്യം ആദ്യം തന്നെ മനസ്സിലാക്കുക. ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളും കഫക്കെട്ട് പോലുള്ള അസുഖങ്ങൾ മാറാതെ നിൽക്കുന്നതിനുള്ള ഒരു കാരണമായിരിക്കാം. രാത്രി 9 മണിക്ക് ശേഷം ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനു ശേഷം കിടക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും തുടർന്ന് അത് കഫക്കെട്ട് പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒമ്പതുമണിക്ക് മുൻപായി രാത്രിയിലുള്ള ഭക്ഷണം കഴിക്കാനായി ശ്രദ്ധിക്കുക. അതുപോലെ രാത്രി സമയങ്ങളിലും,അലർജി ഉള്ളവർ
അല്ലാത്ത സമയങ്ങളിലും തണുപ്പുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് രാവിലെ എണീക്കുമ്പോൾ ആയിരിക്കും കഫക്കെട്ട് കൂടുതലായി കാണാറുള്ളത്. ഇളം വെള്ള നിറത്തിലുള്ള കഫമായിരിക്കും ഈ ഒരു രീതിയിൽ കാണപ്പെടുക. അതുകൊണ്ടുതന്നെ കൃത്യമായ ഉറക്കം, കൃത്യസമയത്തുള്ള ഭക്ഷണം എന്നിവയെല്ലാം ജീവിതത്തിന്റെ ഭാഗമാക്കാനായി ശ്രദ്ധിക്കണം.
മാസങ്ങളായി കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ചുമ ഇല്ലാതാക്കാനായി പനിക്കൂർക്കയുടെ ഇല ഉപയോഗിക്കാവുന്നതാണ്. രണ്ടോ മൂന്നോ പനിക്കൂർക്കയുടെ ഇല നല്ലതുപോലെ ചൂടാക്കി അതിന്റെ നീരെടുത്ത് അല്പം തേനിൽ ചാലിച്ച് രാവിലെയും വൈകുന്നേരവും ഒരാഴ്ച തുടർച്ചയായി കഴിച്ചു നോക്കുക. രാവിലെ നേരത്ത് പ്രാണായാമം പോലുള്ള ചെറിയ ബ്രീത്തിങ് എക്സർസൈസുകൾ ചെയ്യുന്നതും കഫക്കെട്ട് പോലുള്ള അസുഖങ്ങൾ കുറയ്ക്കുന്നതിന് ഒരു പരിധി വരെ സഹായിക്കും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
Cough Remove Health Tip
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!