കുപ്പത്തൊട്ടിപോലെ ആയ വാഷ്‌ബേസിൻ കണ്ണാടിപോലെ തിളങ്ങും ബ്ലോക്കേജും മാറും.!! | Clean Wash Basin Tip

  1. Remove Items – Clear all toiletries.
  2. Rinse Basin – Splash with warm water.
  3. Apply Cleaner – Use mild bathroom cleaner.
  4. Use Baking Soda – Sprinkle for stains.
  5. Scrub Surface – Use soft brush/sponge.
  6. Clean Drain Area – Focus around edges.
  7. Use Vinegar – Pour for shine and deodorizing.

Clean Wash Basin Tip:നമ്മുടെയെല്ലാം വീടുകളിൽ എത്ര ക്ലീൻ ചെയ്തു വെച്ചാലും പെട്ടെന്ന് വൃത്തികേടായി പോകുന്ന ഭാഗങ്ങളിൽ ഒന്നായിരിക്കും വാഷ്ബേസിനുകൾ. പ്രത്യേകിച്ച് ബാത്റൂമിന്റെ അകത്ത് വെച്ചിട്ടുള്ള വാഷ്ബേസിനുകൾ, കൈ കഴുകാനായി വച്ചിരിക്കുന്ന ഭാഗത്തെ വാഷ്ബേസിനുകൾ എന്നിവിടങ്ങളിലെല്ലാം വെള്ളത്തിൽ നിന്നുള്ള കറകളും അത് കൂടാതെ മറ്റ് അഴുക്കുമെല്ലാം പറ്റിപ്പിടിച്ച് വളരെയധികം വൃത്തികേട് ആകുന്നത്

ഒരു സ്ഥിരം കാഴ്ചയായിരിക്കും. അതിനായി കടകളിൽ നിന്നും വാങ്ങുന്ന കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അതേസമയം വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ എത്ര വൃത്തികേടായ വാഷ് ബേസിനും എങ്ങനെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ വാഷ് ബേസിൻ ക്ലീൻ ചെയ്ത് എടുക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനങ്ങൾ ഒന്ന് വിനാഗിരിയും മറ്റൊന്ന് ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡും മാത്രമാണ്. ആദ്യം തന്നെ ക്ലീൻ ചെയ്യേണ്ട വാഷ്ബേസിന്‍റെ എല്ലാ ഭാഗത്തേക്കും കുറച്ച് വിനാഗിരി നല്ല രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കുക. ശേഷം അതിന് മുകളിലേക്ക് എടുത്തുവച്ച ഡിഷ് വാഷ് ലിക്വിഡും നല്ല രീതിയിൽ സ്പ്രെഡ് ചെയ്തു കൊടുക്കുക. പിന്നീട് ഒരു ബ്രഷ് ഉപയോഗിച്ച് വാഷ്ബേസിൻ നല്ല രീതിയിൽ ഉരച്ച ശേഷം കുറച്ചുനേരം റസ്റ്റ് ചെയ്യാനായി ഇടുക. ഏകദേശം ഒരു 15 മിനിറ്റ് നേരം കഴിയുമ്പോഴേക്കും ഈയൊരു ഭാഗം ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്.

വെള്ളം ഒരു മഗ്ഗിലോ മറ്റോ എടുത്ത് കുറേശ്ശെയായി വാഷ്ബേസിനിലേക്ക് ഒഴിച്ച് എല്ലാഭാഗവും നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുക. വലിയ രീതിയിൽ ആയാസപ്പെടാതെ തന്നെ വളരെ എളുപ്പത്തിൽ ഈ ഒരു രീതിയിലൂടെ വാഷ്ബേസിൻ ക്ലീൻ ചെയ്തെടുക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Clean Wash Basin Tip

Read Also:മിക്സിയുടെ അടിഭാഗം വൃത്തികേടയോ.!? ഇതൊന്ന് തൊട്ടാൽ ഒറ്റ മിനിറ്റിൽ ക്ലീൻ ചെയ്യാം, എത്ര അഴുക്ക് പിടിച്ച മിക്സിജാറും പുത്തൻ പോലെ തിളങ്ങും

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post