അച്ഛൻ പറഞ്ഞ വാക്കുകളിൽ കുറ്റബോധത്താൽ നീറി രേവതി.!! സച്ചിയുടെ നല്ല മനസ്സറിഞ്ഞ് രേവതി സച്ചിയെ സ്നേഹിച്ചു തുടങ്ങുന്നു.!! | Chempaneer Poovu Today May 6
Chempaneer Poovu Today May 6: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ, സുധിയുടെ വിവാഹം നടക്കാൻ പോവുന്നതാണ്. എന്നാൽ സുധി കല്യാണം കഴിക്കാൻ പോകുന്നത് നല്ലൊരു പെൺകുട്ടിയെ ആണെന്ന് പറഞ്ഞ് രേവതിയെ ചന്ദ്ര പലപ്പോഴും അപമാനിക്കുന്നുണ്ട്. എന്നാൽ രേവതിയോട് നല്ല ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പറഞ്ഞപ്പോൾ എനിക്ക് പറ്റില്ലെന്ന് ചന്ദ്രയോട് പറഞ്ഞപ്പോൾ ചന്ദ്ര ഭാമയോട് ഭക്ഷണം ഉണ്ടാക്കാൻ വരാൻ പറയുകയായിരുന്നു. അങ്ങനെ ഭാമ വന്ന് ഭക്ഷണമൊക്കെ ഉണ്ടാക്കുകയാണ്. പിന്നീട് കാണുന്നത് സച്ചി
സുഹൃത്തുക്കളുമായി സംസാരിക്കുന്നതാണ്. സുഹുത്തുക്കൾ സച്ചിയോട് ഭാര്യയുടെ പൊന്ന് ചോദിക്കാൻ പാടില്ലെന്ന് പറയുകയാണ്. അങ്ങനെ പലതും സംസാരിച്ചു കഴിഞ്ഞ ശേഷമാണ് സച്ചിയെ കാണാൻ രവീന്ദ്രൻ വരുന്നത്. വന്നശേഷം സച്ചിനോട് രേവതിയെ കുറിച്ച് പലതും പറയുകയാണ്. അവൾ നല്ലൊരു പെൺകുട്ടിയാണെന്നും, എന്തിനാണ് നീ അവളെ വഴക്ക് പറയുന്നതെന്ന് പറയുകയാണ്. പിന്നീട് പലതും പറഞ്ഞ ശേഷം നീ ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് വരണമെന്ന് പറയുകയാണ്. അപ്പോഴാണ് സച്ചിയെ കാണാൻ പെൺ വീട്ടുകാർ വരുന്നത്. എല്ലാവരും അതിനായി ഒരുങ്ങി നിൽക്കുമ്പോഴാണ് സച്ചി വരുന്നത്.ഇവൻ്റെ
കല്യാണമാണോയെന്നും, ഇവൻ കല്യാണം കഴിക്കുന്നതിന് മുൻപ് എൻ്റെ പണം തരണമെന്ന് പറയുകയാണ്. അതെനിക്ക് കിട്ടാൻ സാധ്യതയുണ്ടെന്നും കാരണം പെണ്ണ് പണക്കാരിയാണല്ലോയെന്നും പറയുകയാണ്. അതിനാൽ സ്ത്രീധനം കിട്ടുമല്ലോയെന്ന് പറഞ്ഞപ്പോൾ, ഒരു പെൺകുട്ടിയെ കല്യാണം കഴിപ്പിച്ചയക്കാൻ വേണ്ടി പെൺ വീട്ടുകാർക്ക് എന്ത് ബുദ്ധിമുട്ടുണ്ടെന്ന് പറയുകയാണ് രേവതി. അപ്പോഴാണ് പെൺ വീട്ടിൽ
നിന്ന് ഡ്രൈവർ വന്ന് ഈ കല്യാണം കഴിക്കാൻ അവർക്ക് താൽപര്യമില്ലെന്ന് ‘ പറയുകയാണ്.ഇത് കേട്ടപ്പോൾ സുധിയും ചന്ദ്രയും വലിയ വിഷമത്തിലാവുകയാണ്. പിന്നീട് കാണുന്നത് രേവതിയുടെ സ്വർണ്ണം പണയം വച്ച രഹസ്യം രേവതി അറിയുകയാണ്.ഇത് അറിഞ്ഞ രേവതി സച്ചിയുമായി വഴക്കാവുകയാണ്. എന്നാൽ രവീന്ദ്രൻ്റെ സുഹൃത്തിൻ്റെ ഭാര്യയെ സഹായിക്കാനാണ് സച്ചി പണയം വച്ചതെന്നറിഞ്ഞ് രേവതിക്ക് വലിയ വിഷമമാവുകയാണ്.