വയലറ്റ് സാരിയിൽ തട്ടവുമിട്ട് സുന്ദരിയായി മാളവിക.!! മാളവികയുടെ വരൻ നവനീത് ഭാര്യയെ കുറിച്ച് പറഞ്ഞത് കേട്ടോ ?.!! | Malavika Jayaram Wedding Reception At Palakkad
Malavika Jayaram Wedding Reception At Palakkad: മലയാളികളുടെ പ്രിയതാരങ്ങളാണ് ജയറാമും പാർവ്വതിയും. സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ പ്രണയിച്ച് വിവാഹം കഴിച്ച ഇവർക്ക് കാളിദാസ് മാളവിക എന്നീ രണ്ടു മക്കളാണുള്ളത്. താരങ്ങളെപ്പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാണ് ഇവരുടെ കുടുംബവും. ചെറുപ്രായത്തിൽ തന്നെ കാളിദാസ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചെങ്കിലും മാളവിക സിനിമ രംഗത്തേക്ക് പ്രവേശിച്ചതു പോലുമില്ല. മോഡലിംങ്ങിൽ താൽപര്യമുണ്ടായിരുന്ന മാളവികയുടെ കല്യാണ നിശ്ചയം കഴിഞ്ഞ വർഷമായിരുന്നു നടന്നത്. അപ്പോൾ തന്നെ ജയറാം മെയിൽ വിവാഹം ഉണ്ടാവുമെന്ന വിവരം പ്രേക്ഷകരെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ കഴിഞ്ഞ വെള്ളിയാഴ്ച മാളവിക ജയറാമും നവനീത് ഗിരീഷും തമ്മിലുള്ള വിവാഹം നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. എന്നാൽ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഇന്നലെ ഗംഭീര റിസപ്ഷനും ഒരുക്കിയിരുന്നു. പദ്മാവതിയിലെ ദീപികയെപ്പോലെയാണ് മാളവിക റിസപ്ഷന് അണിഞ്ഞൊരുങ്ങിയത്.
പർപ്പിൾ സാരിയും, നെറ്റിയിൽ തീർത്ത വെയിലും മിനിമൽ ആഭരണങ്ങളും അണിഞ്ഞായിരുന്നു മാളവിക ഒരുങ്ങിയത്. വൈറ്റ് ഗോൾഡ് തീമിലുള്ള ഷർവാണിയായിരുന്നു നവനീതിൻ്റെ വേഷം. നിരവധി സിനിമാ താരങ്ങളായിരുന്നു റിസപ്ഷന് പങ്കെടുത്തത്. റിസപ്ഷനിൽ വച്ച് നവനീത് സംസാരിച്ചതാണ് ഇപ്പോൾ വൈറലായി മാറുന്നത്. പ്രസംഗത്തിൻ്റെ തുടക്കം ഇംഗ്ലീഷിലായിരുന്നു. ഈ ആഴ്ചയിൽ നടന്ന പല കാര്യങ്ങളും
ഞങ്ങൾക്ക് സർപ്രൈസായിരുന്നുവെന്നും, എന്തൊക്കെയാണ് ഒരുക്കിയതെന്ന് അറിയില്ലെന്നും നവനീത് പറഞ്ഞു. പിന്നീട് അച്ഛൻ പറഞ്ഞപ്പോൾ മലയാളത്തിൽ സംസാരിച്ചത്. ഞാൻ പാലക്കാടാണ് ജനിച്ചതെങ്കിലും, മൂന്ന് മാസത്തിന് ശേഷം വിദേശത്തേക്ക് പോയെന്നും, അതിനാൽ മലയാളം അത്ര അറിയില്ലെന്നും എല്ലാവർക്കും, നന്ദി നമസ്കാരം. ഇത് കേട്ടതോടെ വേദിയിൽ പൊട്ടിച്ചിരിക്കുന്നു. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമൻ്റുകളാണ് വരുന്നത്.