അഖിൽ മാരാർ നിങ്ങൾ വിചാരിക്കുന്ന ആളല്ല മോനെ.!!റിയാസും സമ്മതിക്കുന്നു ഇത്തവണ കപ്പ് അടിക്കുക മാരാർ തന്നെ.!! | Biggboss Season 5 Riyas Salim About Akhil Marar

Biggboss Season 5 Riyas Salim About Akhil Marar : ഏഷ്യാനെറ്റ് എല്ലാ ദിവസവും രാത്രി 9 മണിക്ക് പ്രക്ഷേപണം ചെയ്തു വരുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസ് സീസൺ അഞ്ചിൽ ഇപ്പോൾ ചാലഞ്ചറായി എത്തിയിട്ടുള്ള റിയാസിന്റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.ബിഗ് ബോസിനുള്ളിൽ കയറുമ്പോൾ തന്നെ അഖിൽ മാരാർ എന്ന വ്യക്തിയോടുള്ള താല്പര്യക്കുറവ് പല ഇന്റർവ്യൂലുമായി റിയാസ് പ്രകടിപ്പിച്ചിരുന്നു.

ഇപ്പോൾ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ റിയാസിന്റെ പ്രതികരണമാണ് വൈറലാവുന്നത്.ബിഗ് ബോസ് മത്സരാർത്ഥികൾ മിക്കവരും നല്ല പേഴ്സണാലിറ്റീസ് ആണെന്നും എന്നാൽ സെലക്ഷൻ ഒന്നു കൂടി നന്നാക്കാമായിരുന്നെന്നും റിയാസ് അഭിപ്രായപ്പെട്ടു. സീസൺ നാലിനെ അപേക്ഷിച്ച് കുറച്ചു കൂടി ടോക്സിക് ആയ മത്സരാർത്ഥികളാണ് സീസൺ 5ലേത്. അത് അറിഞ്ഞുകൊണ്ട് പോയപ്പോൾ ടോക്സിസിറ്റി ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചോ എന്ന മീഡിയയുടെ ചോദ്യത്തിന് അത് പെട്ടെന്ന് പോയിന്റ് ഔട്ട് ചെയ്യുന്നതിൽ കാര്യമില്ല. എന്നാലും പോയിന്റ് ഔട്ട് ചെയ്തിരുന്നു.

അതിനെത്തുടർന്ന് ഇഷ്യൂസ് ഉണ്ടായിട്ടുണ്ട് എന്നുംറിയാസ് മറുപടി നൽകി. കോടതി ടാസ്കിൽ അഖിൽ മാരാരുടെ തനിരൂപം പുറത്തു കൊണ്ടുവരാൻ കഴിഞ്ഞോ എന്ന ചോദ്യത്തിന് ഓഫ് കോഴ്സ് എന്നാണ് റിയാസ് മറുപടി നൽകിയത്.ബിഗ് ബോസ് ഫേക്ക് ആണെന്ന റോബിന്റെ പ്രസ്താവനയെ റിയാസ് എതിർക്കുകയും ബിഗ് ബോസ് ഫേക്ക് അല്ലെന്ന് പറയുകയും ചെയ്തു. അഖിൽമാരാരെ സപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് റിയാസ് മറുപടി പറഞ്ഞത്. നാദിറ വിന്നർ ആയാൽ താൻ ഹാപ്പി ആയിരിക്കുമെന്നും വിന്നർ ആകുമോ എന്നറിയില്ലെന്നും റിയാസ് അഭിപ്രായപ്പെട്ടു.

അഖിൽ മാരാർ താങ്കളെക്കൊണ്ട് മാപ്പ് പറയിച്ചില്ലേ? എന്ന് ചോദിച്ച മാധ്യമപ്രവർത്തകനോട് അഖിൽ മാരാരല്ല എന്നെക്കൊണ്ട് സോറി പറയിപ്പിച്ചത്. പറഞ്ഞത് തെറ്റായിരുന്നു എന്ന ബോധ്യത്തിൽനിന്നാണ് മാപ്പ് പറഞ്ഞത് എന്ന് റിയാസ് പറഞ്ഞു. പ്രേക്ഷകരോട് റിയാസിന് പറയാനുള്ളത് നല്ല ആൾക്കാരെ സപ്പോർട്ട് ചെയ്യുക എന്നുള്ളതാണ്. ടോക്സിസിറ്റിയെ പ്രോത്സാഹിപ്പിക്കാതിരിക്കുക. എന്നാൽ അത് നടക്കാൻ പോകുന്നില്ലെന്ന് തനിക്കറിയാമെന്നും റിയാസ് അഭിപ്രായപ്പെടുന്നു.

Rate this post