റിയാസ് സലീമിന് സ്വപ്‌ന സാക്ഷത്കാരം.!! റിയാസ് സലീമിന്റെ പതിനഞ്ച് വർഷത്തെ കാത്തിരിപ്പ് സഫലമാകുന്നു ;ഫോട്ടോ വൈറൽ.!! | Bigg Boss Fame Riyas New Home
Bigg Boss Fame Riyas New Home: ബിഗ് ബോസ് സീസൺ ഫോറിലെ കണ്ടസ്റ്റന്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ റിയാസ് സലീമിന്റെ 15 വർഷത്തെ കാത്തിരിപ്പാണ് സഫലമായത്.സ്വന്തം വീട് എന്ന സ്വപ്നം സാധ്യമായതിന്റെ സന്തോഷത്തിലാണ് റിയാസിലീമും കുടുംബവും.” അവസാനം ഒരു വീട്” എന്ന ക്യാപ്ഷനോടെയാണ് റിയാസ് തന്റെ ഉമ്മയും ഉപ്പായും ഒപ്പമുള്ള ഫോട്ടോസ് പങ്കുവെച്ചത്.ചെറുപ്പം മുതലേ 4000 രൂപ വാടക കൊടുത്തു വാടക വീടുകളിൽ നിന്നിരുന്ന റിയാസിന് 15 വർഷങ്ങൾക്ക് ശേഷം സ്വന്തമായ ഒരു വീട് എന്ന സ്വപ്നം സ്വന്തം അധ്വാനം കൊണ്ട് സാക്ഷാത്കരിക്കാൻ സാധിച്ചു.
ബിഗ് ബോസ് നാലാം സീസണിൽ ന്യൂ നോർമൽ എഡിഷനിൽ മത്സരാർത്ഥിയായി എത്തിയ റിയാസ് മലയാളികളുടെ ചിന്തകൾക്ക് പുതിയൊരു ധാര കാണിച്ചുകൊടുത്തു.അതുവരെ ഫെമിനിസം എന്ന് കേട്ടാൽ മാറിപ്പോകുന്ന മലയാളികൾക്ക് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് റിയാസ് വ്യക്തമായും സ്പഷ്ടമായും ലളിതമായും പറഞ്ഞുകൊടുത്തു.സ്ത്രീകളുടെ ഇടയിൽ തന്നെയുള്ള കുലസ്ത്രീ സങ്കല്പം റിയാസ് ചോദ്യം ചെയ്തു.ബിഗ് ബോസ് നാലാം സീസണിൽ ഒരുപാട് ഹേറ്റേഴ്സ് ഉണ്ടായിരുന്നെങ്കിലും അവസാന നാളുകൾ തള്ളിപ്പറഞ്ഞ വരോക്കെ റിയാസിനെ ചേർത്തുപിടിക്കുന്ന രീതിയിൽ എത്തി.ബിഗ് ബോസ് ചരിത്രത്തിലെ
ഏറ്റവും പ്രധാനപ്പെട്ട ഏടായിരുന്നു റിയാസ് ലീമിന്റെ ആ സീസൺ. പിന്നീട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസരായി കൂടുതൽ ഇൻസ്റ്റഗ്രാമിലേക്ക് യൂട്യൂബിലേക്കും റിയാസ് ഇറങ്ങി. സോഷ്യൽ മീഡിയയിൽ റിയാസിന്റെ വീഡിയോ കണ്ടുകൾക്ക് ആളുകളും ആരാധകരും കൂടി. ആൺകുട്ടികൾക്ക് മേക്കപ്പ് പാടില്ല എന്നുള്ള ടാബുകൾ ഒക്കെ പൊളിച്ചിട്ടാണ് റിയാസ് തന്റെ റീലുകളും വീഡിയോകളും പങ്കുവെച്ചത്. ആൺകുട്ടികൾക്ക് മേക്കപ്പ് നല്ല മനോഹരമായ ചേരുമെന്ന് കാണിച്ചുതന്ന റിയാസ് എല്ലാവർക്കും പ്രചോദനമാണ്. വെള്ളനിറത്തിൽ പെയിന്റ് അടിച്ച മനോഹരമായി
ഇന്റീരിയറുകളും പെയിന്റിംഗ്കളും കൊണ്ട് മനോഹരമായ വീടിന്റെ അകത്ത് റിയാസ് സലീമിന്റെ അപ്പുറത്തും ഇപ്പുറത്തും ആയി ഉമ്മയും ഉപ്പായും ഇരിക്കുന്ന ഫോട്ടോയാണ് റിയാസ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.” ഈ സ്വപ്ന സാക്ഷാത്കാരത്തിന് ഇതുവരെ എന്റെ കൂടെ നിന്ന് എല്ലാവർക്കും നന്ദി” പറഞ്ഞുകൊണ്ടാണ് റിയാസ് പോസ്റ്റ് അവസാനിപ്പിച്ചത്. താഴെ പല സെലിബ്രിറ്റികളും വന്ന് കമന്റുകൾ ചെയ്തു. അസ മോൾ, ക്യൂ സ്റ്റുഡിയോ റെപ്രസെന്ററ്റീവ് ആയ മനീഷ് നാരായണൻ തുടങ്ങിയവർ കമന്റ് ചെയ്തു.