അനന്യയും അനിരുദ്ധും പിരിയാനൊരുങ്ങുമ്പോൾ.!! അച്ഛമ്മയെ കണ്ട സന്തോഷത്തിൽ സ്വരമോൾ;സരസ്വതിയമ്മയും പൂജയും തമ്മിൽ വഴക്ക്.!! | Kudumbavilakku Today Episode May 24
Kudumbavilakku Today Episode May 24: ഏഷ്യാനെറ്റ് കുടുംബപരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്.കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ ശീതൾ സുമിത്രയോട് ദേഷ്യത്തിൽ പെരുമാറിയതിന് മാപ്പ് ചോദിക്കുകയാണ്. അപ്പോഴാണ് സരസ്വതിയമ്മ പൂജയുമായി പലതും സംസാരിക്കുന്നത്. സംസാരത്തിനിടയിൽ പൂജയോട് വഴക്കാവുകയാണ്. വഴക്കിനിടയിൽ പൂജ സരസ്വതിയമ്മയെ പലതും പറഞ്ഞപ്പോൾ സരസ്വതിയമ്മ പൂജയെ അടിയ്ക്കാൻ പോവുകയാണ്. പൂജ കൈ പിടിച്ച് തടയുകയാണ്.
ഇങ്ങനെ പോയാൽ നിങ്ങൾ ഇനിയും വൃദ്ധസദത്തിൽ പോവേണ്ടിവരുമെന്ന് പറയുകയാണ് പൂജ.പിന്നീട് കാണുന്നത് അനിരുദ്ധ് സുമിത്രയുടെ വീട്ടിൽ പോവാൻ ഒരുങ്ങുകയാണ്. അപ്പോഴാണ് അനന്യ വന്ന് പലതും സംസാരിക്കുന്നത്. നീയും ഞാനും തമ്മിൽ ഇനി അങ്ങോട്ട് ഒരുമിച്ചൊരു ജീവിതമില്ലെന്ന് പറയുകയാണ്
അനിരുദ്ധ്. പിന്നീട് സ്വരമോളെയും കൂട്ടി അനിരുദ്ധ് സുമിത്രയുടെ വീട്ടിൽ പോവുകയാണ്. അനന്യ പോവാത്തതിൻ്റെ വിഷമത്തിലാണ് സ്വരമോൾ. തിരിച്ച് വന്ന് അനന്യയെ സ്വര മോൾ സമാധാനിപ്പിക്കുമ്പോൾ അനിരുദ്ധ് മോളെയും കൂട്ടിപ്പോവുകയാണ്. സുമിത്രയുടെ വീട്ടിൽ സിദ്ധാർത്ഥിനെ കാണാൻ പോവുകയാണ് പൂജ. അങ്കിൾ ഇവിടെ നിന്ന് എപ്പോഴാണ് പോകുന്നതെന്ന ചോദ്യമാണ് പൂജ ചോദിക്കുന്നത്. ഇതൊക്കെ
സരസ്വതിയമ്മ കേൾക്കുന്നുണ്ട്. അമ്മ കുറെ വിഷമത്തിലാണെന്നും അതിനിടയിൽ അമ്മയ്ക്ക് എന്തിനാണ് മറ്റൊരു വിഷമം കൂടിയെന്ന് പറയുകയാണ് പൂജ. ഇത് കേട്ട സരസ്വതി അമ്മ ഓടി വന്ന് പൂജയെ വഴക്കു പറയുകയാണ്. സിദ്ധാർത്ഥിൻ്റെ റൂമിൽ നിന്നും പൂജയെ വലിച്ചു പോവുകയാണ്: പിന്നീട് കാണുന്നത് അനന്യയോട് വിശ്വനാഥനും പ്രേമയും പലതും സംസാരിക്കുകയാണ്.പ്രേമ ഡൈവോഴ്സിനെ കുറിച്ചാണ് പറയുന്നത്. ഇത് കേട്ട് അനന്യ ദേഷ്യപ്പെടുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.