നവ്യയുടെ കള്ളത്തരം കയ്യോടെ പിടിക്കാനൊരുങ്ങി ജലജയും അഭിയും.!! നവ്യ പറഞ്ഞത് കേട്ട് ഞെട്ടി നയനയും ആദർഷും.!! | Patharamattu Today Episode May 24

Patharamattu Today Episode May 24: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നവ്യയ്ക്ക് മരുന്ന് കഴിച്ചിട്ട് വല്ല മാറ്റവുമുണ്ടോ എന്ന് ശ്രദ്ധിക്കുകയാണ്. എന്നാൽ ഒരു മാറ്റവും കാണാത്തതിൻ്റെ ദേഷ്യത്തിലാണ് ജലജയും അഭിയും. പിന്നീട് കാണുന്നത് നയന ചായയുമായി വരുന്നതാണ്. ആദർശ് നല്ല ഉറക്കത്തിലാണ്. ഉറക്കം ഞെട്ടിയപ്പോൾ ആദർശിനോട് എന്നോട് പെരുമാറിയതിനൊക്കെ ഞാൻ തിരിച്ചും തരുമെന്ന് പറയുകയാണ് നയന. ഇല്ലെങ്കിൽ ഞാൻ മുത്തശ്ശനോട്

പറയുമെന്ന് പറയുകയാണ് നയന. അപ്പോഴാണ് ജാനകി അതുവഴി വരുന്നത്.ഇവരുടെ ബെഡ്റൂമിലൂട്ടെ പോയാൽ മനുഷ്യന് നാണക്കേടാണെന്ന് പറയുകയാണ് ജാനകി. പിന്നീട് കാണിക്കുന്നത് ജലജ ഡോക്ടറെ വിളിക്കുന്നതാണ്. ഡോക്ടർ തന്ന മരുന്നു കഴിച്ചിട്ട് നവ്യയ്ക്ക് ഒരു മാറ്റവുമില്ലെന്ന് പറയുകയാണ് ജലജ. അങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്നും, ആ പെൺകുട്ടി പ്രെഗ്നൻ്റായിരിക്കില്ല എന്നാണ് ഡോക്ടർ പറയുന്നത്.ഗർഭിണി അല്ലെങ്കിൽ അവളുടെ വയറ്റിൽ പിന്നെ എന്താണ് എന്നാണ് ജലജ പറയുന്നത്. നവ്യ മാസത്തിൽ പോകുന്ന ചെക്കപ്പിൻ്റെ പേപ്പർ ഒന്ന് നോക്കാൻ പറയുകയാണ് ഡോക്ടർ. നമ്മുടെ ഫാമിലി ഡോക്ടറെയാണ് അവളെ കാണിക്കുന്നതെന്നു പറഞ്ഞപ്പോൾ, ചില ഡോക്ടർമാരും ഇങ്ങനെയുള്ള

കാര്യങ്ങളിൽ കൂട്ടു നിൽക്കാം എന്ന് പറഞ്ഞ് ഡോക്ടർ ഫോൺ വയ്ക്കുമ്പോഴാണ് അഭി വരുന്നത്. അഭിയോട് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ പറയുകയാണ്. പിന്നീട് കാണുന്നത് ദേവയാനി നവ്യയുടെ വളകാപ്പിനിടാൻ ആദർശിന് വസ്ത്രവുമായി വരുന്നതാണ്. ഡ്രസ് കണ്ട് ആദർശ് ഞെട്ടുകയാണ്. നയനയും ഡ്രസ് വാങ്ങിയതിനാൽ എന്തു ചെയ്യുമെന്നറിയാതെ, കല്യാണം കഴിച്ചു കഴിഞ്ഞാൽ ഞങ്ങൾ ആണുങ്ങൾ പെട്ടെന്ന് മനസിൽ പറയുകയാണ് ആദർശ്. പിന്നീട് കാണുന്നത് ജലജ നവ്യയുടെ റൂമിൽ ഡോക്ടറുടെ റിപ്പോർട്ട് കാർഡ്

തിരയുകയാണ്. അപ്പോഴാണ് നവ്യ റൂമിലേക്ക് പോകുന്നത്. നയന അവിടെ നിന്ന് നിലം ക്ലീനാക്കുമ്പോഴാണ് നവ്യയെ കാണുന്നത്. നയനയുമായി പലതും സംസാരിച്ച ശേഷം റൂമിലെത്തിയപ്പോഴാണ് നവ്യ ജലജയെ കാണുന്നത്. നമ്മുടെ റൂമിലെന്തിനാണ് കയറിയതെന്ന് ജലജയോട് ചോദിക്കുകയാണ്. ഞാൻ അഭിയുടെ കൈ ചെയ്ൻ എടുക്കാൻ കയറിയതാണെന്ന് പറയുകയാണ് ജലജ. ജലജ പോയ ഉടനെ ഡോക്ടറുടെ റിപ്പോർട്ട് കാർഡ് എടുത്ത് അത് കീറുകയാണ് നവ്യ. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോവുന്നത്.

Rate this post