സന്തോഷവാർത്ത ആരാധകർക്കുമുന്നിൽ പങ്കുവെച്ചു അപ്സരയും ഭർത്താവ് ആൽബിനും ;വീഡിയോക്ക് ആശംസകളുമായി ആരാധകരും. | Apsara Albin Viral News Malayalam

Apsara Albin Viral News Malayalam : പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിലെ ജയന്തിയായി പ്രേക്ഷകരുടെ മുന്നിലെത്തിയ താരമാണ് അപ്സര ആൽബി. സാന്ത്വനം പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് എങ്കിലും മറ്റ് നിരവധി പരമ്പരകളിലും ഇതിനോടകം തന്നെ താരം അഭിനയിച്ചിട്ടുണ്ട്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ താരം മടിക്കാറില്ല.യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാം പേജിലും അപ്സര സജീവ സാന്നിധ്യമാണ്. താരത്തിന്റെ ഭർത്താവാണ് ആൽബി ഫ്രാൻസിസ്.ഇരുവരുടെയും വിവാഹവും മറ്റും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. കഴിഞ്ഞദിവസം അപ്സരയുടെ

സഹോദരിയായ ഐശ്വര്യയുടെ ജീവിതത്തിലെ പ്രധാന സന്തോഷവാർത്ത താരം ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഐശ്വര്യയുടെ ഫേവറേറ്റ് മോഡലായ i20 കാർ എടുക്കുന്നതിന്റെയും, ഐശ്വര്യയുടെ വിവാഹത്തിന്റെ വിശേഷങ്ങൾ ആയിരുന്നു ആരാധകർക്കായി അപ്സരയും ആൽബിയും പങ്കുവെച്ചത്.ഐശ്വര്യ ഒരു സിംഗിൾ മദർ ആണ്, ഇവരുടെ മകന്റെ പേരാണ് സിദ്ധാർത്ഥ്.അപ്സരയുടെ വീഡിയോയിലെ പ്രധാന ആളുകളാണ് ഇവർ. എന്നാൽ ഐശ്വര്യ വീണ്ടും പുതിയൊരു വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ്

എന്ന സന്തോഷ വാർത്തയാണ് പ്രേക്ഷകർക്ക് കേൾക്കാൻ സാധിച്ചത്. ഇപ്പോഴിതാ ഐശ്വര്യയുടെ മകൻ സിദ്ധാർത്ഥിന്റെപിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് അപ്സരയും ആൽബിയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സിദ്ധാർത്ഥിന്റെ പിറന്നാളിന് വേണ്ടി ആൽബി ഭക്ഷണം പാകം ചെയ്യുന്നതും, എല്ലാവരും ചേർന്ന് വീട് അലങ്കരിക്കുന്നതും, ഒന്നിച്ചു നിന്ന് സിദ്ധാർത്ഥിന്റെ ഇഷ്ടപ്പെട്ട കേക്കായ റെയിൻബോ കേക്ക് മുറിക്കുന്നതും എല്ലാം ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐശ്വര്യയെ വിവാഹം കഴിക്കാൻ പോകുന്ന വരനും വളരെ അടുത്ത മറ്റു കുറച്ചു ബന്ധുക്കളും

മാത്രമാണ് പിറന്നാൾ ചടങ്ങിൽ പങ്കെടുത്തത്. റെയിൻബോ കേക്ക് നിർമ്മിച്ചു നൽകിയ വ്യക്തികളെയും പ്രേക്ഷകർക്ക് മുൻപിൽ ഇവർ പരിചയപ്പെടുത്തുന്നുണ്ട്. കൂടാതെ ആൽബി സിദ്ധാർത്ഥന് സമ്മാനം നൽകുന്നതും വീഡിയോയിൽ കാണാം.ഇവർ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് സിദ്ധാർത്ഥന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.

Rate this post