
സഹികെട്ട് സുമിത്ര അത് പറയുന്നു ; കുഞ്ഞിന് പേരിടാൻ പോലും സമ്മതിക്കാതെ സിദ്ധുവിനെ പുറത്താകുന്നു ..| Kudumbavilak Latest Episode Malayalam

Kudumbavilak Latest Episode Malayalam : മിനിസ്ക്രീൻ പ്രേക്ഷകർ കാണാൻ കൊതിക്കുന്ന മലയാള പരമ്പരയിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബ വിളക്ക്. മീരാ വാസുദേവ് പ്രധാന വേഷത്തിൽ എത്തുന്ന ഈ പരമ്പരയ്ക്ക് നിലവിൽ ആരാധകർ ഏറെയാണ്. സുമിത്ര എന്ന കഥാപാത്രമായാണ് താരം വേഷം ചെയ്യുന്നത്. നായക വേഷത്തിൽ എത്തുന്നത് കൃഷ്ണകുമാർ മേനോൻ ആണ്. സിദ്ധാർത്ഥ് എന്ന കഥാപാത്രമാണ് കൃഷ്ണകുമാർ മേനോൻ വേഷമിടുന്നത് . സിദ്ധാർത്തും സുമിത്രയും വേർപിരിയുന്ന ഇടത്ത് വെച്ചാണ് കഥയുടെ ഗതി തന്നെ മാറുന്നത്. സിദ്ധാർത്ഥ് വിവാഹം കഴിച്ചുവെങ്കിലും ആ ദാമ്പത്യം സിദ്ധാർത് കരുതിയത് പോലെ അത്ര സുഖകരം ആയിരുന്നില്ല.
ഇപ്പോഴാണ് സുമിത്രയോടുള്ള തന്റെ ജീവിതം എത്രമാത്രം നന്നായിരുന്നു എന്ന് അയാൾ മനസ്സിലാക്കുന്നത്. സുമിത്രയെ ഇപ്പോൾ രോഹിത് വിവാഹം ചെയ്തത് സിദ്ധാർത്ഥന് സഹിക്കാൻ പറ്റുന്നില്ല. അതുകൊണ്ടുതന്നെ രോഹിത്തിനെയും സുമിത്രയെയും തകർക്കാൻ എല്ലാ വഴികളും സിദ്ധാർത്ഥ് നോക്കുന്നുണ്ട്.കഴിഞ്ഞദിവസം ശ്രീനിലയം വീട്ടിലെ പ്രതീഷിന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് ആയിരുന്നു. ചടങ്ങിൽ ഒരു പ്രശ്നമുണ്ടാക്കാൻ ഇറങ്ങിത്തിരിച്ചു തന്നെയാണ് സിദ്ധാർത്ഥ് എത്തിയത്.രോഹിത്തും സുമിത്രയും കുഞ്ഞിനെ കൊണ്ടു വരുമ്പോൾ നിറകണ്ണുകളോടെ അത് നോക്കി നിൽക്കുന്ന സിദ്ധാർത്ഥിനെ ദൃശ്യങ്ങളിൽ കാണാം.സിദ്ധാർത്ഥിന്റെ

സഹോദരിയുടെ ഭർത്താവ് അപ്പോൾ അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്, നിങ്ങൾ സുമിത്രയെ ഉപേക്ഷിച്ചു പോയില്ലായിരുന്നുവെങ്കിൽ നിങ്ങൾ ആകില്ലേ രോഹിത്തിന്റെ സ്ഥാനത്ത് ഉണ്ടാവുക എന്ന്, എല്ലാം കളഞ്ഞു തൊലച്ചില്ലേ , എന്നിട്ട് അവരെ നോക്കി വീർപ്പുമുട്ടിയാൽ പഴയ കാലം തിരിച്ചു കിട്ടില്ലല്ലോ എന്ന്.അനിരുദ്ധനോട് സിദ്ധാർത്ഥ് പറയുന്നുണ്ട് നിന്നെയൊക്കെ എനിക്കറിയാം കുറച്ചു കാലം കഴിയുമ്പോൾ നീ രോഹിത്തിനെ അങ്കിൾ എന്ന് വിളിക്കുന്ന സ്ഥലത്ത് അച്ചാ എന്ന് വിളിക്കാൻ തുടങ്ങും എന്ന്. അത് കേട്ട് അപമാനിതനാവാൻ എന്നെ കിട്ടില്ല എന്നും .കൂടാതെ നൂലുകെട്ട് ചടങ്ങിന് ശ്രീനിലയം വീട്ടിലെ അച്ഛൻ പറയുന്നു രണ്ട് തലമുറയ്ക്ക് ഞാൻ പേരിട്ടില്ലേ ഇനിയുള്ള തലമുറയ്ക്ക്
ഞാൻ പറയുന്ന ആൾ പേര് നിർദ്ദേശിക്കട്ടെ എന്ന്. ആരെയാണ് ശ്രീനിലയം വീട്ടിലെ അച്ഛൻ പേര് നിർദ്ദേശിക്കാൻ തെരഞ്ഞെടുക്കുന്നത് എന്ന് പ്രേക്ഷകർ ഉറ്റു നോക്കുകയാണ്.കൂടാതെ ചടങ്ങിനിടയിൽ സിദ്ധാർത്ഥ് സുമിത്രയോട് ഒരു പ്രശ്നത്തിന് ചെല്ലുന്നതും അടുത്ത ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അച്ഛനോട് അല്ല എനിക്ക് നിന്നോട് ആണ് സംസാരിക്കാനുള്ളത് എന്ന് സിദ്ധാർത്ഥ് പറയുമ്പോൾ ജ്വല്ലറിയിൽ വെച്ച് ഞാൻ നിങ്ങൾക്ക് നൽകേണ്ട മറുപടി ഇപ്പോൾ എന്നെക്കൊണ്ട് പറയിപ്പിക്കരുത് എന്ന് സുമിത്ര പറയുന്നു. സുമിത്ര…. എന്ന് ഉച്ചത്തിൽ കൈ ചൂണ്ടി സിദ്ധാർത്ഥ് സുമിത്രയേ വിളിക്കുമ്പോൾ രോഹിത് സിദ്ധാർത്ഥനെ തുറിച്ചു നോക്കുന്നതും അടുത്ത എപ്പിസോഡിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ്.ശ്രീനിലയം വീട്ടിൽ എന്ത് സംഭവിക്കും അടുത്ത ദിവസങ്ങളിൽ നിന്നറിയാം എന്ന ആകാംക്ഷയിലാണ്
കുടുംബ പ്രേക്ഷകർ.
