ഡോക്ടർ റോബിനൊപ്പം തിളങ്ങി അമ്മയറിയാതെ താരം നിഖിൽ..വീഡിയോ വൈറൽ ..| Ammayariyathe Actor Nikhil With Dr.Robin Malayalam

Ammayariyathe Actor Nikhil With Dr.Robin Malayalam : മലയാള കുടുംബ പ്രേക്ഷകർ ഹൃദയത്തോട് ചേർക്കുന്ന ഒരുപിടി പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് അമ്മയറിയാതെ. ഈ പരമ്പരയിലെ നിഖിൽ നായർ അവതരിപ്പിക്കുന്ന അമ്പാടി അർജുനനെ അറിയാത്ത മലയാള കുടുംബ പ്രേക്ഷകർ ഉണ്ടാകില്ല. അമ്പാടി അർജുനൻ എന്ന പോലീസ് ഉദ്യോഗസ്ഥനെ ഓരോ മലയാളിയും തങ്ങളുടെ ഹൃദയത്തോട് ചേർക്കുന്നു.ഈ പരമ്പരയിലെ നായക വേഷമാണ് നിഖിൽ നായർ കൈകാര്യം ചെയ്യുന്നത്. നായികയായി വേഷമിടുന്നത് ശ്രീതു കൃഷ്ണയാണ്. ശ്രീതു ചെയ്യുന്ന നായിക കഥാപാത്രത്തിന്റെ പേരാണ് അലീന.അലീന ഒരു കോളേജ് അധ്യാപികയാണ്.

അലീനയുടെ ജീവിതം കേന്ദ്രമാക്കിയാണ് കഥ മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നിഖിലും ശ്രീതുവും തമ്മിലുള്ള താര ജോഡിയെ പ്രേക്ഷകരും വളരെയധികം ഇഷ്ടപ്പെടുന്നു. കോവിഡ് കാലഘട്ടത്ത് നിഖിൽ പരമ്പരയിൽ നിന്നും കുറച്ചുനാൾ വിട്ടു നിന്നിരുന്നു. എന്നാൽ പ്രേക്ഷകരുടെ നിരന്തരമായ പ്രതിഷേധങ്ങൾക്കൊടുവിൽ താരം തിരിച്ച് പരമ്പരയിൽ തന്നെ എത്തുകയായിരുന്നു.ഒരു ബാംഗ്ലൂർ മലയാളിയാണ് നിഖിൽ നായർ. പരസ്യ ചിത്രങ്ങളിലും മോഡലും രംഗത്തും താരം സജീവസാന്നിധ്യമാണ്. തുടർന്നാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

നിരന്തരമായ ശ്രമങ്ങളുടെ ഫലമാണ് താനിപ്പോൾ എത്തിപ്പെട്ട ഈ പരമ്പര എന്നും താരം പറയുന്നു. ഞാനിപ്പോൾ നിഖില്‍ അല്ല എന്നും അമ്പാടി അർജുനൻ ആണെന്നും താരം പറയുന്നുണ്ട്. യൂട്യൂബിലും മറ്റു സോഷ്യൽ മീഡിയകളിലും താരം സജീവ സാന്നിധ്യമാണ്. ഇപ്പോൾ ഇതാ താരത്തെ സംബന്ധിക്കുന്ന ഒരു വീഡിയോയാണ് യൂട്യൂബിൽ വൈറൽ. ആയിരിക്കുന്നത്. കൊച്ചിയിൽ ഒരു ഇവന്റ് ഫംഗ്ഷനിലേക്ക് എത്തിയതാണ് താരം. താരങ്ങളും ഈ വേദിയിലേക്ക്

എത്തിയിട്ടുണ്ട്. ഇവന്റ് ട്രെൻഡ്സ് എന്നാണ് ചടങ്ങിന്റെ പേര്. ഒരു ഫാഷൻ ഷോ ഇവന്റാണ് ഇത്. നിരവധി പ്രമുഖ താരങ്ങൾ ഇവന്റിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. കൂടെ തന്നെ മലയാളികളുടെ പ്രിയ ബിഗ് ബോസ് താരമായ ഡോക്ടർ റോബിനും ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. ഡോക്ടർ റോബിനും സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ്.

Rate this post