മലയാളികൾ കാത്തിരുന്ന നിമിഷം; അഖിൽ മാരാർ നാദിറയുടെ ഉമ്മയും വാപ്പയ്ക്കുമൊപ്പം.!! വീഡിയോ വൈറൽ.!! |Akhil Marar With Nadhira Family Viral Entertainment News

Akhil Marar With Nadhira Family Viral Entertainment News : ബിഗ്‌ബോസ് മലയാളം സീസൺ 5 വിജയകരമായി പര്യവസാനിച്ചിരിക്കുകയാണ്. സീസൺ ഓഫ് ഒറിജിനൽസ് എന്ന ടാഗ് ലൈനോടെ സംപ്രേക്ഷണം തുടർന്ന ബിഗ്‌ബോസ് മലയാളം സീസൺ 5 താരങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.21 മത്സരാർത്ഥികളാണ് ഷോയിൽ മത്സരിച്ചത്. വ്യത്യസ്തമായ ഗെയിമിങ് കൊണ്ടും സ്വഭാവ രീതികൾ കൊണ്ടും മത്സരിച്ച ഓരോ താരങ്ങളും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.

ഭൂരിപക്ഷം പ്രേക്ഷകരുടെയും ഹൃദയത്തിൽ ഇടം പിടിച്ച അഖിൽ മാരാർ ആണ് ചരിത്രത്തിലെ ഏറ്റവും വലിയ ശതമാനം വോട്ടുകൾ സ്വന്തമാക്കി വിജയകിരീടം ചൂടിയത്.50 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുക.എന്നാൽ അഖിലിനോടൊപ്പം സീസൺ 5 ൽ ചരിത്രം രചിച്ച മറ്റൊരു താരം കൂടിയുണ്ട് അത് മറ്റാരുമല്ല ഈ സീസണിലെ തഗ് റാണി എന്ന് വിശേഷിപ്പിക്കപ്പെട്ട നാദിറ മെഹ്റിൻ ആണ് ആ താരം.ഈ സീസണിലെ ഒരേ ഒരു ട്രാൻസ് ജൻഡർ പേഴ്സൺ കൂടിയാണ് നാദിറ.ടിക്കറ്റ് റ്റു ഫിനാലെ വിജയിച്ച്

നേരിട്ട് ടോപ് 5 ൽ എത്തിയിട്ടും. ആ സൗഭാഗ്യം വേണ്ടന്ന് വെച്ച് പണപ്പെട്ടി ടാസ്കിൽ പെട്ടി സ്വന്തമാക്കി ഷോയിൽ നിന്ന് പുറത്ത് പോകുകയായിരുന്നു നാദിറ. മുൻപത്തെ സീസണുകളിലും പണപ്പെട്ടി ടാസ്ക് ഉണ്ടായിരുന്നു എങ്കിലും ആരും പണപ്പെട്ടി എടുക്കാൻ തയ്യാറായിരുന്നില്ല എന്നാൽ ഇത്തവണ ഫാമിലി ടാസ്കിന് ശേഷമാണു പണപ്പെട്ടി ടാസ്ക് നടന്നത്.മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ കൊടുത്ത രഹസ്യ സൂചനകളിൽ നിന്നും പുറത്ത് ആർക്കാണ് സപ്പോർട്ട് എന്ന് മത്സരാർത്ഥികൾ മനസ്സിലാക്കിയിരുന്നു.നാദിറയുടെ സഹമത്സരാർത്ഥികൾക്ക് നദിറയുടെ ഈ തീരുമാനത്തിൽ ആശങ്ക ഉണ്ടായിരുന്നെങ്കിലും

പ്രേക്ഷകരെല്ലാം ഒരേ ശബ്ദത്തിൽ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണുണ്ടായത്.അതിനു മറ്റൊരു കാരണം കൂടിയുണ്ട് സ്വന്തം വീട്ടുകാരുമായി ഒരുപാടു നാളുകളായി അകൽച്ചയിൽ ആയിരുന്ന നാദിറയുടെ വീട്ടുകാരെ നാദിറയുമായി കണക്ട് ചെയ്യാൻ ബിഗ്‌ബോസ് ടീം ഏറെ പരിശ്രമിച്ചിരുന്നു.അതിന്റെ ഫലമായി നാദിറയുടെ സഹോദരി ഫാമിലി വീക്കിൽ നാദിറയെ കാണാൻ എത്തുകയും ചെയ്തിരുന്നു.ഇപ്പോഴിതാ ഷോ അവസാനിച്ച ശേഷം നാദിറയുടെ വീട്ടിൽ എത്തിയിരിക്കുകയാണ് അഖിൽ മാരാർ. ബാപ്പയും ഉമ്മയും നാദിറയും ഒരുമിച്ചുള്ള അഖിലിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.നാദിറയാണ് ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. അഖിലേട്ടൻ എന്റെ ട്രോഫികളോടൊപ്പം എന്നാണ് ചിത്രത്തിന് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ.

Rate this post